'അഫ്ഗാനിൽ സമാധാനം പുലരുന്നെങ്കിൽ പുലരട്ടെ എന്ന് കമന്റ്'; മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം; താലിബാനെ ന്യായീകരിച്ചെത്തിയ ആൾക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. താലിബാൻ ക്രൂരതകൾ വിവരിച്ച് കൊണ്ട് സന്തോഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് ഒരാൾ കമന്റിട്ടത്. 'Save Afghanisthan
താലിബാൻെറ ക്രൂരതകൾ തുടരുന്നു' എന്ന തലക്കെട്ടോടെ സന്തോഷ് പങ്കുവെച്ച പോസ്റ്റിന് കീഴെയായിരുന്നു കമന്റ്.
ഓണം പൊടിപൊടിച്ച് ടീം കുടുംബവിളക്ക്; വൈറലായി ആഘോഷ ചിത്രങ്ങള്‍

'Save Afghanisthan
താലിബാൻെറ ക്രൂരതകൾ തുടരുന്നു .
രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളിൽനിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി തൂക്കിക്കൊല്ലുകയാണെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു.മക്കളെ സ്കൂളിൽ വിടുന്നു എന്നതിൻെറ പേരിൽ നാല് മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നിൽവച്ച് തല്ലിക്കൊന്നു. ശേഷം വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞു.

വിമാനത്താവളത്തിനു പുറത്ത് നിരന്തരം ആകാശത്തേയ്ക്ക് വെടിവയ്പ്. പലായനത്തിനു ശ്രമിക്കുന്നവരെ മർദിക്കുന്നു.
വിദ്യാഭ്യാസം നേടുന്ന നിരവധി യുവതികളെയും, ജോലിക്കു പോകുന്ന സ്ത്രീകളെയും വീട്ടിൽ തടവിൽ ആക്കുന്നു', എന്നായിരുന്നു സന്തോഷിന്റെ പോസ്റ്റ്.

ഇതിന് ലോക രാജ്യങ്ങൾ അവരുടെ ഭരണത്തെ സസൂക്ഷ്മം വീക്ഷികുന്നുണ്ട് . അൽ ജസീറ അടക്കം ഉള്ള ചാനലകുൾ അവിടത്തെ ചലനങ്ങൾ ലൈവായി പുറം ലോകം എത്തിക്കുന്നുമുണ്ട് . ഒരു കൂട്ട ഹത്യ നടന്നതായി എവിടെയും കേട്ടില്ല. അവിടെ സമാധാനം പുലരുന്നെങ്കിൽ പുലരട്ടെ നമുക്ക് കാത്തിരിക്കാം' എന്നായിരുന്നു ഒരാളുടെ ന്യായീകരണ കമന്റ്.

ഇതിന് സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടി ഇങ്ങനെ-ഇങ്ങനെയും സമാധാനം പുലരും എന്ന് മനസ്സിലായി . കേരളത്തിലും ഇതുപോലെ ഭാവിയിൽ താലിബാൻ ഭരണം ആകും താങ്കൾ ആഗ്രഹിക്കുന്നത് .പെൺകുട്ടികൾ വിദ്യാഭ്യാസം നേടുവാൻ പാടില്ല , സ്ത്രീകൾ ജോലി ചെയ്യുവാൻ പുറത്തു ഇറങ്ങരുത് എന്നൊക്കെ പറഞ്ഞു സ്ത്രീകളെ അടിമകൾ ആക്കുന്ന നയങ്ങളും , പാവപെട്ട യുവതികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്നതും എങ്ങനെ "വിസ്മയം" ആകും .. ഇതാണോ ഭാവി കേരളമെന്ന താങ്കളുടെ സ്വപ്നം ?

അതിനിടെ സിഎഎ വിഷയത്തിൽ പ്രതികരിക്കാത്തതെന്തേയെന്ന മറ്റൊരാളുടെ ചോദ്യത്തിനും സന്തോഷ് മറുപടി നൽകി-'ഇന്ത്യയിൽ ജനിച്ചുവളർന്ന "ഇന്ത്യക്കാരെ " ഇന്ത്യയിൽ നിന്നും ഓടിച്ചുവിടുന്നതിനെപ്പറ്റി രണ്ടുവാക്ക് സംസാരിക്കാൻ സാറിന്റെ നാവ് പൊങ്ങുവോ എന്തോ ....* തീവ്രവാദികളായ താലിബാനെ ഒരിക്കലും accept ചെയ്യുന്ന ഒരാളല്ല ഞാൻ', എന്ന കമന്റിനായിരുന്നു സന്തോഷ് മറുപടി നൽകിയത്.

'IS തീവ്രവാദത്തിന് ആരെയും ഇവിടെ നിന്ന് സിറിയയിലേക്ക് ഒടിച്ചതല്ല . സ്വന്തം ബുദ്ധിയിൽ പോയതാണ് . നിങൾ ഇപ്പോഴും ഈ കമൻ്റ് ഇടുന്നതും ഇന്ത്യയിൽ ആയതു കൊണ്ടാണ് . മറ്റു രാജ്യങ്ങളിൽ ഒന്നും സ്വന്തം രാജ്യത്തിനെതിരെ ആർക്കും comment ഇടുവാൻ പറ്റില്ല . നിങ്ങൾക്ക് കിറ്റ് കിട്ടുനില്ലെ ? അതും ഇന്ത്യാക്കാരൻ ആയതു കൊണ്ടാണ്. കേരളം ഇന്ത്യയിൽ ഉള്ള ഒരു സംസ്ഥാനം മാത്രം ആണ്', എന്നായിരുന്നു സന്തോഷിന്റെ പ്രതികരണം. ഇതോടെ സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ പോസ്റ്റിന് താഴെ ഉയരുന്നുണ്ട്.
ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications