കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപ്പ് വാങ്ങിയത് മോഹൻലാലിന്റെ പേര് പോലും പറയാതെ... ഇത് കൊടും ചതിയെന്ന് നീരാളി ക്യാമറാമാൻ..

  • By Desk
Google Oneindia Malayalam News

മോഹന്‍ ലാലിനെ സംസ്ഥാന പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. എഎംഎംഎയുടെ പ്രസിഡന്‍റായി ചുമതലയേറ്റതിന് പിന്നാലെ ദിലീപ് അനുകൂല നിലപാട് സ്വീകരിച്ചതിനാണ് മോഹന്‍ ലാലിന് വിനയായത്. ഇതോടെ മോഹന്‍ ലാലിനെതിരെ പല കോണില്‍ നിന്നും പല പ്രതിഷേധങ്ങളും ഉയര്‍ന്നു.

പിന്നാലെയാണ് സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ ലാലിനെ മുഖ്യാതിഥി ആക്കാനുള്ള തിരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ അത് പുതിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. അതേസമയം മോഹന്‍ലാലിനെതിരെ നടക്കുന്ന ബോയ്കോട്ട് കാമ്പെയ്ന് പിന്നില്‍ ചിലരുടെ ഗൂഡതാത്പര്യങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

107 പേര്‍

107 പേര്‍

മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രകാശ് രാജ്, എന്‍എസ് മാധവന്‍, ഡോ ബിജു, റിമ കല്ലിങ്കല്‍ എന്നിവര്‍ ഉള്‍പ്പെടെ 107 പേര്‍ ചേര്‍ന്ന് ഒപ്പിട്ട നിവേദനം ആണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. എന്നാല്‍ താന്‍ മോഹന്‍ ലാലിനെതിരെ ഒപ്പ് വെച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രകാശ് രാജ് രംഗത്തെത്തി. ഇത്തരമൊരു നിവേദനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഒപ്പിനായി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും പ്രകാശ് രാജ് തുറന്നടിച്ചു. തന്‍റെ പേര് ആരോ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞതോടെയാണ് മോഹന്‍ ലാലിനെതിരായ പ്രതിഷേധ കാമ്പെയ്ന്‍ ചിലരുടെ ഗൂഡ ലക്ഷ്യത്തിന്‍റെ ഭാഗമാണോയെന്ന സംശയം ഉയര്‍ന്നത്.

ചതിയാണെന്ന്

ചതിയാണെന്ന്

അതിനിടെ മുന്‍ അവാര്‍ഡ് കമ്മിറ്റി അംഗമായ സന്തോഷ് തുണ്ടിയിലും പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തി. സന്തോഷിന്‍റെ പേരും നിവേദനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍
മോഹന്‍ലാലിന്‍റെ പേര് പറയാത്ത കുറിപ്പില്‍ തന്‍റെ ഒപ്പ് ശേഖരിച്ച ശേഷമാണ് മോഹന്‍ ലാലിന്‍റെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന് നീരാളിയുടെ കാമറാ മാന്‍ കൂടിയായ സന്തോഷ് തുണ്ടിയില്‍ പറഞ്ഞു.

മെച്ചപ്പെടുത്താന്‍

മെച്ചപ്പെടുത്താന്‍

അവാര്‍ഡ് മെച്ചപ്പെടുത്താന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുന്നു എന്ന പേരിലാണ് തനിക്ക് ഒരു വാട്സ് ആപ് സന്ദേശം ലഭിക്കുന്നത്. എന്നാല്‍ അതില്‍ മോഹന്‍ ലാലിന്‍റെ പേര് ഉണ്ടായിരുന്നില്ല. ചടങ്ങ് മെച്ചപ്പെടുത്താന്‍ ഏതെങ്കിലും രീതിയിലുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത് എന്നെതില്‍ തെറ്റില്ലെന്ന് തന്നെയായിരുന്നു തന്‍റെ നിലപാട്.

പിന്നീട്

പിന്നീട്

എന്നാല്‍ പിന്നീടാണ് താന്‍ അറിഞ്ഞത് മോഹന്‍ലാലിനെ പങ്കെടുപ്പിക്കാതിരിക്കാന്‍ നടത്തിയ നീക്കമാണിതെന്നും സന്തോഷ് പ്രതികരിച്ചു. രാജ്യം അറിയുന്ന നടനാണ് മോഹന്‍ ലാല്‍ . മോഹന്‍ ലാലിനെ അകറ്റി നിര്‍ത്തേണ്ട രാഷ്ട്രീയം എന്താണെന്ന് തനിക്ക് അറിയില്ല എന്നും സന്തോഷ് വ്യക്തമാക്കി.

മുഖ്യാതിഥി എന്തിന്

മുഖ്യാതിഥി എന്തിന്

എന്നാല്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന മറിച്ച് ചടങ്ങില്‍ മുഖ്യാതിഥിയായി എന്തിനാണ് മറ്റൊരു സൂപ്പര്‍താരം എന്ന് മാത്രമാണ് നിവേദനത്തില്‍ പറഞ്ഞിരുന്നതെന്നും ഡോ ബിജു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബിജുവിന്‍റെ പ്രതികരണം.കുറിപ്പ്-
കഴിഞ്ഞ ദിവസം സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നൽകിയ സംയുക്ത പ്രസ്താവന യിൽ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല.

മുന്നോട്ട് വെച്ചത്

മുന്നോട്ട് വെച്ചത്

ഞങ്ങൾ ഉയർത്തിയ നിലപാട് കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരം പോലെ ഒരു സംസ്ഥാനം നൽകുന്ന ആദരവിന്റ്റെ ചടങ്ങിൽ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ് എന്നതാണ് അത് പാടില്ല എന്നതാണ് ഞങ്ങൾ മുന്നോട്ട് വെച്ചത് .

പേര് എടുത്ത് പറഞ്ഞിട്ടില്ല

പേര് എടുത്ത് പറഞ്ഞിട്ടില്ല

ആ പ്രസ്താവനയുടെ പൂർണ്ണ രൂപം വായിച്ചു നോക്കൂ അതിലെവിടെയും ഒരു താരത്തിന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല . മുഖ്യ അതിഥി ആയി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാട് . ഈ പ്രസ്താവന വായിച്ച ശേഷമാണ് അതിൽ പേര് വെക്കാൻ എല്ലാവരും സമ്മതിച്ചിട്ടുള്ളത് . . ആ പ്രസ്താവന തന്നെയാണ് മുഖ്യമന്തിയ്ക്കും സാംസ്കാരിക മന്ത്രിയ്ക്കും നൽകിയിട്ടുള്ളത്. ആ പ്രസ്താവന തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുള്ളതും.

 ല്ല എന്ന് തന്നെ

ല്ല എന്ന് തന്നെ

ഇങ്ങനെ ഒരു പൊതു നിലപാട് പ്രസിദ്ധീകരിച്ചു കഴിയുമ്പോൾ മാധ്യമങ്ങൾ അത് ഏതെങ്കിലും ഒരു താരത്തെ പേര് വെച്ച് വാർത്ത കൊടുക്കുകയും വിവാദമാകുകയും ചെയ്യുകയും അതെ തുടർന്ന് മോഹൻലാലിനെതിരായ പ്രസ്താവനയിൽ നിങ്ങൾ പേര് വെച്ചോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ സ്വാഭാവികമായും ഇല്ല എന്നത് തന്നെയാണ് മറുപടി . കാരണം ആ പ്രസ്താവന ഒരു താരത്തിന്റെയും പേരെടുത്ത് അവർ വരാൻ പാടില്ല എന്നതല്ല , മറിച്ചു .ഒരു പൊതു നിലപാട് ആണത് . ഒരു താരത്തിനെതിരെ പേരെടുത്തു പറഞ്ഞുള്ള പ്രസ്താവന അല്ല .

എല്ലാരു വായിക്കണം

എല്ലാരു വായിക്കണം

അങ്ങനെ ഏതെങ്കിലും ഒരു താരത്തെ പേരെടുത്തു പറഞ്ഞു അവർക്കെതിരായ ഒരു പ്രസ്താവനയിൽ ഞങ്ങൾ ഒരാളും ഒപ്പ് വെച്ചിട്ടില്ല .അതുകൊണ്ട് തന്നെ ഒപ്പിട്ടവരോട് ആ പ്രസ്താവന പൂർണ്ണമായി വായിച്ചു കേൾപ്പിച്ച ശേഷം ഇത് നിങ്ങൾ അറിഞ്ഞിരുന്നുവോ എന്ന് ചോദിക്കൂ , അല്ലാതെ മാധ്യമങ്ങൾ ഫോണിൽ വിളിച്ചു മോഹൻലാലിനെതിരെ നിങ്ങൾ ഒപ്പിട്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നല്ലേ പറയാൻ സാധിക്കൂ. ആ പ്രസ്താവന ഒന്ന് കൂടി മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും വായിക്കുമല്ലോ .

ഉറച്ച് നില്‍ക്കുന്നു

ഉറച്ച് നില്‍ക്കുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ മുഖ്യ അതിഥി മുഖ്യ മന്ത്രിയും പുരസ്‌കാര ജേതാക്കളും ആയിരിക്കണം . അതല്ലാതെ മറ്റൊരു മുഖ്യ അതിഥിയെ ക്ഷണിക്കുന്ന കീഴ്വഴക്കം ഉണ്ടാകാൻ പാടില്ല , ഈ വർഷവും തുടർ വർഷങ്ങളിലും എന്നതാണ് ആ പ്രസ്താവന . അതിൽ ഞങ്ങൾ ഉറച്ചു നിൽക്കുകയും ചെയ്യുന്നു .

മുഖ്യാതിഥി

മുഖ്യാതിഥി

മാധ്യമങ്ങൾ തെറ്റിധാരണ പടർത്തുന്ന തരത്തിൽ സെൻസേഷണൽ ആക്കുന്നതിനായി പ്രസ്താവനയെ ഉപയോഗിക്കരുത് . സംസ്ഥാന ചലച്ചിത്ര പുരസ്കാരം അത് അർഹിക്കുന്ന ഗൗരവത്തോടെ ആദരവോടെ ജേതാക്കൾക്ക് നൽകാനുള്ള വേദി ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ നിലപാട് . ഇതിൽ വ്യക്തികൾക്ക് യാതൊരു പ്രസക്തിയുമില്ല . മുഖ്യ അതിഥി ആക്കുന്നത് ആരെ ആയാലും ഇത് തന്നെയാണ് നിലപാട്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
santhosh thodiyil mohal award issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X