'സാന്ത്വനം' സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
തിരുവനന്തപുരം: പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചാണ് അന്ത്യം. സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുള്ള സീരയലുകളുടെ സംവിധായകനാണ്. ഈ സീരിയലുകളൊക്കെ ഹിറ്റ് സീരിയലുകളായിരുന്നു.

PC: Facebook
കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യൻ. കുറേകാലമായി തിരുവനന്തപുരത്ത് പേയാട് അദ്ദേഹം താമസിക്കുന്നത്. ജനറൽ ആശുപത്രിയിൽ പോസറ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വെയ്ക്കും, സംസ്കാരം എവിടെവെച്ചായിരിക്കും എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല.
നിരവധിപേരാണ് ആദ്യത്യനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായിരുന്നു ആദിത്യൻ. അദ്ദേഹം ഒരുക്കിയ ഭൂരിഭാഗം സീരിലുകളും സൂപ്പർഹിറ്റുകളായിരുന്നുു.












Click it and Unblock the Notifications