Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് അനുകരണമല്ല ആൾമാറാട്ടം; സുരാജിനെതിരെ നിയമനടപടിയുമായി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ നിയമനടപടിയുമായി സന്തോഷ് പണ്ഡിറ്റ്. സുരാജ് വെഞ്ഞാറമ്മൂട് വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നാരോപിച്ചാണ് സന്തോഷ് പണ്ഡിറ്റ് നിയമനടപടിക്കൊരുങ്ങുന്നത്. സുരാജ് വെഞ്ഞാറമ്മൂട് അതിഥിയായി എത്തുന്ന സ്വകാര്യ ചാനലിലെ കോമഡി പരിപാടിയിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ അനുകരിച്ചെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പരാതി.

ഇതിനെതിരെ കേസ് കൊടുക്കാൻ തന്റെ ആരാധകർ തന്നോട് ആവശ്യപ്പെട്ടെന്നും പ്രളയബാധിതരെ സഹായിക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാൽ കേസ് കൊടുക്കാൻ വൈകുകയായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു. സംസ്ഥാന അവാർഡും ഓസ്കാർ അവാർഡുമൊക്കെ കിട്ടുന്നതിനേക്കാൾ നല്ലതാണ് മനുഷത്വമുള്ള മനുഷനാകുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ആൾമാറട്ടം

ആൾമാറട്ടം

സ്വകാര്യ ചാനലിലെ പരിപാടിയിൽ നടന്നത് അനുകരണമല്ല ആൾമാറാട്ടമല്ല. ഞാൻ പറയേണ്ട അഭിപ്രായം മറ്റൊരാൾ പറയുന്നത് ശരിയല്ല. പരിപാടിയിൽ ഒരു കലാകാരനെക്കൊണ്ടുവന്ന് എന്റെ സിനിമകളേയും പാട്ടിനേയും അനുകരിച്ചു. മിമിക്രി എന്നാൽ ഒരാളുടെ വാക്കുകളേയോ ഭാവത്തെയോ അനുകരിക്കുക എന്നാണ്, അല്ലാതെ അഭിപ്രായങ്ങൾ പറയുകയല്ല.

സുരാജിനെതിരെ

സുരാജിനെതിരെ

എന്നെ അപമാനിച്ച വ്യക്തിക്ക് സുരാജ് വെഞ്ഞാറമ്മൂട് മുഴുവൻ മാർക്കും നൽകി. കെട്ടിപ്പിടിച്ച് ഇയാളെ അഭിനന്ദിക്കുകയും സന്തോഷ് പണ്ഡിറ്റ് നിന്നെ കണ്ടു പഠിക്കട്ടെയെന്ന് പറയുകയും ചെയ്തു. കൂടാതെ അടുത്ത സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞു. എന്നെ ചെറുതാക്കി കാണിക്കാനാണ് ശ്രമം നടത്തിയത്. ഇതിന് പിന്നിൽ ഗൂഡാലോചന ഉണ്ടോയെന്ന് സംശയിക്കുന്നതായും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

അവസരം ഇല്ലാതാക്കാൻ

അവസരം ഇല്ലാതാക്കാൻ

പരിപാടിയുടെ തുടക്കം മുതൽ സന്തോഷ് പണ്ഡിറ്റ് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. ഞാൻ സിനിമ ചെയ്യുന്നത് എന്റെ ഇഷ്ടപ്രകാരമാണ്. സ്വന്തം സിനിമകളെ കൂടാതെ മറ്റു ചിത്രങ്ങളിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. താൻ മുഖ്യധാര സിനിമയിലേക്ക് വരുന്നത് തടയാനാണ് ഇത്തരം അധിക്ഷേപങ്ങളുടെ ലക്ഷ്യമെന്ന് സംശയിക്കുന്നതായി സന്തോഷ് പണ്ഡിറ്റ് പറയുന്നു.

നിയമ നടപടിക്ക്

നിയമ നടപടിക്ക്

എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില് നട൯ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ. ഇതിന്മേല് വ്യക്തിന്മേല് അവ൪ക്കെതിരെ കേസ് ഫയല് ചെയ്യുവാ൯ നിരവധി ആരാധകർ ആവശ്യപ്പെട്ടിരുന്നു..എന്നാല് പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവ൪ത്തനങ്ങളിലായതിനാൽ ഈ വിഷയങ്ങളിൽ ഇടപെട്ട് കേസ് കൊടുക്കുവാ൯ വൈകി..

കോടതി തീരുമാനിക്കും

കോടതി തീരുമാനിക്കും

ഇപ്പോൾ ഞാ൯ സുരാജ് വെഞ്ഞാറമൂടിനും, ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികൾക്കെതിരെയും കേസ് കൊടുക്കുവാ൯ തീരുമാനിച്ചു. ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും...
എന്നെ പിന്തുണക്കുന്ന ഏവ൪ക്കും നന്ദി...

യഥാർത്ഥ കലാകാരൻ

യഥാർത്ഥ കലാകാരൻ

വേദനിക്കുന്നവന്ടെ കണ്ണീരൊപ്പൂന്നവനാണ് യഥാ൪ത്ഥ കലാകാര൯...മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാര൯... സംസ്ഥാന അവാ൪ഡും, ദേശീയ അവാ൪ഡും, ഓസ്കാ൪ അവാ൪ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാൾ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്...

ഫേസ്ബുക്ക് പോസ്റ്റ്

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+