ആ നടിമാര്‍ ആരുടെയൊക്കെയോ ആയുധങ്ങള്‍ ആയതായിരിക്കും; വീണ്ടും വിമര്‍ശനം ശക്തമാക്കി സന്തോഷ് പണ്ഡിറ്റ്

മലയാളത്തിലെ ഒ​രു​ ​സ്വ​കാ​ര്യ​ ​ചാ​ന​ലി​ന്റെ​ ​എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് ​ഷോ​യി​ൽ​ അതിഥിയായി എത്തിയ സന്തോഷ് പണ്ഡിറ്റിനെ സഹതാരങ്ങള്‍ അപമാനിച്ചെുവെന്നാരോപിച്ച് വലിയ വിമര്‍ശനമായിരുന്നു അടുത്തിടെ ഉയര്‍ന്നത്. നിരവധി ആളുകള്‍ ഈ വിഷയത്തില്‍ താരത്തെ പിന്തുണച്ചും മറ്റുള്ളവരെ വിമര്‍ശിച്ചും രംഗത്ത് വന്നു. ആ ചാനല്‍ ഷോയില്‍ തന്നെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് തന്നെ പല അവസരങ്ങളിലും ആവര്‍ത്തിച്ചപ്പോള്‍ സംഭവിച്ച കാര്യങ്ങളില്‍ വിശദീകരണവുമായി ആ ഷോയില്‍ പങ്കെടുത്ത മറ്റ് പല താരങ്ങള്‍ക്കും രംഗത്ത് എത്തേണ്ടി വരികയും ചെയ്തിരുന്നു.

എന്നാല്‍ അതുകൊണ്ടൊന്നും താന്‍ തൃപ്തനല്ലെന്ന് ആവര്‍ത്തിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കൃത്യമായും തന്നെ അപമാനിക്കുന്ന സംഭവമാണ് അന്ന് അവിടെ നടന്നതെന്നാണ് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നത്. കേരള കൗമുദി ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ ഷോയില്‍ സംഭവിച്ച കാര്യങ്ങള്‍ പൂര്‍ണ്ണമായും സ്ക്രിപ്റ്റഡ്

ആ ഷോയില്‍ സംഭവിച്ച കാര്യങ്ങള്‍ പൂര്‍ണ്ണമായും സ്ക്രിപ്റ്റഡ് ആയിരുന്നുവെന്നായാരുന്നു പല താരങ്ങളുടേയും വിശദീകരണം. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും നിരാകരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ പലപ്പോഴായി ആ ഷോയുടെ ഭാഗമായിരുന്നു ഞാന്‍. സൗഹൃദവും തമാശയും ചിരിയും കളിയും ഒക്കെയായിട്ടാണ് ആ ഷോ മുന്നോട്ട് പോവുന്നത്. അതായിരുന്നു അതിന്റെ ഒരു രീതി. ഷോയുടെ അവതാരക ഉള്‍പ്പടെ പലരും പലപ്പോഴും വ്യക്തമാക്കിയ കാര്യമാണ് അവിടെ നടക്കുന്ന ഒന്നും സ്ക്രിപ്റ്റഡ് അല്ലെന്ന്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി അനിഘ സുരേന്ദ്രന്‍: ചിത്രം ഏറ്റെടുത്ത് ആരാധാകര്‍

സന്തോഷ് പണ്ഡിറ്റ് പറയുന്നു, എല്ലാം ഓണ്‍ ദി സ്പോട്ട് കണ്ടന്‍റ്

അവിടെ നടക്കുന്നത് എല്ലാം ഓണ്‍ ദി സ്പോട്ട് കണ്ടന്‍റ് ആണെന്നായിരുന്നു അവരുടെ വിശദീകരണം. പ്രേക്ഷകരും കേട്ടിട്ടുള്ള കാര്യമാണ് അത്. എന്നാല്‍ ഇപ്പോള്‍ അത് അവര്‍ അങ്ങനെ അല്ലെന്ന് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്റെ ഒരു കാര്യം വന്നപ്പോള്‍ മാത്രം അതെങ്ങനെ സ്ക്രിപ്റ്റഡ് ആവുന്നുവെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അതിനെ പറ്റി എനിക്ക് ഒന്നും അറിയില്ല. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍ തന്നെയാണ് അക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്തേണ്ടത്. അവര്‍ തന്നെ അത് നടത്തട്ടെ.

ഷോയില്‍ പങ്കെടുത്ത നടിമാര്‍ തന്നെയാണ് അവിടെ നടന്നത്

ഷോയില്‍ പങ്കെടുത്ത നടിമാര്‍ തന്നെയാണ് അവിടെ നടന്നത് ​സ്‌​ക്രി​പ്റ്റ​ഡ് ​ക​ണ്ട​ന്റ് ആ​യി​രു​ന്നു​ ​എ​ന്ന് ​പ​റ​ഞ്ഞ് രംഗത്ത് എത്തിയത്. എന്നാല്‍ അന്ന് ആ ഫ്ലോറില്‍ ഉണ്ടായിരുന്ന എനിക്ക് അന്ന് ആരും ഒരു സ്ക്രിപ്റ്റും തന്നിട്ടില്ല. ഒ​രു​ ​പ​ക്ഷേ​ ​അ​വ​ർ​ക്കി​ത് ​സ്‌​ക്രി​പ്റ്റ​ഡ് ​ക​ണ്ട​ന്റ് ​ആ​യി​രു​ന്നി​രി​ക്കാം. അതാണ് സത്യമെങ്കില്‍ അവര്‍ മനഃപൂര്‍വം ആരുടെയൊക്കെയോ ആയുധങ്ങള്‍ ആവുകയായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ നേരത്തെ തന്നെ ലക്ഷ്യം വെച്ചിരിക്കുന്ന ചിലര്‍ വിടേയുണ്ട്. അത് ഇപ്പോള്‍ ആരംഭിച്ച കാര്യമല്ല. അത് നേരത്തെ തന്നെയുണ്ടെന്നും അദ്ദേഹം പറയുന്നു.

മിമിക്രിക്കാര്‍ക്ക് എന്നും എന്നോട് ഒരു വിരോധമുണ്ട്.

മിമിക്രിക്കാര്‍ക്ക് എന്നും എന്നോട് ഒരു വിരോധമുണ്ട്. ആ ഫ്ലോറിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. അവര്‍ പൂര്‍ണ്ണമായും കുറ്റക്കാരാണെന്ന് ഞന്‍ പറയുന്നില്ല. അവരെ അതിന് വേണ്ടി ചിലര്‍ ഉപയോഗിച്ചതാവും. മലയാള സിനിമയിലെ പ്രമുഖരായ രണ്ട് നടിമാരാണ് അന്ന് ഷോയില്‍ ഉണ്ടായിരുന്നത്. അ​വ​ർ​ ​ഇ​ങ്ങ​നെ​യൊ​രു​ ​സ്‌​ക്രി​പ്റ്റി​ന് ​നി​ന്നു​കൊ​ടു​ക്കു​മ്പോ​ൾ​ ​സ്വ​ന്ത​മാ​യി​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​ ​ചി​ന്തി​ക്കാ​മാ​യി​രു​ന്ന​ല്ലോയെന്നും കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

ഫ്ലോറില്‍ നടന്ന സംഭവം എന്നെ വേദനിപ്പിച്ചോ

ഫ്ലോറില്‍ നടന്ന സംഭവം എന്നെ വേദനിപ്പിച്ചോ എന്ന് ചോദിച്ചാല്‍ അങ്ങനെയല്ല ഇതിനെ കാണേണ്ടതെന്നാണ് എനിക്ക് പറയാനുള്ളത്. ഷോയില്‍ എത്തിയ എന്നോട് ഒരു പാട്ട് പാടാനാണ് അവര്‍ ആദ്യം പറഞ്ഞത്. ഏത് പാട്ട് പാടണമെന്നും അവര്‍ നിര്‍ദേശിച്ചിരുന്നു. ഞാ​ൻ​ ​ആ​ദ്യം​ ​വി​ചാ​രി​ച്ച​ത് ​ഞാ​ൻ​ ​പാ​ടു​ന്ന​ ​യു​ഗ്മ​ഗാ​ന​ത്തി​ന്റെ​ ​ഫീ​മെ​യി​ൽ​ ​വേ​ർ​ഷ​ൻ​ ​അ​വ​ർ​ ​പാ​ടാ​ൻ​ ​പ്ലാ​നി​ട്ടി​രി​ക്കു​ന്നു​ ​എ​ന്നാ​ണ്. ആദ്യപാട്ട് കഴിഞ്ഞപ്പോള്‍ രണ്ടാമതൊരു പാട്ട് കൂടെ പാടാന്‍ അവര്‍ തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആ പാട്ടിനും മറുപടിയായി ആദ്യം പാടിയ പാട്ട് തന്നെയായിരുന്നു അവര്‍ പാടിയത്.

സന്തോഷ് പണ്ഡിറ്റിനെ അടിച്ചമര്‍ത്തി

സത്യം പറഞ്ഞാല്‍ അവരുടെ കയ്യില്‍ നിന്നും സംഭവം പാളുകയായിരുന്നു. ഞാന്‍ രണ്ടാമത് ഏത് പാട്ട് പാടും എന്നതിനെ കുറിച്ച് അവര്‍ക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. വീണ്ടും അത് ത്ന്നെ ആവര്‍ത്തിച്ചു. എല്ലാവരും ഇതിന്റെ പിന്നിലുണ്ടായിരുന്നു എന്ന് ഞാന്‍ പറയുന്നില്ല. ഇതൊന്നും മനസ്സിലാവാത്ത ചിലരും അവിടെ ഉണ്ടായിരുന്നു. ഐശ്വര്യ, ബിനീഷ് ബാസ്റ്റിന്‍ എന്നിവരുടെ മുഖഭാവത്തില്‍ നിന്ന് തന്നെ അത് വ്യക്തമാണ്. എന്നാല്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ സന്തോഷ് പണ്ഡിറ്റിനെ അടിച്ചമര്‍ത്തി എന്ന രീതിയുള്ള ഒരു ഭാവമായിരുന്നു അവിടുത്തെ പല മിമിക്രിക്കാര്‍ക്കും.

അവിടെ പലതും ഞാന്‍ എതിര്‍ത്ത് പറയാന്‍ ശ്രമിച്ചിരുന്നു.

അവിടെ പലതും ഞാന്‍ എതിര്‍ത്ത് പറയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്നെ കേള്‍ക്കാന്‍ ആരും ശ്രമിച്ചില്ല. എന്നൊക്കൊണ്ട് പാട്ട് പാടിച്ചാണ് അവര്‍ ബദല്‍ പാടിയത്. കരോക്കെ കേട്ടിട്ടാണെങ്കില്‍ അവര്‍ക്ക് അത് സാധ്യമാവുമായിരുന്നില്ല. അ​ത് ​പാ​ട്ടി​ന്റെ​ ​സാ​ങ്കേ​തി​ക​ത​യാ​ണ്. ഇക്കാര്യങ്ങളൊന്നും ​മ​ന​സി​ലാ​ക്കാ​തെ​ ​ആ​രൊ​ക്കെ​യോ​ ​എ​ന്തൊ​ക്കെ​യോ​ ​പ​റ​ഞ്ഞു​കൊ​ടു​ത്ത​ത​നു​സ​രി​ച്ച് ​ ​തു​ട​ങ്ങി​യ​താ​കാം. എന്നാല്‍ പതിയെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു.

ആ പരിപാടിയിലൂടെ പലരുടേയും ‌പൊ​യ്‌​മു​ഖ​ങ്ങ​ൾ​ പുറത്ത് വന്നു

ആ പരിപാടിയിലൂടെ പലരുടേയും ‌പൊ​യ്‌​മു​ഖ​ങ്ങ​ൾ​ ​പ്രേ​ക്ഷ​ക​ർ​ ​ക​ണ്ടു​ ​എ​ന്ന​താ​ണ് ​സ​ത്യം. അവരുടെയൊക്കെ യഥാര്‍ത്ഥ മുഖം പുറത്ത് വന്നു. ​അ​വ​താ​ര​ക​യെ​ക്കു​റി​ച്ചും​ ​ഈ​ ​പ​റ​യു​ന്ന​ ​ന​ടി​മാ​രെ​ക്കു​റി​ച്ചു​മെ​ല്ലാം​ ​പ്രേ​ക്ഷ​ക​ർ​ക്കു​ണ്ടാ​യി​രു​ന്ന​ ​ഒ​രു​ ​ധാ​ര​ണ,​​ ​അ​ത് ​പ​ല​തും​ ​തി​രു​ത്തി​ക്കു​റി​ക്ക​പ്പെ​ട്ടു​ ​എ​ന്നു​ ​പ്രേ​ക്ഷ​ക​ർ​ ​തന്നെ പറയുന്നുണ്ട്. അ​വി​ടെ​ ​വ​ച്ച് ​കാ​ര്യ​മാ​യി​ ​സം​സാ​രി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​എ​നി​ക്ക് ​ത​ന്നി​ല്ലെ​ങ്കി​ലും​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​എ​ല്ലാം​ ​മ​ന​സി​ലാ​വു​മെ​ന്ന് ​ഉ​റ​പ്പു​ണ്ടാ​യി​രു​ന്നുവെന്നും അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ക്കുന്നു.

പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് സൂര്യ ജെ മേനോന്‍: തകര്‍ത്തെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+