Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ് പണ്ഡിറ്റിന്റെ ത്രീ ഡി ഗാനം എത്തി മച്ചാാ!!! ഓടിക്കോ...

സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് ത്രീ ഡി ഗാന പരീക്ഷണവുമായി എത്തി..എന്റെ പൊന്നേ...ഇനി ഇതും കാണണോ.. എന്നാല്‍ കണ്ടു നോക്കൂ..സന്തോഷ് പണ്ഡിറ്റിന്റെ സാഹസങ്ങള്‍ കണ്ട് ഒന്നുകൂടി ഞെട്ടാന്‍ നിങ്ങള്‍ തയ്യാറായിക്കൊള്ളൂ..

സന്തോഷിന്റെ പുതിയ ചിത്രമായ ടിന്റുമോന്‍ എന്ന കോടീശ്വരനിലെ പുതിയ ഗാനമാണ് ത്രീ ഡിയില്‍ ഇറങ്ങിയിരിക്കുന്നത്. ഇത് ഒരു ഒന്നൊന്നര ത്രീ ഡിയാണ് മച്ചാാാ... നിങ്ങള്‍ കാണാതെ പോകരുത്. ത്രീ ഡിയിലൊരുക്കിയ ഗാനം സന്തോഷ് പണ്ഡിറ്റ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രം അടുത്തമാസം റിലീസ് ചെയ്യും

ഒന്നൊന്നര 3ഡി

ഒന്നൊന്നര 3ഡി

തിയറ്ററിനെ അടിച്ചു തകര്‍ക്കുന്ന രീതിയിലാണ് സൗണ്ടിങ്ങും ഗ്രാഫിക്‌സും. എന്നാല്‍, ഇതു കാണുന്ന ജനങ്ങള്‍ തിയറ്റര്‍ തന്നെ അടിച്ചു തകര്‍ക്കുമോ എന്നു കണ്ടറിയാം.

കത്തിയും വവ്വാലും ആനയും

കത്തിയും വവ്വാലും ആനയും


ത്രി ഡി ഗാനത്തില്‍ ഇടയ്ക്കിടെ കത്തിയും വവ്വാലും ആനയും വരും. അതുകൊണ്ടു എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും പിടികിട്ടില്ലെന്ന് മാത്രം. ഇതൊക്കെയല്ലേ...ത്രീ ഡി വിസ്മയം. അപ്പോള്‍ കഥയില്‍ ചോദ്യമില്ല..

ടിന്റുമോന്‍ എന്ന കോടീശ്വരന്‍

ടിന്റുമോന്‍ എന്ന കോടീശ്വരന്‍

സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനവും തിരക്കഥയും ആലാപനവും അഭിനയവും എല്ലാം ഒത്തു ചേര്‍ന്ന് ഇറങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ടിന്റുമോന്‍ എന്ന കോടീശ്വരന്‍.

വ്യത്യസ്തതകള്‍

വ്യത്യസ്തതകള്‍

വ്യത്യസ്തതകള്‍ കൊണ്ട് ജനങ്ങളെ അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന സന്തോഷ് ത്രീ ഡിയാണ് പുതിയതായി പരീക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നീലിമ നല്ലകുട്ടിയാണ് vs ചിരഞജീവി ഐപിഎസ് എന്ന ചിത്രത്തില്‍ ഗ്രാഫിക്‌സ് കൊണ്ട് വിസ്മയം തീര്‍ത്തിരുന്നു.

വെടിയും പുകയും

വെടിയും പുകയും

ത്രീ ഡി എഫക്റ്റിനു വേണ്ടി ഇടയ്ക്ക് വെടിയും പുകയും ഉണ്ട്. പക്ഷെ, മൊത്തം പുകയാണെന്ന് മാത്രം. ഇടയ്ക്ക് സന്തോഷ് പറക്കുകയും ചാടുകയും ചെയ്യും. ഇതൊന്നും കണ്ട് ആരും പേടിക്കരുത്.

പാട്ടിന്റെ വരികള്‍

പാട്ടിന്റെ വരികള്‍

പാട്ട് രചിച്ചതും പാടിയതും സന്തോഷ് തന്നെയാണ്. എന്നാല്‍ പാട്ടിന്റെ ഒറ്റ വരി പോലും മനസിലാകില്ലെന്ന് മാത്രം. ഇംഗ്ലീഷ് അല്ലേ..ഇംഗ്ലീഷ്..

rnrn

ഇതാണ് മക്കളേ..ആ ത്രീ ഡി ഗാനം

സന്തോഷ് പണ്ഡിറ്റിന്റെ ത്രീ ഡി ഗാനം കാണൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+