Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ

താൻ കേരള മുഖ്യമന്ത്രിയായാൽ എന്ന സാങ്കൽപ്പിക പോസ്റ്റുമായി സന്തോൽ് പണ്ഡിറ്റ്. മധ്യനിരോധനം, മലപ്പുറം ജില്ല വിഭജനം, തെരുവ് നായ ശല്യം അവസാനിപ്പിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ നടപ്പാക്കുമെന്നാണ് പണ്ഡിറ്റിൻ്റെ വാഗ്ദാനം വായിക്കാം

'സന്തോഷ്‌ പണ്ഡിറ്റ്‌ കേരള മുഖ്യമന്ത്രി ആയാൽ.1) ഉടനെ മദ്യം നിരോധിക്കും.. ലോട്ടറി തുടരും..സ്കൂളിലും, കോളേജിലും രാഷ്ട്രീയം അവസാനിപ്പിക്കും. 2) 1,50,000 ത്തിൽ കൂടുതൽ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥൻ മാരുടെ ശമ്പളം ഒന്നര ലക്ഷമായി നിജപെടുത്തും

santhoshpandit-

3)ജയിലിൽ ചിക്കൻ, മട്ടൺ, beef, മീൻ അടക്കം നോൺ വെജി അവസാനിപ്പിക്കും.. വെജി ഭക്ഷണം മാത്രം കൊടുക്കും. ഇപ്പോൾ ജയിലിൽ ജോലി ചെയ്യുന്നവർക്ക് കൊടുക്കുന്ന 640 രൂപ, 500 രൂപ കൂലിയൊക്കെ അവസാനിപ്പിക്കും. ആരെങ്കിലും കുറ്റം ചെയ്ത് ജയിലിൽ കിടന്നാൽ അവരുടെ ഭക്ഷണ ചിലവ് അവരുടെ വീട്ടുകാർ സർക്കാരിന് ഓരോ മാസവും തരണം എന്നു നിയമം കൊണ്ട് വരും. അല്ലെങ്കിൽ കുറ്റവാളികളുടെ ബാങ്കിൽ നിന്നും എടുക്കും.

4) പുതിയ സംരംഭകർക്കു അധികം നിയമ നൂലാമാല ഇല്ലാതെ പുതിയ ബിസിനസ്‌ സ്ഥാപനം തുടങ്ങുവാൻ സഹായിക്കും. ഇത് സംബന്ധിച്ച് ഒരു നൂറു ഓഫീസുകളിൽ നിന്നും NOC വാങ്ങുന്ന പരിപാടി അവസാനിപ്പിക്കും. ഇതോടെ കേരളം ബിസിനസ്‌ ഫ്രണ്ട്‌ലി ആകും. അങ്ങനെ കേരളത്തിന്‌ ഒരു ഇമേജ് വന്നാൽ പരമാവധി വിദേശ രാജ്യങ്ങളിൽ പോയി സർക്കാർ ഫണ്ട്‌ നശിപ്പിക്കാതെ തന്നെ വിദേശ നിക്ഷേപം കേരളത്തിൽ എത്തിക്കുവാൻ സാധിക്കും.

5) മലപ്പുറം ജില്ല വിഭജിക്കും.. തിരൂർ, മഞ്ചേരി എന്നീ പേരുകളിൽ പുതിയ ജില്ലകളാവും.. പുതിയൊരു ജില്ലാ പഞ്ചായത്ത്‌ വരുന്നതോടെ 300 കോടിയുടെ അധിക വികസനം അവിടെ നടക്കും.

6) തെരുവ് നായ ശല്യം ശാശ്വതമായി പരിഹരിക്കുവാൻ അവയെ വന്ദ്യം കരണം ചെയ്ത് പ്രതേക ഷെൽട്ടറിൽ മാറ്റുന്ന പ്രവർത്തനങ്ങൾ ചെയ്യും. അതോടെ കേരളത്തിൽ തെരുവ് നായ ശല്യം ഇല്ലാതാകും. പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോര്പറേഷൻ പ്രതേക ഫണ്ട്‌ ഇതിനായി കൊടുക്കും.

7)ഭിക്ഷാടനം നിരോധിക്കും. ഭിക്ഷക്കാർക്ക് ഭക്ഷണം മാത്രമേ നൽകാവു എന്നും നിയമം കൊണ്ട് വരും.. ചാരിറ്റി സഹായത്തിനായി ലൈവ് ഇട്ടു അക്കൗണ്ട് നമ്പർ കൊടുക്കുന്നവർ അതിന്റെ വിശ്വാസ്യത നിലനിർത്തുവാൻ ആ വീഡിയോയിൽ SP റാങ്കിൽ ഉള്ള പോലീസുകാരിൽ നിന്നോ, സർക്കാർ മെഡിക്കൽ ഓഫീസർ വഴിയോ മാത്രം വീഡിയോ ചെയ്യേണ്ടി വരും. ഇതിനു വ്യക്തികളുടെ അക്കൗണ്ട് നമ്പർ അനുവദിക്കില്ല. SBI യുമായി ചേർന്ന് പ്രതേക ചാരിറ്റി special അക്കൗണ്ട് തുടങ്ങും. ഇതോടെ കിട്ടുന്നതിന്റെ 50:50 അടിച്ചു മാറ്റുന്ന "നന്മ മരങ്ങൾ " ജോലി അവസാനിപ്പിക്കും എന്നു കരുതാം.

KSRTC അടക്കം എല്ലാ വാഹനങ്ങളിലും CCTV നിർബന്ധം ആക്കും... 1500 square ഫീറ്റിന് മുകളിൽ ഉള്ള എല്ലാ വീട്, commercial കെട്ടിടങ്ങൾക്ക് നാല് ഭാഗവും CCTV നിർബന്ധം ആക്കും.
9) ഇതുവരെ വിമാനം, കപ്പൽ, ട്രെയിൻ യാത്രകൾ നടത്താത്ത ആളുകൾക്ക് അതിനുള്ള സൗകര്യം ഒരുക്കും. കേരളത്തിലെ എല്ലാവരെയും ഹാപ്പി ആക്കുന്നത് ലക്ഷ്യം
10) പിന്നീട് നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ ടൂറിസത്തിലാണ് ടൂറിസത്തിൽ ലോകത്ത് തന്നെ വലിയ സാധ്യതയുള്ള ഒരു സംസ്ഥാനമാണ് കേരളം... Tourist hub ആക്കും.. പോസിറ്റീവ് എനർജി കിട്ടുന്ന നല്ല കാര്യങ്ങൾ കൂടി ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഉണ്ടാകും. ലോഡ്ജിങ് കൂടുതൽ എളുപ്പം ആക്കും.
11) കഞ്ചാവ് മാഫിയ (MDMA), അവയവ മാഫിയ ഒക്കെ പൂട്ടുവാൻ പോലീസിന് ഫുൾ ഫ്രീഡം കൊടുക്കും..
12) ആഴ്ചയിലെ ഒരു ദിവസം ഉച്ചക്ക് ശേഷം ജനങ്ങളുമായി ഓൺലൈൻ ആയി സംവദിക്കും. പരാതി നൽകുവാൻ ഒരു ആപ്പ് ഉണ്ടാക്കും ട്ടോ. അതിൽ മേൽ നടത്തിയ നടപടികളും അറിയിക്കും.
13) school may 2 ന് തുറക്കും. എന്നിട്ട് മഴക്കാലം തുടങ്ങിയാൽ ജൂൺ, july, ഓഗസ്റ്റ് മാസങ്ങളിൽ രണ്ട് തവണയായി 15 ദിവസം വീതം അവധി കൊടുക്കും.
14) സർക്കാർ ഓഫീസുകൾ ശനിയാഴ്ച്ച അവധി ആക്കും. പകരം 10 മുതൽ 5 ന് പകരം 9:15 am to 5:30 pm ആക്കും.. അവർക്കു എല്ലാ വർഷവും മറ്റു സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ടൂർ പോകുന്നത് നിർബന്ധം ആക്കും. ഇതിനായി 5 ലീവും, യാത്ര കൂലിയും സർക്കാർ വഹിക്കും.
15) പുതിയ road നിർമാണം പെട്ടെന്ന് ഏറ്റെടുക്കില്ല.. ആദ്യം നിലവിൽ പോറ്റി പൊളിഞ്ഞു കിടക്കുന്ന പ്രധാന റോഡുകളും, കട്ട്‌ റോഡുകളും, പഞ്ചായത്ത്‌ റോഡുകളും റിപ്പയർ ചെയ്യിക്കും. അതിനു ശേഷം മാത്രം ഇനി പുതിയ road.

16) എല്ലാ മലയാളികളും രാവിലെ എഴുന്നേറ്റ് അൽപ സമയം വ്യായാമം ചെയ്യുന്നത് നിർബന്ധം ആക്കും. ഇതിനായി കുടുംബശ്രീ യെ പദ്ധതി തയ്യാറാക്കുവാൻ ഏല്പിക്കും. ഇതിലൂടെ ജീവിത ശൈലീ രോഗങ്ങൾ കുറയും.
17) എല്ലാ പഞ്ചായത്ത്‌, കോര്പറേഷൻ, മുനിസിപ്പാലിറ്റി യിലും സർക്കാർ sponsored ഹോട്ടലുകൾ തുടങ്ങും. അവിടെ 25 രൂപയ്ക്കു ഉച്ചക്ക് ഭക്ഷണം, 15 രൂപയ്ക്കു breakfast, 15 രൂപയ്ക്കു രാത്രിയിൽ ചപ്പാത്തിയും വെജി കറിയും കൊടുക്കും.

18) 18 വയസ്സ് പൂർത്തിയായ, അവിവാഹിതർ ആയ എല്ലാ പെൺകുട്ടികൾക്കും 3,000 രൂപ വെച്ചു മാസം കൊടുക്കും. പിന്നീട് ഭർത്താവ് മരണപ്പെട്ടവരെയും, സീരിയസ് അസുഖം കാരണം തീർത്തും കിടപ്പിലായവരെയും പരിഗണിക്കും.
19) KSRTC യിൽ ലാഭം ആകുന്നത് വരെ പുതിയ നിയമനം നടത്തില്ല. നിലവിൽ ഓടുന്ന മുഴുവൻ റൂട്ടുകളും പുനപരിശോധിച്ചു കുറേ ബസ്ടുകൾ മറ്റു റൂട്ടുകളിൽ ഓടിക്കും. KSRTC ടൂർ പാക്കേജ് കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കും.. ശബരിമല സീസണിൽ തീർത്താടകരിൽ നിന്നും വാങ്ങുന്ന അധിക പൈസ ഒഴിവാക്കി സാധാരണ fare മാത്രം വാങ്ങും. ജോലി എടുക്കാതെ ശമ്പളം വാങ്ങുവാൻ ആരെയും അനുവദിക്കില്ല.

20) അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരെ മാത്രം വിദ്യാഭ്യാസ മന്ത്രി ആക്കി സർക്കാർ school, കോളേജ് കൂടുതൽ പ്രൊഫഷണൽ കോഴ്സുകൾ കൊണ്ട് വന്നു കിടുവാക്കും. സംസ്ഥാനം വിട്ടു പോയ, രാജ്യം വിട്ടു പോകുവാൻ താല്പര്യം കാണിക്കുന്ന കുട്ടികളുമായി സംവദിച്ചു അവരുടെ പ്രശ്നം അനുഭാവപൂർവം പരിഗണിക്കും.
21) സദാചാര പോലീസ് കളിക്കുവാൻ ആരെയും സമ്മതിക്കില്ല. പ്രായപൂർത്തി ആയ ഒരു പുരുഷനും, പ്രായ പൂർത്തിയായ ഒരു പെൺകുട്ടിയും പഞ്ചാര അടിക്കുന്നത് നിയമ പ്രകാരം ഒരു തെറ്റല്ല എന്നു സദാചാര "ആങ്ങള " മാരെ പറഞ്ഞു മനസ്സിൽ ആക്കിപ്പിക്കും. ഇതിനായി കുറച്ചു പബ്ലിക് വീഡിയോസ് ഇടും. ലോഡ്ജിലും മുറി എടുക്കുമ്പോൾ കൂടുതൽ ഇന്റർവ്യൂ നടത്തേണ്ട എന്നു നിർദേശം കൊടുക്കും.

22) ഹെൽമെറ്റ്‌ വേട്ട അധികം സ്ട്രിക്റ്റ് ആയി ചെയ്യേണ്ട എന്നു പോലീസിന് നിർദേശം കൊടുക്കും. സ്വന്തം ജീവനിൽ താല്പര്യം ഉള്ളവർ വേണമെങ്കിൽ ഹെൽമെറ്റ്‌ വെക്കട്ടെ. ഇനി അപകടം പറ്റിയാൽ തലയ്ക്കു പരിക്ക് പറ്റിയാൽ ഇൻഷുറൻസ് കൊടുക്കേണ്ട എന്നു തീരുമാനിക്കും.. അത്രതന്നെ..
23)ഗ്രാമസഭ എല്ലാ വാർഡിലും strong ആക്കും. അവർക്കു ഫണ്ടും കൊടുക്കും. എല്ലാ വാർഡിലും 45 + പ്രായവും നിയമത്തിൽ വിവരവുമുള്ള ഒരു സ്ത്രീ ആയ വാർടനും, ഒരു പുരുഷനായ retired പോലീസ് or മിലിറ്ററി or LLB കഴിഞ്ഞ warden ശമ്പളം കൊടുത്തു വെക്കുന്നു. ഇതിലൂടെ ഓരോ വാർഡിലും
വീട്ടിലെ ആർക്കെങ്കിലും അസുഖം ബാധിച്ചു ആശുപത്രിയിൽ ആയാൽ ആ വീട്ടിലെ കുട്ടികൾക്ക് ഭക്ഷണം free ആയി എത്തിച്ചു കൊടുക്കും. വിവാഹം, മരണം, മറ്റു വിശേഷങ്ങൾ വരുമ്പോൾ ഇവർ സഹായിക്കും. എല്ലാ വീട്ടിലെയും താമസിക്കുന്നവരുടെ ഫുൾ details ഇവർ സൂക്ഷിക്കണം. ബംഗാളികൾ വാടകക്ക് വാർഡിൽ എവിടെ എങ്കിലും താമസിച്ചാൽ അവരുടെ ആധാർ കാർഡ്, election ID അടക്കം ഇവർ സൂക്ഷിക്കണം.
24) കേരളത്തിൽ വന്നു സ്ഥിരം ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്ത എല്ലാ അന്യ സംസ്ഥാന തൊഴിലാളികളും നിർബന്ധമായും ഒരു പുതിയ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധം ആക്കും. നിർമാണ മേഖലയിലെ ഓണർ ഇവരെല്ലാം രജിസ്റ്റർ ചെയ്തവർ അല്ലേ എന്നു പരിശോധിച്ചിട്ടേ ജോലി കൊടുക്കാവൂ. അല്ലെങ്കിൽ ഹെവി ഫൈൻ ഈടാക്കും.

25) ജനങ്ങളുടെ സന്തോഷം വർധിക്കുന്നുണ്ടോ എന്നതാകും ഭരണ നേട്ടമായി നോക്കുന്നത്. അതിനായി ഓരോ വോട്ടര്മാറ്ക്കും ഓരോ ID നൽകി എല്ലാ വർഷവും ഓൺലൈൻ ആയി അത് അളക്കും.
26) സർക്കാർ വക കാര്യങ്ങൾ അറിയിക്കുവാൻ ഒരു പുതിയ youtube chaannal, ഫേസ്ബുക്, instagram രാഷ്ട്രീയം കലർത്താതെ തുടങ്ങും.
27)മദ്യവും, ലോട്ടറിയും, ഹെൽമെറ്റ്‌ etc പെറ്റി, ഭൂനികുതികൾ, മറ്റ് അല്ലറ ചില്ലറ സേവന നിരക്കുകൾ, ഫീസുകൾ, ജി എസ് ടി .... കൂടെ കേന്ദ്രത്തിൽ നിന്നുള്ള കടം വാങ്ങി ജീവിക്കുക എന്ന കേരള രീതി അവസാനിപ്പിക്കും.. പുതിയ നികുതി സാധ്യത പരിശോധിക്കണം..
28) കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യം എന്ന ആശയമാണ് നടപ്പിൽ ആക്കുക..
ഒരു വ്യവസായം അടച്ചു പൂട്ടാൻ നാലുപേരുള്ള ഒരു ഈർക്കിലി പാർട്ടി വിചാരിച്ചാലും നടക്കും. ഒരു സംരംഭവും, ഫാക്ടറിയും, ആശുപത്രിയും അടച്ചു പൂട്ടുന്ന പ്രവണത ഇനി ഉണ്ടാക്കില്ല.. സമരക്കാരുമായി സർക്കാർ ചർച്ച നടത്തും.
29) പകർച്ച വ്യാധികൾക്ക് എതിരെ ശക്തമായ നടപടി എടുക്കും.. പുഴ മലിനമാക്കാതെ നോക്കും..
30) പുതിയ എല്ലാ കടകൾക്കും തറ നിരപ്പിൽ നിന്നും ഒരു നില താഴേക്കു വാഹന പാർക്കിങ്ങിനു നിർബന്ധം ആക്കും.
31) രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്ക് വനിതാ പോലീസിന്റെ സഹായത്തോടെ bus സ്റ്റാൻഡ്, railway, എയർപോർട്ട് എത്തുവാനും തിരിച്ചു വീട്ടിൽ എത്തുവാനും സഹായിക്കുന്നു..ഇതിനായി ഒരു വനിതാ ആപ്പ് കൊണ്ട് വരും.

32) മെഡിക്കൽ സയൻസിൽ മിനിമം വിവരമുള്ളവരെ മാത്രം ആരോഗ്യ മന്ത്രി ആക്കും. മുഖ്യമന്ത്രി അടക്കം അസുഖം വന്നാൽ, ജീവഭയം ഇല്ലാതെ കേരളത്തിൽ തന്നെ ചികിത്സ നേടാവുന്നതേ ഉള്ളു എന്നാ രീതിയിൽ തകർന്നു കിടക്കുന്ന ആരോഗ്യ മേഖല മെച്ചപ്പെടുത്തും..
33) സ്കൂൾ, കോളേജ് special class ഒക്കെ ഓൺലൈൻ മാത്രമാക്കും.. ഫെസ്റ്റിവൽ, കോളേജ് day , ടൂർ ഒക്കെ ഹോളിഡേയ്‌സ് മാത്രമാക്കും.
ഇവയിൽ ഏതെല്ലാം പോയ്ന്റ്സ് നിങ്ങൾ യോജിക്കുന്നു. Pl comment
(വാൽ കഷ്ണം.... ഞാൻ മുഖ്യമന്ത്രി പോയിട്ട് ഒരു വാർഡ് മെമ്പർ പോലും ആകുവാൻ സാധ്യത ഇല്ലെന്നു അറിയാം. എങ്കിലും ഒരു സ്വപ്നം എഴുതിയതാ.. ഒരു രസത്തിനു )'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+