ശ്രീമതി ടീച്ചറോ ഭാഗ്യലക്ഷ്മിയോ ന്യൂജനറേഷൻ പ്രമുഖ നടിമാരോ വനിത കമ്മീഷൻ അധ്യക്ഷയാകട്ടെ: സന്തോഷ് പണ്ഡിറ്റ്
കൊച്ചി: സംസ്ഥാന വനിതാ കമ്മീഷൻ സ്ഥാനത്ത് നിന്ന് എംസി ജോസഫൈൻ രാജി വെച്ചതിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടിലാണ് കുറിപ്പ്: ' എം.സി ജോസഫൈന്‍ ജി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം പ്രതിഷേധങ്ങളെത്തുടർന്ന് രാജിവെച്ചു എന്ന് അറിഞ്ഞു. തെറ്റു കണ്ടാൽ ഉടനെ അത് മനസ്സിലാക്കി നടപടി എടുക്കുക എന്ന ഇടതുപക്ഷ സർക്കാരിന്റെ രീതി നന്നായി. ഈ വനിതാ കമ്മീഷൻ അടക്കം ജനങ്ങൾക്ക് വലിയ ഗുണം ഇല്ലാത്ത നിരവധി കമ്മീഷനുകൾ ഒക്കെ പിരിച്ചു വിടുകയോ അല്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷൻ സബ്സിഡറി ആക്കി മാറ്റുകയോ ചെയ്യുന്നതാണ് നല്ലത് എന്നാണു എന്റെ അഭിപ്രായം. എത്രയോ ലക്ഷങ്ങളാണ് വലിയ പ്രയോജനം ഇല്ലാത്ത ഇത്തരം commission കാരണം സംസ്ഥാനത്തിന് നഷ്ടം .
സ്ത്രീകളുടെ അടക്കം വിഷയം നോക്കുവാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉള്ളത്. (സ്ത്രീകളും മനുഷ്യരിൽ പെടുമല്ലോ..) അതല്ല ഇനിയും തുടരുന്നു എങ്കിൽ ഒന്നുകിൽ ഇതിൻെറ തലപ്പത്തു IAS അടക്കം ഉള്ള ഉദ്യോഗസ്ഥരെയോ head ആകുന്നതാണ് നല്ലത് . അല്ലെങ്കിൽ നല്ല വിദ്യാഭ്യാസം ഉള്ള രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും ആക്കാം. രാഷ്ട്രീയക്കാർ തന്നെ അധ്യക്ഷനാകണം എങ്കിൽ നിലവിൽ ശ്രീമതി ടീച്ചർ ജി, dubbing artist ഭാഗ്യലക്ഷ്മി ജി, new generation ചില പ്രമുഖ നടിമാർ നല്ലൊരു ഓപ്ഷൻ ആകും. അല്ലെങ്കിൽ മുൻ പാര്ട്ടി MLA ആയ ഏതെങ്കിലും പുരുഷനും ആവാം.

വനിതാ കമ്മീഷന് സ്വമേധയെ കേസ് എടുക്കാൻ ഉള്ള അധികാരം മാത്രമേ ഉള്ളു. കേസ് അനേഷിച്ചു റിപ്പോർട്ട് കൊടുക്കേണ്ടത് പോലീസ് ആണ്. പോലീസ് നിരപരാധി എന്ന് പറഞ്ഞാൽ ഒരാളെ വിട്ടാൽ പിന്നെ കമ്മിഷന് ഒന്നും ചെയാനും പറ്റില്ല. കേസ്‌കൾ സ്വതന്ത്രം ആയി അനേഷിക്കാൻ ഉള്ള ഒരു സംവിധാനം കേരളത്തിലെ വനിതാ കമ്മിഷന് ഇല്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്. പിന്നെ ജനങ്ങളുടെ tax പണം ഇത്രയും ചിലവാക്കി Commission വെച്ചിട്ടു എന്ത് കാര്യം? പൊതുവിൽ സ്ത്രീകളുടെ ശത്രുക്കൾ സ്ത്രികൾ തന്നെയല്ലേ? ഏത് ഗാർഹിക പീഢന കേസായാലും , പെൺവാണിഭ കേസായാലും ഭൂരിഭാഗം കേസുകളിലും പ്രധാന പ്രതികൾ പലപ്പോഴും സ്ത്രികൾ തന്നെ ആകും .
Recommended Video
( വാൽകഷ്ണം .... പരാതി കേൾക്കാൻ ഫോണെടുത്തപ്പോൾ, കഷ്ടകാലത്തിനു അരല്പം ദേഷ്യത്തോടെ സംസാരിച്ചു ട്ടോ . ഒടുവിൽ നാട് മൊത്തം പരാതി ഉയർന്നു , പാര്ട്ടി വരെ കൈവിട്ടു .. രാജിയും വെച്ചു .. കഷ്ടം .. മനോരമ നൈസ് ആയി കൊടുത്ത ഒരു പണിയേ. social media ഇത്രയും ശക്തമായ ഈ കാലത്തു കഴിയുന്നതും ആരും ലൈവ് പരിപാടി ചെയ്യാതെ നോക്കുക. ഇത്തരം പണിയൊക്കെ ഏതു വ്യക്തിക്കും എപ്പോഴും കിട്ടാം .. ജാഗ്രതൈ .)












Click it and Unblock the Notifications