സിനിമയെ കുറിച്ച് മോശം പറഞ്ഞെന്ന് ആരോപണം; 'ആറാട്ടണ്ണന്' നേരെ തീയേറ്ററില്‍ കയ്യേറ്റ ശ്രമം
കൊച്ചി : സിനിമയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ സന്തോഷ് വര്‍ക്കിക്ക് നേരെ തീയേറ്ററില്‍ കയ്യേറ്റ ശ്രമം. ഒരു കൂട്ടം ആളുകള്‍ സന്തോഷിനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൊച്ചി വനിത-വിനീത തീയേറ്ററിലാണ് സംഭവം. ജൂണ്‍ രണ്ടിന് റിലീസ് ചെയ്ത വിത്തിന്‍ സെക്കന്‍ഡ്‌സ് എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. സിനിമ മുഴുവന്‍ കാണാതെ സന്തോഷ് വര്‍ക്കി അഭിപ്രായം പറഞ്ഞെന്നാണ് തര്‍ക്കം .
ആറാട്ടണ്ണന്‍ എന്നാണ് സന്തോഷ് വര്‍ക്കിക്ക് സോഷ്യല്‍ മീഡിയയില്‍ വിളിപ്പേര്. ഇദ്ദേഹത്തിന്റെ സിനിമ റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇദ്ദേഹത്തെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിനിമ മുഴുവന്‍ കാണാതെ താങ്കള്‍ എങ്ങനെയാണ് അഭിപ്രായം പറയുക എന്നാണ് അവിടെയുള്ളവര്‍ സന്തോഷ് വര്‍ക്കിയോട് ചോദിക്കുന്നത്. താങ്കള്‍ കാശ് വാങ്ങിയാണോ റിവ്യു പറയുന്നതെന്നും അവിടെയുള്ളവര്‍ ചോദിക്കുന്നത് .

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിത്തിന്‍ സെക്കന്‍ഡ്‌സ്. സുധീര്‍ കരമന, സിദ്ദിഖ്, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍, തലൈവാസല്‍ വിജയ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളായി എത്തുന്നത് .
അതേസമയം, സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇദ്ദേഹത്തിന് മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ നടി നിത്യ മേനന്‍ സന്തോഷ് വര്‍ക്കിക്കെതിരെ രംഗത്തെത്തിയിരുന്നു. സന്തോഷ് വര്‍ക്കി തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് നിത്യ മേനന്‍ പറഞ്ഞത്.
'ഒരുപാട് കഷ്ടപ്പെടുത്തിയതിന് ശേഷമാണ് പബ്ലിക്കായി അദ്ദേഹം ഇക്കാര്യം പറയുന്നത്. ഇതോടെ ഞങ്ങളൊക്കെ ഷോക്കായി കിടക്കുകയാണ്. അവന്‍ ഫേമസ് ആയെടാ.. എന്നൊക്കെ പറഞ്ഞ് എല്ലാവരും എന്നെ വിളിച്ച് സംസാരിക്കുകയൊക്കെ ചെയ്തു. അഞ്ചിലേറെ വര്‍ഷമായി ഈ പരിപാടി തുടങ്ങിയിട്ട്. കുറെയേറെ ബുദ്ധിമുട്ടിച്ചു'- നിത്യ തുറന്നുപറഞ്ഞു.
'കഷ്ടപ്പെടുത്തി എന്ന് പറയുമ്പോള്‍ ഒരുപാട് കഷ്ടപ്പെടുത്തി. നിരന്തരമായി വിളിക്കും. സംസാരം പല രീതിയിലായിരുന്നു. ദേഷ്യപ്പെട്ടൊക്കെ സംസാരിക്കും. അമ്മയേയും അച്ഛനേയുമൊക്കെ വിളിക്കും. അമ്മ ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന സമയത്താണ് വിളിക്കുന്നത്. ശാന്തശീലരായ അവര്‍ പോലും സഹിക്ക വയ്യാതെ ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്ന്'- നിത്യ പറയുന്നു.












Click it and Unblock the Notifications