ഇനി പാലക്കാട് ഷാഫി മത്സരിക്കും, ആ മെസേജൊക്കെ രാഹുല്‍ അയച്ചതാണോ? സന്തോഷ് പണ്ഡിറ്റ്
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. രാഹുലിനെതിരെ ഒരു യുവതിയും പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല എന്നും പുറത്ത് വന്ന ഓഡിയോ രാഹുലിന്റെ ശബ്ദം തന്നെയാണോ എന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച രാഹുലിന്റെ നടപടി മാതൃകാപരമാണ് എന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട കാര്യമുണ്ടോ എന്നും രാജി വെച്ചാലും പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇനി സാധ്യതയില്ല എന്നും സന്തോഷ് പണ്ഡിറ്റ് നിരീക്ഷിച്ചു. അതേസമയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ പാലക്കാട് മത്സരിക്കും എന്നും അദ്ദേഹം പ്രവചിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
രാഹുല്‍ മാങ്കൂട്ടം ജി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ചില യുവതികളുടെ ചില ആരോപണങ്ങളും, വെളിപ്പെടുത്തലുകളാണ് രാജിക്ക് കാരണം..(പോലീസില്‍ പോലും ഇതുവരെ ഒരു യുവതിയും പരാതിപെട്ടിട്ടില്ല. ചാനലിന് മുന്നില്‍ മാത്രമാണ് യുവതികള്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്)
യുവതികള്‍ ആരോപിച്ച യുവ നേതാവ് താന്‍ അല്ലെന്നും, എന്നാല്‍ ധാര്‍മ്മികതയുടെ പേരില്‍ പാര്‍ട്ടി ചുമതല ഒഴിയുന്നു എന്നും പറഞ്ഞാണ് യുവതികളുടെ ആരോപണം ഉണ്ടായ ഉടനെ അദ്ദേഹം ഒട്ടും ശങ്കയില്ലാതെ, ആരുടെയും സമ്മര്‍ദ്ദം ഇല്ലാതെ സംസ്ഥാന അദ്യക്ഷ പദം രാജിവെച്ചു മാതൃക ആയത്. രാഹുല്‍ ജിയുടെ എന്ന പേരില്‍ കുറേ ചാറ്റുകളും, recorded voice കാള്‍കളും ആണ് യുവതികള്‍ പ്രധാനമായും നിരത്തിയ തെളിവുകള്‍..
ചില ചാറ്റ് 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ പഴക്കമുണ്ട്.. അത് ശരിക്കും അയച്ചത് ഇങ്ങേര്‍ ആണോ, അത് ശരിക്കും ഇദ്ദേഹത്തിന്റെ ശബ്ദം തന്നെയാണോ എന്നതൊക്കെ തെളിയിക്കപ്പെടണം.. പക്ഷെ യുവതികള്‍ക്ക് ഒന്നും പരാതി ഇല്ലാത്തതിനാല്‍ cyber വിങ്ങിനും ഒന്നും ചെയ്യാനില്ലല്ലോ..
പാര്‍ട്ടിക്കുള്ളിലെ ഏതു നേതാവിന് എതിരെ ഗുരുതരമായ ആരോപണം വന്നാലും അതിനെ ഗൗരവത്തോടെ പരിഗണിക്കുമെന്നും, ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല എന്നും പ്രതിപക്ഷ നേതാവ് VD സതീശന്‍ ജി ഉറക്കെ പ്രഖ്യാപിച്ചു.
ഈ വിഷയത്തില്‍ രാഹുല്‍ ജി MLA സ്ഥാനം രാജി വെച്ചിട്ടില്ല. അതിന്റെ ആവശ്യമുണ്ടോ?
ഇനി പാലക്കാട് ഉപതെരെഞ്ഞെടുപ്പിന് സാധ്യത തീരെ ഇല്ല. കാരണം ഉപ തെരഞ്ഞെടുപ്പ് നടത്തുവാന്‍ ഒരു വര്‍ഷം എങ്കിലും വേണം നിയമസഭാ കാലാവധി..
(വാല്‍ കഷ്ണം.. ഇതോടെ അടുത്ത നിയമസഭ ഇലക്ഷന് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി ഷാഫി പറമ്പില്‍ ജി വരുമെന്നാണ് എന്റെ നിരീക്ഷണം. നിലവില്‍ MP സ്ഥാനം അവിടെ ജയിച്ചാല്‍ രാജി വെച്ചാല്‍ മതിയല്ലോ)












Click it and Unblock the Notifications