ആറാട്ടണ്ണന് പിടിവീണു; നടിമാരെ പറ്റി അശ്ലീല പരാമർശം, സന്തോഷ് വർക്കി അറസ്റ്റിൽ
കൊച്ചി: സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റ്സ്റ്റിൽ. സോഷ്യൽ മീഡിയയിൽ സിനിമാ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം പോലീസ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. സന്തോഷ് വർക്കിയുടെ നികന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാർ സന്തോഷിനെതിരെ പരാതി നൽകിയത്.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. നേരത്തെയും സന്തോഷ് സിനിമാ തരങ്ങൾക്കെതിരെ സമാനമായ രീതിയിൽ പരാമർശം നടത്തിയിരുന്നു. നേരത്തെ നടി ഉഷ ഹസീന സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയിരുന്നു. ആലപ്പുഴ ഡി വൈ എസ് പിക്കായിരുന്നു ഉഷ പരാതി നൽകിയത്. 40 വർഷത്തോളമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ സന്തോഷ് വർക്കിയുടെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് നടി പരാതിയിൽ പറഞ്ഞിരുന്നു.

നടിമാർക്കെതിരെയുള്ള പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീന പരാതിയിൽ പറഞ്ഞു. നിരന്തരം സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ നടി ആവശ്യം ഉയർത്തിയിരുന്നു.
നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.
സിനിമാ റിവ്യൂ പറഞ്ഞാണ് ഇയാൾ ശ്രദ്ധേയനായത്. നേരത്തെ നടൻ ബാല ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. സിനിമാ നിരൂപണത്തിന്റെ പേരിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ ഇയാളെ പാലാപരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടിരുന്നു.
സന്തോഷ് വർക്കി നടീനടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ശീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ചാണ് ബാല പരാതി നൽകിയത്. തുടർന്ന് സന്തോഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇത്തരം കാര്യങ്ങൾ മേലിൽ ആവർത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം പരാതി തീർത്ത് വിട്ടയക്കുകയായിരുന്നു...
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications