കെസി വേണുഗോപാലിന് 46 പേരുടെ പിന്തുണ ലഭിക്കാൻ കാരണം ഇതാണ്';സന്തോഷ് പണ്ഡിറ്റ് പറയുന്നു
കേരളത്തിൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീശനും തമ്മിലുള്ള പോര് മുറുകിയതോടെ കഴിഞ്ഞ ദിവസം ഹൈക്കമാൻ്റ് എംഎൽഎമാരുടെ അഭിപ്രായം തേടി. 63 കോണ്‍ഗ്രസ് എംഎൽഎമാരിൽ 46 പേരാണ് കെസി വേണുഗോപാലിനെ പിന്തുണച്ചത് എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ തിരഞ്ഞെടുപ്പിൽ മത്സരിക്കാഞ്ഞിട്ട് കൂടി എന്തുകൊണ്ട് കെസിയെ ആളുകൾ പിന്തുണയ്ക്കുന്നതെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
'പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. തമിഴ് നാട്ടിൽ മുഖ്യമന്ത്രി ഉണ്ട്, പക്ഷെ ഭൂരിപക്ഷം തികക്കുവാൻ സീറ്റ് ഇല്ലാ.. കേരളത്തിൽ ഇഷ്ടം മാതിരി സീറ്റ് ഉണ്ട്, പക്ഷേ മുഖ്യമന്ത്രി ഇല്ലാ.. ഇതാണല്ലോ ഇപ്പോഴത്തെ അവസ്ഥ. പുറത്തുവന്ന ഹൈക്കമാണ്ടിന്റെ കൈയ്യിലുള്ള "രഹസ്യ " രേഖ, ഇപ്പോൾ പുറത്തു വന്നത്, ഒറിജിനൽ എങ്കിൽ , അത് പ്രകാരം മൊത്തം ജയിച്ചു വന്ന MLA മാരിൽ 46 പേര് KC വേണുഗോപാൽ ജി മുഖ്യമന്ത്രി ആകണമെന്ന് ചിന്തിക്കുന്നു. 8 പേര് രമേശ് ചെന്നിത്തല ജിക്കും, 6 പേര് VD സതീശൻ ജി മുഖ്യൻ ആകുവാനും സപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് ഒരു ഏകാധിപതി ഭരിക്കുന്ന പാർട്ടി അല്ല. അതിനാലാണ് ഇതുപോലെ ജനാധിപത്യ രീതി അവലംഭിക്കുന്നത്. ജയിച്ച എല്ലാ MLA മാർക്കും പേടി ഇല്ലാതെ അടുത്ത മുഖ്യനെ select ചെയ്യാൻ പറ്റും.

ഇത് കണ്ടു ചിലരൊക്കെ KC ജിക്കു 46 പേരുടെ, ഇത്രയും പിന്തുണ എങ്ങനെ കിട്ടി എന്നു ചോദിക്കുന്നു. അതിനുള്ള ഉത്തരം ന്നാ പിടിച്ചോ...
1) KC വേണുഗോപാൽ ജി
മുൻ കേന്ദ്ര മന്ത്രി ആണ്..
കോൺഗ്രസ് പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ (AICC General Secretary - Organization) സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ശേഷം ഇന്ത്യയിലെ തന്നെ കോൺഗ്രസ്സ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു..(ഇതൊന്നും ചില new gen പാൽകുപ്പികൾക്ക് അറിയണം എന്നില്ല. അദ്ദേഹത്തെ india മുഴുവൻ അറിയും..ഇഷ്ടം മാതിരി pan ഇന്ത്യൻ ഫാൻസ് ഉണ്ട്. india മുഴുവൻ അറിയുന്ന കേരളത്തിൽ വേറെ ഏത് കോൺഗ്രസ് നേതാവുണ്ട്?,)
2) KC അതി ശക്തനായ സംഘാടകൻ ആണ്.
കേരളത്തിൽ മന്ത്രിയായും കേന്ദ്രത്തിൽ ഊർജ്ജം (Power), സിവിൽ ഏവിയേഷൻ (Civil Aviation) എന്നീ വകുപ്പുകളിൽ സഹമന്ത്രിയായും പ്രവർത്തിച്ച പരിചയമുണ്ട്.
3)KC ക്കു നല്ല വിദ്യാഭ്യാസം ഉണ്ട്. മാത്തമാറ്റിക്സിൽ എം.എസ്‌സി (M.Sc.) ബിരുദം നേടിയിട്ടുണ്ട്. അതും മുഖ്യന് വേണ്ട ഒരു യോഗ്യത ആണ്.
4) നിലവിൽ ആലപ്പുഴയിലെ ജനങ്ങളുടെ കണ്ണിലുണ്ണി ആയ MP ആണ്. കേരളത്തിൽ ഏറ്റവും ഇമേജ് ഉള്ള കോൺഗ്രസ് MP.. മനസ്സിലായോ? ആലപ്പുഴ പിടിച്ചെടുത്തത് ആരും മറക്കരുത്.
5) തമിഴ് നാട്ടിൽ വിജയോടൊപ്പം കോൺഗ്രസ്സ് MLA മാരെ ചേർക്കുവാൻ പിന്തുണ അപേക്ഷിച്ചു വിജയ് ജി കത്ത് കൊടുത്തത് KC ക്കാണ്.. അല്ലാതെ കേരളത്തിലെ ഏതെങ്കിലും ഒരു നേതാവിനു അല്ല. കാരണം KC ജിയുടെ പവർ നടൻ വിജയ് ജിക്കു വരെ അറിയാം എന്നർത്ഥം. KC ജി ആണ് കേന്ദ്രത്തിൽ പ്രധാനം.
6)MP മാർ മത്സരിക്കരുത് എന്നു ഹൈക്കമ്മാൻഡ് പറഞ്ഞത് കൊണ്ടാ KC ഇത്തവണ മത്സരിക്കാഞ്ഞത്. അല്ലെങ്കിൽ വമ്പൻ വിജയം നേടിയേനെ..MLA യും ആയേനെ..
7) ഇദേഹതിനു ചാർജ് കൊടുത്ത നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിനെ ഭരണത്തിൽ തിരിച്ചു കൊണ്ട് വന്നു. കർണാടക, ഹിമാചൽ പ്രദേശ് ഒക്കെ eg. കേരളത്തിൽ വരെ.
ഇന്ത്യൻ പൊളിറ്റിക്സിൽ കഴിവ് തെളിയിച്ച ഇദ്ദേഹം തന്നെയല്ലേ കേരള മുഖ്യമന്ത്രിയാകാൻ ശരിക്കും യോഗ്യൻ?
Social media യിലെ വോട്ടെടുപ്പുമായി ആരും ഇനിയും KC ക്ക് എതിരെ വരരുത്.
(വാൽ കഷ്ണം..."രഹസ്യ" രേഖ ആരോ ചോർത്തി മാധ്യമങ്ങൾക്ക് കൈമാറിയത് ശരിയാണെങ്കിൽ..കേന്ദ്ര നിരീക്ഷകരെ നിരീക്ഷിക്കാനും നിരീക്ഷകരുണ്ടെന്ന് ഇപ്പോ മനസ്സിലായില്ലെ നിരീക്ഷകരെ !... തമിഴ് നാട്ടിൽ വിജയ് ഒരു സൂപ്പർ താരം ആയത് കൊണ്ട് ഭൂരിപക്ഷത്തിൽ ശകലം "ഡിസ്‌കൗണ്ട്" കൊടുത്തുകൂടെ എന്നൊന്നും ആരും ചിന്തിക്കരുത് )












Click it and Unblock the Notifications