• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ കുത്താൻ പോകുന്ന യുവതികളോട്; സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്, വൈറൽ കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: ടാറ്റു ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ടാറ്റു ആര്‍ട്ടിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ചേരാനെല്ലൂരിലെ ഇന്‍ഫെക്റ്റഡ് ടാറ്റു പാര്‍ലര്‍ ഉടമ പി എസ് സുജീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റുഡിയോയില്‍ വച്ച് പീഡനത്തിനിരയായെന്ന് പറഞ്ഞ് ആറ് യുവതികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സോഷ്യല്‍ മീഡിയയിലാണ് യുവതികള്‍ ആദ്യം മീ ടു ആരോപണവുമായി രംഗത്തെത്തിയത്. യുവതികള്‍ പങ്കുവച്ച പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.

1

ആറ് ബലാത്സംഗ കേസുകളാണ് സുജീഷിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

2

ഇനിയെങ്കിലും സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ കുത്തുവാന്‍ പോകുന്ന യുവതികള്‍ സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്ത് പോകണമെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരായ ആളുകളെ ഒഴിവാക്കുന്നത് ഗുണം ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഒരാള്‍ക്ക് എവിടെയും ടാറ്റൂ കുത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതെല്ലാം വ്യക്തിപരമായ അഭിപ്രായമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.

പണ്ഡിറ്റിന്റെ 'ടാറ്റൂ' നിരീക്ഷണം

പണ്ഡിറ്റിന്റെ 'ടാറ്റൂ' നിരീക്ഷണം

'ടാറ്റൂ' കുത്തുന്നതിനടയില്‍ ' മി ടൂ' വിവാദവുമായി നിരവധി യുവതികള്‍ രംഗത്ത് വരുകയും പ്രമുഖ ടാറ്റൂ കലാകാരനായ സുജീഷിനെ എറണാകുളത്തു പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തല്ലോ . സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു കുത്തുമ്പോള്‍ ലൈംഗിക പീഡനം നടത്തുവാന്‍ ശ്രമിച്ചു എന്നാണല്ലോ കേസ്.

4

ഇനിയെങ്കിലും സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ കുത്തുവാന്‍ പോകുന്ന യുവതികള്‍ സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്ത് പോവുക . ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരായ ആളുകളെ ഒഴിവാക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ യുവതികള്‍ എന്തിനാണ് സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ വരപ്പിക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു .

5

ഇന്ത്യയില്‍ ഒരാള്‍ക്ക് എവിടെയും ടാറ്റൂ കുത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതെല്ലാം ഒരാളുടെവ്യക്തിപരമായ അഭിപ്രായം ആണ് . കാമുകനോടുള്ള, ഇഷ്ടം അറിയിക്കാന്‍ ആകും ചിലര്‍ അങ്ങനെ ചെയ്യുന്നത് . ടാറ്റൂ ചെയ്യുന്ന പെണ്ണിന്റെ മനസ്സ് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

6

സ്‌നേഹിക്കുന്ന ഒരു പുരുഷന്റെ പേര് ശരീരത്തില്‍ പച്ച കുത്തുകയോ , ടാറ്റൂ ആയി കുത്തുകയോ ചെയ്യുമ്പോള്‍ അതിലൂടെ കാമുകനോടുള്ള ഇഷ്ടത്തിനുള്ള , പ്രണയത്തിന്റെ ആത്മാര്‍ഥക്കുള്ള ഒരു തെളിവ് ആയി അങ്ങേരത് കാണും .. അത്രതന്നെ. ഇത്തരം വാര്‍ത്തകള്‍ ടാറ്റു കലാകാരന്മാര്‍ക്ക് 'പുതിയ സാധ്യതകള്‍ ' കണ്ടെത്താനുള്ള ഒരു പ്രോത്സാഹനം ആകാതെ ചാനല്‍ ശ്രദ്ധിക്കുക .

7

ഇനിയെങ്കിലും ടാറ്റൂ..... മീ ടൂ .. ആകാതെ നോക്കുവാന്‍ വളരെ ശ്രദ്ധാപൂര്‍വം യുവതികള്‍ ടാറ്റൂ കലാകാരന്മാരെ തെരഞ്ഞെടുക്കുക .ആദ്യ തവണ വര്ഷങ്ങള്ക്കു മുമ്പ് പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന യുവതി അപ്പോഴേ പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കില്‍ ഇത്രയധികം യുവതികള്‍ പിന്നീട് പീഡനം ഏല്‍ക്കേണ്ടി വരില്ലായിരുന്നു എന്നും ചിന്തിക്കാം. പണ്ട് നടന്ന പീഡനങ്ങള്‍ തെളിയിക്കുവാനുള്ള ബുദ്ധിമുട്ടു വലുതാണ് .

8

(വാല്‍കഷ്ണം .. ഇത്തരം വാര്‍ത്തകള്‍ വായിച്ചു ഇനി കേരളത്തില്‍ ആയിര കണക്കിന് പുരുഷന്മാര്‍ 'ടാറ്റൂ ' എന്ന കലയുടെ വിവിധ തരത്തിലുള്ള 'സ്‌കോപ്പ് ' മനസ്സിലാക്കി പഠിക്കുവാന്‍ സാധ്യത ഉണ്ട് . പണക്കാരായ യുവതികളാണ് ടാറ്റൂ കുത്തുവാന്‍ വരുന്നത് അതുകൊണ്ട് പറഞ്ഞ പൈസ മേടിക്കാം , പെട്ടെന്ന് പണക്കാരന്‍ ആകാം എന്നൊക്കെ പലരും ചിന്തിച്ചേക്കാം. അത്തരം ചിന്തകള്‍ എല്ലാവരും വെടിയുക .)

സ്റ്റാലിന്റെ വാക്കിന് പുല്ലുവില; മുഖം കൊടുക്കാതെ വിമതര്‍... ഡിഎംകെയില്‍ അടി തുടങ്ങിസ്റ്റാലിന്റെ വാക്കിന് പുല്ലുവില; മുഖം കൊടുക്കാതെ വിമതര്‍... ഡിഎംകെയില്‍ അടി തുടങ്ങി

Recommended Video

cmsvideo
  സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍
  English summary
  Santosh Pandit's suggestion for Women Who want to ink tattoos in private parts goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X