Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശമാര്‍ക്ക് നോട്ടുകെട്ടുമായി സന്തോഷ് പണ്ഡിറ്റ്; ഇനിയും കൊടുക്കുമെന്ന് പ്രഖ്യാപനം, 'സമരം ന്യായം'

തിരുവനന്തപുരം: ആഴ്ചകളായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. സമരം ന്യായമാണെന്ന് ബോധ്യമായെന്നും ഇതുസംബന്ധിച്ച് വിശദമായി പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരായി അഭിനയിച്ച് അവാര്‍ഡുകള്‍ വാങ്ങുന്ന കലാകാരന്മാര്‍ പാവപ്പെട്ടവരുടെ സമരങ്ങള്‍ക്ക് മുഖം കൊടുക്കുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തി.

പണം കൊടുത്ത ശേഷം ഇനിയും സാധ്യമാകുന്നത് ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന് സൂചിപ്പിച്ച് മൊബൈല്‍ നമ്പറും കൈമാറി. സന്തോഷ് പണ്ഡിറ്റിന് നന്ദി പറഞ്ഞ ആശമാര്‍, സമരം ചെയ്യുന്ന പലരും വളരെ പ്രയാസപ്പെട്ടാണ് മുന്നോട്ട് പോകുന്നതെന്ന് വിശദീകരിച്ചു. എത്ര രൂപയാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത് എന്ന് അറിയാമോ...

santhosh-pandit-visit-asha-workers

സമരത്തെ കുറിച്ച് തുടക്കം മുതല്‍ അറിഞ്ഞിരുന്നെങ്കിലും കോഴിക്കോട്ടുകാരനായ തനിക്ക് ഇങ്ങോട്ട് എത്തുന്നതിനുള്ള പ്രയാസമാണ് സന്ദര്‍ശനം വൈകാന്‍ കാരണമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ആദ്യത്തില്‍ തന്നെ ഇവിടെ എത്തേണ്ടതായിരുന്നു. പക്ഷേ, ഷൂട്ട് ഉണ്ടായിരുന്നു. സമരത്തെ കുറിച്ച് വിശദമായി പഠിക്കേണ്ടി വന്നതും വൈകാന്‍ കാരണമായി.

രാഷ്ട്രീയ പ്രേരിതമായ സമരം ആണ് എന്ന് ചിലര്‍ തന്നോട് പറഞ്ഞു. എല്ലാ ആശമാരും ഒരു പാര്‍ട്ടിക്കാര്‍ അല്ലല്ലോ. ഉപജീവന മാര്‍ഗത്തിന് വേണ്ടിയുള്ള സമരമാണ് എന്ന് ഞാന്‍ മനസിലാക്കുന്നു. ആശംസ നേര്‍ന്ന് മാത്രം മടങ്ങുന്നത് ശരിയല്ല എന്നും തോന്നി. സഹായിക്കാന്‍ കഴിയാത്തവര്‍ സഹതപിച്ചിട്ട് കാര്യമില്ലെന്ന് അമ്മ തന്നോട് പറഞ്ഞിട്ടുണ്ട്.

വിശക്കുന്നവനെ കണ്ടാല്‍ സഹതപിച്ചിട്ട് കാര്യമില്ല. അവന് ഭക്ഷണം വാങ്ങി കൊടുക്കകയാണ് ചെയ്യേണ്ടത്. ചില പ്രോഗ്രാം ചെയ്ത് കിട്ടുന്ന തുക സാമ്പത്തികമായി സഹായിക്കണം എന്ന് തോന്നിയതും ഇവിടെ എത്തുന്നത് വൈകാന്‍ കാരണമായി. സമരം ചെയ്യുക എന്നത് വളരെ ചെലവുള്ള കാര്യമാണ്. ആശമാരുടെ സമരം ന്യായമാണ്...

7000 രൂപയാണ് ഇപ്പോള്‍ ആശമാര്‍ക്ക് കിട്ടുന്നത്. അത് പോര. 62ാം വയസില്‍ പെന്‍ഷനാകുമ്പോള്‍ ഒരു രൂപ പോലും കിട്ടുന്നില്ല. പെന്‍ഷനാകുമ്പോള്‍ 5 ലക്ഷം രൂപയെങ്കിലും കിട്ടണം എന്നാണ് ആശമാരുടെ ആവശ്യം. മറ്റു സംസ്ഥാനത്തെ കാര്യങ്ങളും താന്‍ പരിശോധിച്ചു. സിക്കിമിലും കര്‍ണാടകയിലും 10000 രൂപ ആശമാര്‍ക്ക് കിട്ടുന്നുണ്ട്. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിശോധിക്കണം.

സര്‍ക്കാരിന്റെ സാമ്പത്തിക അവസ്ഥ അറിയുന്നത് കൊണ്ട് ആശമാര്‍ക്ക് നല്‍കുന്ന തുക കൂട്ടണം കുറയ്ക്കണം എന്നൊന്നും താന്‍ പറയില്ല. 7000 വളരെ കുറഞ്ഞ സംഖ്യയാണ്. സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണം. കൊറോണ വേളയില്‍ ആശമാര്‍ ചെയ്ത സേവനം വിലമതിക്കാനാകാത്തതാണ് എന്നും സൂചിപ്പിച്ചാണ് സന്തോഷ് പണ്ഡിറ്റ് ആശമാരുടെ സമര ഫണ്ടിലേക്ക് 50,000 രൂപയുടെ നോട്ടുകെട്ട്‌
കൈമാറിയത്. മൊബൈല്‍ നമ്പര്‍ ആശമാര്‍ക്ക് നല്‍കിയാണ് സന്തോഷ് പണ്ഡിറ്റ് മടങ്ങിയത്. കലാകാരന്മാര്‍ സിനിമയില്‍ അനീതിക്കെതിരെ പോരാടിയത് കൊണ്ട് മാത്രമായില്ല. ജീവിതത്തിലും ചെയ്യണം എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Take a Poll

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+