• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''പോടാ പുല്ലെ'' എന്ന് മനസ്സിൽ വിളിച്ച് കൂളായി കാർ വാങ്ങും, രമ്യ ഹരിദാസിന് പണ്ഡിറ്റിന്റെ പിന്തുണ

രമ്യ ഹരിദാസിന് വേണ്ടി യൂത്ത് കോൺഗ്രസുകാർ പിരിവെടുത്ത് കാർ വാങ്ങി നൽകാൻ തീരുമാനിച്ചത് കോൺഗ്രസിൽ തമ്മിലടിയിലെത്തി നിൽക്കുകയാണ്. കാർ വാങ്ങി നൽകാനുളള തീരുമാനത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ എതിർത്തിരുന്നു. എന്നാൽ മുല്ലപ്പളളിക്കെതിരെ അനിൽ അക്കര രംഗത്ത് വന്നതോടെ പോര് നേതാക്കൾ തമ്മിലായി.

കാർ വാങ്ങി നൽകാനുളള തീരുമാനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻവാങ്ങിയിരുന്നു. പിരിച്ചെടുത്ത തുക തിരികെ നൽകുമെന്നും പ്രഖ്യാപിച്ചു. കാർ വേണ്ടെന്ന് രമ്യയും നിലപാട് എടുത്തിരുന്നു. അതിനിടെ കാർ വിവാദത്തിൽ യൂത്ത് കോൺഗ്രസിനേയും രമ്യയേയും പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

ഇത്ര വിവാദമാക്കുവാ൯ എന്തിരിക്കുന്നു

ഇത്ര വിവാദമാക്കുവാ൯ എന്തിരിക്കുന്നു

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ''കുറച്ചു ദിവസമായ് തീ൪ത്തും അനാവശ്യമെന്ന് പറയാവുന്ന ഒരു രാഷ്ട്രീയ വിവാദം സോഷ്യൽ മീഡിയയിൽ പലയിടത്തും കാണുന്നു. ഒരു പ്രമുഖ MP ക്ക് അവരോട് സ്നേഹവും ബഹുമാനവും ഉള്ള പാ൪ട്ടി പ്രവ൪ത്തക൪ ഒരു കുഞ്ഞു സംഭാവനയെടുത്ത് ഒരു സാധാരണ കാറ് വാങ്ങിച്ചു കൊടുക്കുവാ൯ ശ്രമിക്കുന്നു. ഈ വാ൪ത്തയില് ഇത്ര വിവാദമാക്കുവാ൯ എന്തിരിക്കുന്നു. ആരേയും സംഭാവന നല്കുവാ൯ നി൪ബന്ധിച്ചിട്ടുമില്ല.

അതൊന്നും ആ൪ക്കും ച൪ച്ച ചെയ്യേണ്ടേ?

അതൊന്നും ആ൪ക്കും ച൪ച്ച ചെയ്യേണ്ടേ?

ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവര്‍ക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാല്‍ പാവപ്പെട്ട വീട്ടില് നിന്ന് ഒരാള്‍ ജനപ്രതിനിധിയായി വരുമ്പോള്‍ സ്ഥിതി മാറുകയാണ്. ''ലോകസഭാംഗങ്ങള്‍ക്ക് എന്തുമാത്രം ആനുകൂല്യമുണ്ട്, പിന്നെയെന്തിനു സുഹൃത്തുക്കള്‍ പിരിവെടുത്തു കാറു വാങ്ങണം'' എന്നാണ് ചര്‍ച്ച. അതിലൊന്നും കാര്യമില്ല. അവരുടെ ആരാധകര് സ്നേഹം കൊണ്ടാണ് സ്വന്തം കൈയ്യിലെ പണം കൊണ്ട് വാങ്ങി കൊടുക്കുന്നത്. പല കോടീശ്വരന്മാരായ ജനപ്രതിനിധികളും ചികിത്സയ്ക്കു കോടികളാണ് പൊതു ഖജനാവില്‍ നിന്നും കൈപറ്റുന്നത്. അതൊന്നും ആ൪ക്കും ച൪ച്ച ചെയ്യേണ്ടേ.?

വലിയ മഹാ പാപം ആകുന്നതെങ്ങിനെ?

വലിയ മഹാ പാപം ആകുന്നതെങ്ങിനെ?

ജനങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതില്‍ ആര്‍ക്കും ഒരു ധാര്‍മികരോഷവും കണ്ടില്ല. നേതാക്കന്മാര്‍ വന്‍കിട മുതലാളിമാരില്‍ നിന്ന് ആനുകൂല്യം പറ്റുന്നതോ അവര്‍ക്കു സൗജന്യം അനുവദിക്കുന്നതോ ആരുടെയും ഉറക്കം കെടുത്തുന്നില്ല. അട്ടിമറി വിജയം നേടിയ കരുത്തയായ ഒരു പാവപ്പെട്ട എം പിക്ക് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കാറു വാങ്ങാന്‍ സഹപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നു. അതിനു ആരേയും നി൪ബന്ധിക്കാതെ അവരുടെ ആരാധകരില് നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നു. അത് വലിയ മഹാ പാപം ആകുന്നതെങ്ങിനെ?

അതു തെറ്റാവുന്നതെങ്ങനെ?

അതു തെറ്റാവുന്നതെങ്ങനെ?

തങ്ങളുടെ ജനപ്രതിനിധിക്ക് എന്തുവിധം സൗകര്യമൊരുക്കണമെന്ന് സഹപ്രവര്‍ത്തകരോ ജനങ്ങളോ ചിന്തിച്ചാല്‍ അതു തെറ്റാവുന്നതെങ്ങനെ? എന്തെങ്കിലും അഴിമതി കാണിച്ചതായോ എം പി എന്ന നിലയില്‍ കിട്ടുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതായോ ആരും പരാതി ഉന്നയിച്ചു കണ്ടില്ല. വായ്പയെടുത്തു കാറു വാങ്ങാമല്ലോ എന്നാണ് കണ്ടെത്തല്‍. കൊള്ളാം. കാറിനുള്ള പണം എം പി കടമെടുക്കണം. മറ്റു എം പിമാരെല്ലാം എംപിയെന്ന നിലയില്‍ ലോണെടുത്താണോ കാറു വാങ്ങിയതെന്നു കൂടി പറഞ്ഞാല്‍ നന്ന്.

ഇപ്പോളുള്ള നാവനക്കവും അസഹിഷ്ണുതയും

ഇപ്പോളുള്ള നാവനക്കവും അസഹിഷ്ണുതയും

സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോ ലോണ്‍ കിട്ടുന്നതോ ആയ ഒരു കാര്യത്തിനും ഇനി ആരും പിരിവുമായി വരില്ലെന്നു കരുതാമോ? ഇവിടെ പല സ൪ക്കാർ സഹായങ്ങളും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും നില നില്കുമ്പോഴും പല മഹാത്മാരും ബക്കറ്റ് പിരിവുമായ് വരുന്നൂ. ഇത് തെറ്റാണെങ്കിൽ അതും തെറ്റല്ലേ ? ഇതിലൊക്കെ ഇനിയെങ്കിലും വ്യക്തത വരുത്തണം. ദുരുപയോഗത്തെയും അഴിമതിയെയുമാണ് എതിര്‍ക്കേണ്ടത്. പല കോടീശ്വര൯മാരായ MP, MLA മാ൪ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ മൗനം പാലിച്ചവര്‍ക്ക് ഇപ്പോളുള്ള നാവനക്കവും അസഹിഷ്ണുതയും എന്തുകൊണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതിനു കൂട്ടു നില്‍ക്കാന്‍ കഴിയില്ല.

ഒരുത്തനും മറക്കരുത്

ഒരുത്തനും മറക്കരുത്

പിരിവെടുത്തു കാറു നല്‍കിയും വീടു നല്‍കിയും നേതാക്കളെ സഹായിച്ച കഥകളിലേക്കും വേണ്ടിവന്നാല്‍ ആലോചന നീട്ടാം. അപ്പോഴൊന്നും ഉണ്ടാവാത്ത ധാര്‍മികബോധം വിടര്‍ന്നു പന്തലിക്കുന്നതു കാണാന്‍ ചന്തമുണ്ട്. ഓരോ MP മാരും ഒരു പ്രത്യേക പാ൪ട്ടിയുടെ നേതാവു മാത്രമല്ല കേരളത്തിന്റെ കൂടി എം പി കൂടിയാണ് എന്ന സത്യം ഒരുത്തനും മറക്കരുത്. ഈ വിഷയത്തിൽ കാ൪ വാങ്ങിച്ചു കൊടുക്കുവാ൯ മനസ്സ് കാണിച്ച പ്രവ൪ത്തക൪ക്ക് കട്ട സപ്പോ൪ട്ട്.

ആക്കിയ ചിരിയും ചിരിക്കും

ആക്കിയ ചിരിയും ചിരിക്കും

(വാല് കഷ്ണം.... ശ്ശെ...ഇങ്ങനെ ഒരു അവസ്ഥ എനിക്കാണ് ഉണ്ടായതെങ്കിൽ, അതായത് എന്റെ ആരാധകര് ചേ൪ന്ന് പണപിരിവ് നടത്തി ഒരു കോടിയുടെ കാ൪ സമ്മാനമായ് തന്നാല് ആര് എന്ത് പറഞ്ഞ് വിവാദങ്ങൾ ഉണ്ടാക്കിയാലും ഞാ൯ മൈ൯ഡ് ചെയ്യില്ല.. "പോടാ പുല്ലെ" എന്നു വിമ൪ശകരെ മനസ്സാ വിളിച്ച്, കൂളായ് ആ തടിയ൯ കാറ് ആരാധകരിൽ നിന്നും വാങ്ങും. എന്നിട്ട് വിവാദം ഉണ്ടാക്കിയവന്റെ മുന്നിലൂടെ പത്ത് തവണ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു കളിക്കും. എന്നിട്ട് വിമ൪ശകരെ നോക്കി ഒരു മാതിരി ആക്കിയ ചിരിയും ചിരിക്കും... അല്ല പിന്നെ)

ഫേസ്ബുക്ക് പോസ്റ്റ്

രമ്യ ഹരിദാസിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Santhosh Pandit supports Ramya Haridas MP in Car Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X