'ഞാൻ തെണ്ടിയാലും മക്കൾ നിന്റെയൊന്നും സഹായം ചോദിച്ച് വരില്ല', 'സാന്ത്വനം' സംവിധായകന്റെ ഭാര്യയുടെ കുറിപ്പ്
2023 ഒക്ടോബറിലാണ് പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. ജനപ്രിയ സീരിയലുകളായ സാന്ത്വനം, വാനമ്പാടി, ആകാശദൂത് പോലുളള സീരിയലുകളുടെ സംവിധായകൻ ആയിരുന്നു ആദിത്യൻ. ഭർത്താവിന്റെ മരണശേഷം കുടുംബം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് ഭാര്യ രോണു ചന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു.
വീടിന്റെ ലോൺ അടക്കം ലക്ഷങ്ങളുടെ ബാധ്യതയാണ് ഉളളതെന്ന് രേണു പറയുന്നു. താൻ തെണ്ടേണ്ടി വന്നാലും മക്കൾ ആരുടേയും സഹായം ചോദിച്ച് വരില്ലെന്ന് രോണു കുറിക്കുന്നു.
രോണുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: '' ഫ്രണ്ട്‌സ്.. സോറി. എന്നോട് പലരും വീണ്ടും ചോദിക്കുന്നു വീട് പണി എന്തായി ലോൺ ഒക്കെ അടച്ചു തീർത്തോ ഒരുപാട് കടങ്ങൾ ഒണ്ടോ. ചേട്ടൻ ഡയറക്ടർ അല്ലായിരുന്നോ??എങ്ങനയാ നീ വാടക ഒക്കെ കൊടുക്കുന്നെ എന്ന്. പലരും ചോദിക്കാൻ മടിക്കുന്നതും ചോദിച്ചവരോടുള്ള ഉത്തരവും. മറുപടി തരാൻ ഞാൻ ഫുൾ ടൈം ഇതിൽ അല്ല .

സോ എനിക്ക് ഡയറക്ട് എല്ലാർക്കും ഉള്ള ഉത്തരം വീടിന്റെ ലോൺ ഇപ്പോ (വീടിന് ഇൻഷുറൻസ് എടുത്തിട്ടില്ല) ഏകദേശം 49 ലക്ഷം ബാധ്യത, ചേട്ടന്റെ കഷ്ടപ്പാടും അത് ചേട്ടന്റെയും എന്റെയും പേരിൽ ആയതു കൊണ്ടും ബാക്കി മൈനർ ആയ മക്കൾക്കും അത് ബാധ്യത. ഞാൻ മരിച്ചാലും അത് മക്കൾക്ക്കൂടി ആകും.. അതുതന്നെ വല്യ വിഷമം. പിനെ ചേട്ടൻ ഉള്ളപ്പോ 5 വർഷത്തേക്കുള്ള പേഴ്സണൽ ലോൺ എന്റെ പേരിൽ ബാക്കി 3 ലക്ഷം അടവ്. എന്റെ ഒരു തൊഴിലിന്റെ ബാധ്യത 7ലക്ഷം. ഇനി ഈ 7 ലക്ഷം ബാധ്യത എനിക്ക് എങ്ങനെ വന്നു എന്നല്ലേ. അത് ചേട്ടനും ഫ്രണ്ട്സും ചേർന്ന സ്റ്റുഡിയോ തുടങ്ങി പാർട്ട്ണർഷിപ്പിൽ കിട്ടിയ തുകയിൽ ഞാൻ പണയം വെച ഗോൾഡ് ഫുൾ എടുത്തു.. ആ ഗോൾഡ് എടുത്തത് അത്യാവശ്യം ബാക്കി കാര്യങ്ങൾ നടക്കണം, ഇഎംഐ, വീട് വാടക എന്നൊക്കെ ഉദ്ദേശിച്ചു. അങ്ങനെ ഞാൻ ചെറിയ സഹായം കൊണ്ട് അങ്ങ് പോയി. പക്ഷെ ബാക്കി ഗോൾഡ് അത് എനിക്കൊരു തൊഴിലിനു വേണ്ടി 5ലക്ഷം പണയം വെച്ച്. പിന്നെ പലിശക്ക് എടുത്തത് 2 ലക്ഷം.
പിന്നെ അതിൽ കടം 2 ലക്ഷം. പലിശ കടം, ചേട്ടന്റെ സാലറി വന്നപ്പോ ബാക്കി ഉള്ള ചെറിയ പേഴ്സണൽ ലോൺ ഉണ്ടായിരുന്നു വീടിനു വേണ്ടി എടുത്തത് തീർത്തു... ആ ഇതൊക്കെയാണ് എന്റെ പേരിൽ ഉള്ള ബാധ്യത . എന്തായാലും ഒരു പണിയുമില്ലാത്ത ഞാൻ എന്ത് കണ്ടിട്ട് ചേട്ടൻ ഇല്ലാതെ ജീവിക്കേണ്ടത്. ഇപ്പോ ഉള്ള ജോലി...
ഫോട്ടോ.:- ഞാൻ തെണ്ടിയാലും പലരും കരുതുന്ന പോലെ ഷെജിട്ടന്റെ മക്കൾ ഹെൽപ് ചോദിച്ചു വരില്ല. അവരുടെ അമ്മ ജീവിച്ചിരിക്കുമ്പോൾ അവസരം ഉണ്ടാക്കില്ല...അവർ വിശ്വസിച്ചു അവരുടെ അച്ഛനെ സ്നേഹിക്കുന്നവർ അവർക്ക് വേണ്ടി വരുമെന്ന് സഹായിക്കാൻ.. അതോടെ ഷെജിഏട്ടന്റെ മക്കൾക്കു മനസിലായി അവരുടെ അച്ഛന് യാതൊരു വിലയും ഇല്ലെന്നു. എന്റെ അല്ല അഭിപ്രായം. ആണേ 15 വയസുള്ള മോന് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യo ഇല്ലാലോ. സുഹൃത്താക്കളോട് ആയാലും ചില ബൈപോളാർ ഡിസീസ് ഉള്ളവർ ആയാലും .
NB:-നേരിട്ട് കേട്ടതും വായിച്ചതും. ഷെജിയേട്ടന്റെ മക്കൾ വരട്ടെ സഹായം ചോദിച്ചു എന്ന്. അങ്ങേരുടെ മക്കൾ അല്ലെ നിന്റെ ഒന്നും മുന്നിൽ വരില്ല''.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications