കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ സന്തോഷ്‌ ട്രോഫി താരത്തിന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ സന്തോഷ്‌ട്രോഫി താരത്തിന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം.സന്തോഷ് ട്രോഫി താരം വി കെ അഫ്ദലിന് ജന്മനാടായ മഞ്ചേരിയില്‍ സ്വീകരണമൊരുക്കിയത്. ബംഗാളില്‍ കേരളത്തിന്റെ പട നയിച്ച യുവനിരയിലെ മലപ്പുറത്തിന്റെ പുത്രന് ഫുട്ബോള്‍ ആരാധകരും നാട്ടുകാരും ചേര്‍ന്ന് വരവേല്‍ക്കുകയായിരുന്നു.

അടിവസ്ത്രം തലയിലിട്ട് നഗ്ന മോഷ്ടാവ്; പൊറുതിമുട്ടി ജനം, ഇടത്തരം വീടുകള്‍!! സിസിടിവിയും തുണച്ചില്ലഅടിവസ്ത്രം തലയിലിട്ട് നഗ്ന മോഷ്ടാവ്; പൊറുതിമുട്ടി ജനം, ഇടത്തരം വീടുകള്‍!! സിസിടിവിയും തുണച്ചില്ല

മഞ്ചേരി നെല്ലിക്കുത്ത് നിന്നും തുറന്ന വാഹനത്തില്‍ ഉത്സവാന്തരീക്ഷത്തിലാണ് താരത്തെ ജന്മ നാടായ പാണ്ടിക്കാട് ഒലിപ്പുഴയിലേക്ക് എതിരേറ്റത്. പ്രായഭേദമില്ലാതെ കളിയാരാധകര്‍ കൈരളിയുടെ യശസ്സുയര്‍ത്തിയ വീര നായകന് അഭിവാദ്യമര്‍പ്പിക്കാനെത്തി. ജനപ്രതിനിധികളും മുന്‍കാല ഫുട്ബോള്‍ കളിക്കാരും സ്പോര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ വഴി നീളെ അഫ്ദലിന് സ്വീകരണങ്ങളൊരുക്കി.

 vk-afdal

സന്തോഷ് ട്രോഫി ടീം അംഗങ്ങളുടെ ഫോട്ടോകളും പൂക്കളും മാലകളുമായി ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയിരുന്നത്. ജയ് വിളിച്ചും പടക്കം പൊട്ടിച്ചും ആരാധകര്‍ താരത്തിന്റെ സാന്നിദ്ധ്യം ആഘോഷമാക്കി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പരിശീലിച്ചെത്തിയ താരമാണ് ഈ 22കാരന്‍. 2013ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ കളരിയിലേക്ക് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 കളിക്കാരില്‍ ഉള്‍പ്പെട്ടതോടെ അഫ്ദല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ യുവാവ് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്.

മണിപ്പൂരിനും ഛണ്ഡീഗഡിനുമെതിരെ കേരളത്തിനായി ഗോളുകള്‍ നേടിയ അഫ്ദല്‍ മുഴുവന്‍ മലയാളികളുടേയും പ്രതീക്ഷ കാത്തത് സെമിയില്‍ മിസോറാമിനെതിരായ മല്‍സരത്തിലായിരുന്നു. 54-ാം മിനുട്ടില്‍ അഫ്ദല്‍ നേടിയ ഏക ഗോളിലാണ് കേരളം ഫൈനല്‍ ബര്‍ത്ത് നേടിയത്. നാടിന്റെ സ്വീകരണത്തിന് ഒരോ സ്വീകരണ കേന്ദ്രങ്ങളിലും അഫ്ദല്‍ നന്ദി പറഞ്ഞു. കിഴക്കെ പാണ്ടിക്കാട് അല്‍മാസ് ക്ലബ്ബും എഫ്സി ഒലിപ്പുഴയുമാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഗൾഫിൽ വിഷ ഉറുമ്പുകൾ ജീവനെടുക്കുന്നു! സൗദിയിൽ വിഷ ഉറുമ്പിന്റെ കടിയേറ്റ മലയാളി യുവതിക്ക് ദാരുണാന്ത്യംഗൾഫിൽ വിഷ ഉറുമ്പുകൾ ജീവനെടുക്കുന്നു! സൗദിയിൽ വിഷ ഉറുമ്പിന്റെ കടിയേറ്റ മലയാളി യുവതിക്ക് ദാരുണാന്ത്യം

English summary
santhosh trophy player v k afsal got warm welcome from his home town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X