കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌കാര്‍ വേദിയിലും മുഖ്യാതിഥിയാകാന്‍ ലാലേട്ടന്‍ യോഗ്യന്‍! ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്... പക്ഷേ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കരുത് എന്നാണ് ഒരു വിഭാഗം സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് നൂറിലേറെ പേര്‍ ഒപ്പിട്ട ഒരു ഹര്‍ജിയും സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

എന്നാല്‍ മോഹന്‍ലാലിനെ ചടങ്ങിലെ മുഖ്യാതിഥിയായി തീരുമാനിച്ചിട്ടുണ്ടോ എന്നത് തന്നെ വ്യക്തമല്ല. മോഹന്‍ലാലിനെ ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്ന് സാംസ്‌കാരിക വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി എകെ ബാലനും വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും വിവാദം ചൂടുപിടിക്കുകയാണ്. മോഹന്‍ലാലിനെ പിന്തുണച്ചുകൊണ്ടും ഒപ്പിട്ടവരെ കടന്നാക്രമിച്ചുകൊണ്ടും സന്തോഷ് പണ്ഡിറ്റും രംഗത്ത് വന്നിട്ടുണ്ട്.

ഓസ്‌കാറിന് പോലും

ഓസ്‌കാറിന് പോലും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിന് എന്നല്ല, ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങിലും വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ യോഗ്യതയുള്ള ആളാണ് മോഹന്‍ലാല്‍ എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായ പ്രകടനം.

പ്രകാശ് രാജിനോട്...

പ്രകാശ് രാജിനോട്...

എന്തൊക്കെ വന്നാലും, പ്രകാശ് രാജ് ആ കത്തില്‍ മോഹന്‍ലാലിനെതിരെ ഒപ്പിടാന്‍ പാടില്ലായിരുന്നു എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്. എന്നാല്‍ കത്തില്‍ ഒപ്പിട്ട കാര്യം പ്രകാശ് നിഷേധിച്ചത് സന്തോഷ് പണ്ഡിറ്റ് പിന്നീട് അറിഞ്ഞില്ലെന്ന് തോന്നുന്നു. ഫേസ്ബുക്കിലെ കുറിപ്പ് തിരുത്തിയിട്ടില്ല.

ഒന്നിച്ചഭിനയിച്ചവരല്ലേ...

ഒന്നിച്ചഭിനയിച്ചവരല്ലേ...

ഒന്നുമില്ലെങ്കിലും പ്രകാശ് രാജ് മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ച ആളല്ലേ എന്നാണ് ചോദ്യം. ഇരുവര്‍ എന്ന തമിഴ് ചിത്രത്തെ കുറിച്ചാണ് പരാമര്‍ശം. മോഹന്‍ലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചതല്ലേ എന്നും ചോദിക്കുന്നുണ്ട്. എന്നിട്ടും ഇങ്ങനെ ചെയ്തതിന് പിന്നില്‍ അസൂയയാണോ എന്ന സംശവും ഉണ്ട് സന്തോഷ് പണ്ഡിറ്റിന്.

ഫാസിസ്റ്റ് ചിന്താഗതി

ഫാസിസ്റ്റ് ചിന്താഗതി

കേരളത്തില്‍ നിലനില്‍ക്കുന്ന ഫാസിസ്റ്റ് ചിന്താഗതിയുടെ ഏറ്റവും ശക്തമായ ഉദാഹരണം ആണ് ഈ കത്ത് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്. മോഹന്‍ലാലിന്റെ നിലപാടുകളെ വേണമെങ്കില്‍ വിമര്‍ശിക്കാം. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തെ അംഗീകരിച്ചേ മതിയാകൂ എന്നാണ് പണ്ഡിറ്റിന്റെ പക്ഷം.

ഭീമഹര്‍ജിയും ഭീമനും!!!

ഭീമഹര്‍ജിയും ഭീമനും!!!

കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേര്‍ക്കും മോഹന്‍ലാലിന്റെ കാലിനടിയിലെ മണ്ണാകുവാന്‍ പോലും യോഗ്യതയില്ലാത്തവരാണെന്നും പറയുന്നുണ്ട് പണ്ഡിറ്റ്. സാക്ഷാല്‍ ഭീമനെതിരെയാണ് ഇത് ചെയ്യുന്നത് എന്ന് ഭീമഹര്‍ജിയില്‍ ഒപ്പിട്ടവരൊന്നും ഓര്‍ത്തില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പതിനായിരത്തിലധികം ആളുകളാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. രണ്ടായിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്തിട്ടും ഉണ്ട്.

കത്തുന്ന വിവാദം

കത്തുന്ന വിവാദം

മോഹന്‍ലാലിനെ പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കുന്ന എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ തുടങ്ങുന്നത്. താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം.

പാളയത്തില്‍ പട

പാളയത്തില്‍ പട

107 പേര്‍ ഒപ്പിട്ട കത്ത് എന്ന രീതിയില്‍ ആയിരുന്നു ഇത് പുറത്ത് വിട്ടിരുന്നത്. എന്നാല്‍ അതില്‍ പ്രഥമ സ്ഥാനീയനായിരുന്ന പ്രകാശ് രാജ് താന്‍ അത്തരം ഒരു കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നുകഴിഞ്ഞു. നീരാളിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലും തന്റെ ഒപ്പിനെ നിഷേധിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ലാൽ വിരുദ്ധർക്ക് തിരിച്ചടിയായി | Oneindia Malayalam
ഒരു നടിയും സംവിധായകനും

ഒരു നടിയും സംവിധായകനും

മോഹന്‍ലാലിനെതിരെ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഒരു നടിയും സംവിധായകനും ആണെന്ന രീതിയിലും ആക്ഷേപം ഉയരുന്നുണ്ട്. അന്യസംസ്ഥാന സിനിമ മേഖലയില്‍ നിന്നുള്ളവരെ കൂടി മോഹന്‍ലാലിനെതിരെ തിരിക്കാന്‍ ഇവര്‍ നീക്കം നടത്തി എന്നാണ് ആക്ഷേപം.

English summary
Santhosh Pandit supports Mohanlal and supports Mohanlal and criticise those who write letter against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X