തൃശ്ശൂർ പൂരം പാക്കിസ്ഥാനിലോട്ട് മാറ്റിയോ എന്ന് സന്തോഷ് പണ്ഡിറ്റ്? നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പേറഷന്‍ സിന്ദൂറിന് അഭിനന്ദനങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. 'പഹല്‍ഗാമില്‍ സ്ത്രീകളെ കൊല്ലാതെ വിട്ടത് ഈ വിവരമൊക്കെ മോദിജിയോട് പോയി പറയാൻ ആയിരുന്നു. അതേ അവർ പറഞ്ഞു, മോദി ജി കേട്ടു. ദൗത്യത്തിന് പേരുമിട്ടു സിന്ദൂർ. ജയ് ഹിന്ദ്... അതോടെ കുറേ ഭീകരർ പടമായി' എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. തൃശ്ശൂർ പൂരം പാക്കിസ്ഥാനിലോട്ട് മാറ്റിയോ എന്നും അദ്ദേഹം ചോദിക്കുന്നു. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഒരേ സമയം പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം അഴിച്ചു വിട്ടു. ഇതുവരെ 100 ലിൽ കൂടുതൽ ഭീകരർ കാലാപുരി പൂകി. ആക്രമണങ്ങൾ തുടരുന്നു. ലക്ഷർ ഇ തായിബയുടെ പ്രമുഖ ലീഡർ സയ്യിദ് മസൂദ് ന്റെ ഭീകരതാവളങ്ങൾ ആണ് ഇന്ത്യൻ ആർമി കൂടുതൽ തകർത്തത്. നടന്നത് ഇന്ത്യൻ സൈന്യത്തിന്റെ സംയുക്ത ആക്രമണം..

രാജ്യത്ത് ഏറെ ഭീകരാക്രമണങ്ങൾ നടത്തിയ സംഘടനയാണ് ജയ്ഷെ ഇ മൊഹമ്മദ്. ജയ്ഷെയുടെ തലവൻ സയ്യിദ് മസൂദ് ആണ്. 1994ൽ കശ്മീരിൽ വിഘടനവാദവും ഭീകരവാദവും പ്രോത്സാഹിപ്പിച്ചു. 2016ലെ പത്താൻകോട്ട്, ഉറി, 2019ലെ പുൽവാമ എന്നീ ആക്രമണങ്ങൾക്ക് പിന്നിലെല്ലാം സയ്യിദ് മസൂദ് ആണ്.
പഹല്‍ഗാമില്‍ സ്ത്രീകളെ കൊല്ലാതെ വിട്ടത് ഈ വിവരമൊക്കെ മോദിജിയോട് പോയി പറയാൻ ആയിരുന്നു. അതേ അവർ പറഞ്ഞു, മോദി ജി കേട്ടു. ദൗത്യത്തിന് പേരുമിട്ടു സിന്ദൂർ. ജയ് ഹിന്ദ്... അതോടെ കുറേ ഭീകരർ പടമായി. പെണ്ണിന്റെ കണ്ണീരിനും, ജനത്തിന്റെ സുരക്ഷയ്ക്കും ഇന്ത്യൻ ആർമിയുടെ ആദരവ് പേര് ഓപ്പറേഷൻ സിന്ദൂർ... തീവ്രവാദികൾ മായ്ച്ച സിന്ദൂരത്തിന് നിന്റെയൊക്കെ ചോരകൊണ്ട് നമ്മൾ എഴുതി 'ഓപ്പറേഷൻ സിന്ദൂർ' ജയ് ഭാരത്.. ഇതാണ് എന്റെ ഭാരതം. ഇന്ത്യ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താൻ.. ഇസ്രായേൽ ഇന്ത്യക്ക് പിന്തുണ അറിയിച്ചു. വാൽ കഷ്ണം. .. തൃശ്ശൂർ പൂരം പാക്കിസ്ഥാനിലോട്ട് മാറ്റിയോ - അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.
അതേസമയം, 'യഥാർഥ ഹീറോസിന് സല്യൂട്ട്...രാജ്യം വിളിക്കുമ്പോൾ, ഇന്ത്യൻ സൈന്യം ഉത്തരം നൽകും. നമ്മുടെ ജീവൻ സംരക്ഷിക്കുന്നതിനും പ്രതീക്ഷ പുനഃസ്ഥാപിക്കുന്നതിനും നന്ദി. നിങ്ങൾ. ജയ് രാജ്യത്തെ അഭിമാനപൂരിതമാക്കുന്നു...ജയ് ഹിന്ദ്' എന്നായിരുന്നു മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒരു രൂപത്തിലും തീവ്രവാദം ലോകത്ത് നിലനിൽക്കേണ്ടതില്ലെന്നും ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യങ്ങളെന്ന് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.












Click it and Unblock the Notifications