'പിന്നിലുള്ളത് വന്‍ലോബി, ലാലേട്ടന് ശ്രീവിദ്യയുടെ ഈ കഥാപാത്രത്തിന്റെ അവസ്ഥയാകും'; സന്തോഷ് വര്‍ക്കി പറയുന്നു
കൊച്ചി: മോഹന്‍ലാലിനോടുള്ള ആരാധന കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ആറാട്ട് സിനിമ ഇറങ്ങിയ ശേഷം പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ലാലേട്ടന് ആറാടുകയാണ് എന്ന കമന്റ് പറഞ്ഞാണ് സന്തോഷ് വര്‍ക്കി വൈറലായത്. അതിന് ശേഷം പിന്നീട് പല തവണ സന്തോഷ് വര്‍ക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാല്‍ ഒരു ലോബിയുടെ നിയന്ത്രണത്തിലാണ് എന്ന് പറയുകയാണ് സന്തോഷ് വര്‍ക്കി. ടി വി കേരള എന്ന യൂ ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാല്‍ ഫാന്സില് കൂടുതല്‍ പേരും കള്ളന്മാരാണ് എന്നും ആന്റണി പെരുമ്പാവൂരും മറ്റുള്ളവരുമാണ് മോഹന്‍ലാലിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
ഷഫ്നയാണ്...സാരിയിലാണ്...ചുമ്മാ പൊളിക്കുകയാണ്...; വൈറല്‍ ചിത്രങ്ങള്‍

ഫാന്‍സ് എന്ന് പറഞ്ഞ് കൂടെ നില്ക്കുന്നവരില് പകുതി പേരും കാശിന് വേണ്ടി നില്‍ക്കുന്നവരാണ് എന്നും തന്നെ പോലെ കുറച്ച് പേര് മാത്രമാണ് ആത്മാര്‍ത്ഥമായി നില്‍ക്കുന്നത് എന്നുമാണ് അദ്ദേഹം പറയുന്നത്. എഞ്ചിനീയര്‍ ആയ സന്തോഷ് വര്‍ക്കി നിലവില്‍ ഫിലോസഫിയില്‍ പി എച്ച് ഡി ചെയ്യുകയാണ്. മോഹന്‍ലാലിനെ കുറിച്ച് ഒരു പുസ്തകവും സന്തോഷ് വര്‍ക്കി എഴുതിയിട്ടുണ്ട്. ആറാട്ടിനെ കുറിച്ചുള്ള പ്രതികരണത്തിന് ശേഷമാണ് സന്തോഷ് വര്‍ക്കി ശ്രദ്ധേയനാകുന്നത്.

സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍ ഇങ്ങനെയാണ്:
ഞാന്‍ മോഹന്‍ലാലിനെ വളരെ അധികം സ്നേഹിച്ച ആളാണ്. 2004 ല്‍ പുള്ളിക്കാരന് ഏതാണ്ട് 13 ഫ്ളോപ്പ് വന്നതാണ്. എന്നിട്ട് എല്ലാവരും ദിലീപിനെ വിട്ട് മോഹന്‍ലാലിന്റെ പിറകെ പോയതാണ്. ആ സമയത്ത് അയാള്‍ വരണം എന്ന് ആഗ്രഹിച്ച ആളാണ് ഞാന്‍. ഒടുവില്‍ അയാള്‍ തന്നെ എന്നെ വേദനിപ്പിച്ചു. അത് വളരെ പെയിന്‍ഫുള്ളായി. മോഹന്‍ലാലിന്റെ മാനേജര്‍ വിളിച്ചിട്ടുണ്ടായിരുന്നു. എന്താണ് ഇങ്ങനെ എല്ലാം എഴുതുന്നത് എന്ന് ചോദിച്ചു.

ഞാന്‍ പറഞ്ഞു എല്ലാം എന്റെ അനുഭവമാണ് എന്ന്. 2009 ല്‍ എന്റെ അച്ഛനും ഞാനും കൂടെ മോഹന്‍ലാലിനെ കാണാന്‍ പോയി. പുള്ളിയോട് ഞാന്‍ കൂടെ വന്നോട്ടെ എന്തെങ്കിലും ജോലി തരാമോ എന്ന് ചോദിച്ചു. കാശൊന്നും തരേണ്ട എന്നും പറഞ്ഞു. നിങ്ങളെ എപ്പോഴും കണ്ടോണ്ട് ഇരുന്നാല്‍ മതി എന്ന് പറഞ്ഞു. അപ്പോള്‍ പുള്ളി പറഞ്ഞു എന്തെങ്കിലും പര്‍പ്പസ് വേണം എന്ന്. അത് കഴിഞ്ഞ് ഞാന്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അത് റെസ്ട്രിക്ടഡ് ആണ് തരാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്.

ഇത് എന്നെ വളരെ അധികം വേദനിപ്പിച്ചു. ഞാന്‍ ഫാന്‍സ് അസോസിയേഷന്റെ ഭാഗമായിട്ടുള്ള ഒരാളാണ്. അതിന്റെ പകുതി ആള്‍ക്കാരും കള്ളന്മാരാണ്. കുറച്ച് ആള്ക്കാര് സിന്സിയര് ആണ്. ഈ സിന്സിയര് ആയിട്ടുള്ള ആള്‍ക്കാര്‍ക്ക് ഒന്നും കിട്ടുന്നില്ല. നാട്ടുകാരും വീട്ടുകാരും തെറി വിളിക്കും. ഇയാള്‍ ആണെങ്കില്‍ ഒരു ഫണ്ടും തരുന്നില്ല. എന്നിട്ട് ഈ പിള്ളേര് വെറുതെ നശിക്കുകയാണ്. അങ്ങനെ നശിച്ച് പോയ ആളാണ് ഞാന്‍.

ഫാന്‍സ് അസോസിയേഷന് നിര്‍ത്തണം. കുറെ പിള്ളേരുടെ ജീവിതം പോകുന്നുണ്ട്. മോഹന്‍ലാലിന് ആദ്യം വിമല്‍കുമാര്‍ എന്നയാള്‍ ഫാന്‍സ് അസോസിയേഷന് ഉണ്ടാക്കാമെന്ന് പറഞ്ഞപ്പോള്‍ വേണ്ട എന്ന പറഞ്ഞതാണ്. ഇത് ഞാന്‍ വായിച്ചിട്ടുള്ളതാണ്. അത് കഴിഞ്ഞ മമ്മൂട്ടിയുടെ നിര്‍ബന്ധത്തിലാണ് തുടങ്ങിയത്. പക്ഷെ പുള്ളിയിപ്പോള്‍ നോ പറയാന്‍ സമയമായി. എന്തിനാണ് പുള്ളിയൊക്കെ എത്രയോ രൂപയുണ്ടാക്കിയില്ലേ.

ഇതില്‍ പകുതി ആള്‍ക്കാരും കള്ളന്മാരാണ്. അവന്മാര് രൂപയുണ്ടാക്കുകയാണ്. മോഹന്‍ലാലിന്റെ സിനിമയ്ക്ക് ഫസ്റ്റ് ലഭിക്കുന്ന ടിക്കറ്റ് അവന്മാര് 10 രൂപ കൂട്ടിയിട്ടാണ് കൊടുക്കുന്നത്. ഇതില്‍ എന്നെ പോലെ സിന്സിയര് ആയിട്ടുള്ള ആള്‍ക്കാരുണ്ട്. അവര്‍ക്കൊന്നും കിട്ടുന്നില്ല, നിരാശയാണ് ഫലം. പുള്ളിയെ ഒന്ന് വേദനിപ്പിച്ചാല്‍ പുള്ളി പിന്നെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ഇപ്പോള്‍ പുള്ളി കമല്‍, ജയരാജ്, ഹരിഹരന് എന്നീ സംവിധായകര്‍ക്കൊന്നും ഡേറ്റ് കൊടുക്കുന്നില്ല.

ഇതെല്ലാം വൈരാഗ്യം കൊണ്ടാണ്. ജയരാജ് എന്നൊക്കെ പറഞ്ഞാല്‍ എക്സലന്റ് ഡയറക്ടറാണ്. അവരായിട്ടുള്ള കൊളാബറേഷനില്‍ ഇന്ത്യയിലെ തന്നെ ബെസ്റ്റ് സിനിമകളുണ്ടാകും. പുള്ളി കാണിക്കുന്നത് മണ്ടത്തരമാണ്. മമ്മൂട്ടിയുടേത് അച്ചടക്കമുള്ള ജീവിതമാണ്. പുള്ളി ഇപ്പോള്‍ ഒരു ഇമേജ് ക്രിയേറ്റ് ചെയ്യുകയാണ്. പലയിടത്തും പുള്ളി പോവുക. ഒരു നല്ല മനുഷ്യന് ഇമേജ് ഉണ്ടാക്കുകയാണ്. എന്നോട് ശ്രീകുമാരന്‍ തമ്പി എന്നയാള്‍ പറഞ്ഞതാണ്.

മോഹന്‍ലാലിന്റെ ഇമേജ് മോശമാണ്. അതിന്റെ പിന്നില്‍ ഇയാള്‍ കളിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ വുമണൈസറാണ് എന്ന് പറഞ്ഞിട്ടുള്ള ഒരുപാട് ഗോസിപ്പ് ഇറക്കുന്നുണ്ട്. അതിന്റെ പിന്നില്‍ കൡച്ചിട്ടുണ്ട്. എന്നോട് ആലപ്പി അഷ്റഫ് എന്ന ഡയറക്ടര്‍ പറഞ്ഞത് സിനിമ ഫീല്‍ഡില്‍ 80 ശതമാനം ആള്‍ക്കാരും പെണ്ണ് പിടിയന്മാരാണ് എന്നാണ്. മമ്മൂട്ടി മോഹന്‍ലാലിനെതിരെ കളിച്ചിട്ടുണ്ട്. ഗീതം എന്ന സിനിമയില്‍ ഇവര്‍ രണ്ട് പേരും കൂടി അഭിനയിച്ചതാണ്. അതില്‍ രണ്ട് പേര്‍ക്കും ഈക്വല്‍ റോളായിരുന്നു.

ഇതില്‍ മോഹന്‍ലാല്‍ ഡബ്ബ് ചെയ്യാന്‍ വന്നപ്പോഴേക്കും പല സീന്സും ഇല്ല. മമ്മൂട്ടി പറഞ്ഞിട്ടാണ് സീന്‍സ് എടുത്ത് കളഞ്ഞിരിക്കുന്നത്. അത് മോഹന്‍ലാലിനെ വളരെ വേദനിപ്പിച്ചു. പക്ഷെ മോഹന്‍ലാല്‍ എന്ത് ചെയ്തു, മമ്മൂട്ടിയോട് ഒന്നും പറയാതെ ആ ഡയറക്ടറിനോട് ഇനി ഡേറ്റ് തരില്ല എന്ന് പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ ലാലേട്ടനോട് സിന്സിയര് ആണ് എന്ന് തോന്നുന്നു. പുള്ളിയ്ക്ക് മോഹന്‍ലാലിന്റെ എല്ലാ കാര്യങ്ങളും അറിയാം.

മോഹന്‍ലാലിന് ഒരിക്കലും ആന്റണി പെരുമ്പാവൂരിനെ പിണക്കാന്‍ പറ്റില്ല. മോഹന്‍ലാല്‍ ഒരു സെന്‍സിറ്റീവായ മനുഷ്യനാണ്, പാവമാണ്. പുള്ളി ഒരു ലോബിയിലാണ്. ശ്രീനിവാസന് ഒക്കെ പറയുന്നത് പോലെ പുള്ളിയുടെ കൈയിലല്ല കാര്യങ്ങള്‍. ആന്റണി പെരുമ്പാവൂരും മറ്റുള്ളവരുമൊക്കെയാണ് തീരുമാനിക്കുന്നത്. ഞാന്‍ ഈ പറയുന്നത് ഒന്നും മോഹന്‍ലാല്‍ അറിയാന്‍ പോലും പോകുന്നില്ല. അവര്‍ അറിഞ്ഞാല്‍ മതി. കോക്കസാണ്. ഞാന്‍ മോഹന്‍ലാലിന്റെ എളമക്കരയിലെ വീട്ടില്‍ പോയിട്ടുണ്ട്. അവിടെ ഒരു ഗ്യാംഗുണ്ടായിരുന്നു. സൂര്യപുത്രിക്ക് എന്നൊരു സിനിമയുണ്ടായിരുന്നു.

അതില്‍ ശ്രീവിദ്യയുടെ കഥാപാത്രം കന്നഡ മ്യുസീഷ്യനാണ്. അവരെ അവസാനം അവരുടെ ആള്ക്കാര് കൊല്ലുകയാണ് ചെയ്യുന്നത്. അങ്ങനെ ഒരു സ്റ്റേജിലേക്ക് മോഹന്‍ലാല്‍ പോകുമോ എന്ന് എനിക്ക് സംശയമുണ്ട്. അങ്ങനത്തെ ഒരു ലോബിയാണ്. ആള്ക്കാര് എന്നെ വിചാരിക്കുന്നത് കോമാളി, അല്ലെങ്കില്‍ വെറുമൊരു ഡൈ ഹാര്‍ഡ് ഫാന്‍ എന്നാണ്. പലരും പറയാറുണ്ട് വിദ്യാഭ്യാസം ഉണ്ട് വിവരമില്ല എന്നുള്ളതിന് ഉദാഹരണമാണ് ഞാന്‍ എന്ന്. ഒരുപാട് ഇന്‍സള്‍ട്ടിംഗാണ് അവര്‍ക്ക് എന്ത് സുഖമാണ് കിട്ടുന്നത് എന്ന മനസിലാകുന്നില്ല.

എനിക്കിപ്പോഴും മനസിലാകുന്നില്ല ഞാന്‍ എന്തുകൊണ്ടാണ് ഫേമസായത് എന്ന്. ഇപ്പോള്‍ മോഹന്‍ലാല്‍ മാസ് ഐറ്റം മാത്രമേ ചെയ്യുന്നുള്ളൂ. അയാള്‍ നല്ല നടനാണ്. ഇടക്ക് മാസ് ചെയ്യാം. മാസ് മാത്രമായി കഴിഞ്ഞാല്‍ ശരിയാകുമോ. ഇപ്പോള്‍ രജനികാന്തിനെ പോലെയാണ്. പുള്ളിക്കെതിരെ ഭയങ്കര മൂവ്മെന്റാണ് പുള്ളി ബിജെപിക്കാരനാണ് പുള്ളി വുമണൈസറാണ് എന്നൊക്കെയാണ് പ്രചരണം.
Recommended Video
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications