Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടൻ ഇന്ത്യാ വിരുദ്ധ മലയാള മാസ്സ് പടം ഉണ്ടാകും, തമ്മിലടിപ്പിച്ച് 300 കോടി ചിലരുണ്ടാക്കും: സന്തോഷ് പണ്ഡിറ്റ്

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമം പാസ്സാക്കിയതിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ച് സന്തോഷ് പണ്ഡിറ്റ്. അക്രമം നടത്തുന്നവരെ നിർദാക്ഷിണ്യം അടിച്ചമർത്തണമെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മലയാളത്തിലെ ചില സിനിമാക്കാർ മുർഷിദാബാദിൽ ആയിരങ്ങൾ കൊല്ലപ്പെടാൻ പ്രാർത്ഥിക്കുകയാണെന്നും അത് ദേശവിരുദ്ധ സിനിമയാക്കി കോടികൾ നേടാൻ കാത്ത് നിൽക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: മമതാ ബാനർജി മുഖ്യമന്ത്രിയായ പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ നടക്കുന്ന ആക്രമങ്ങളിൽ അപലപിക്കുന്നു. അവിടെ ബംഗാൾ ഗവൺമെന്റിനെയോ ഇന്ത്യ ഗവൺമെന്റിനെയോ
അംഗീകരിക്കുന്നവർ കുറവാണ് എന്നു സംശയിക്കുന്നു. 'വഖഫ് നിയമ ഭേദഗതിക്കെതിരെ' ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ ആർക്കും അവകാശമുണ്ട്, എന്ന് കരുതി അതിൻ്റെ മറവിൽ മറ്റുള്ളവരുടെ സ്വൈര്യ ജീവിതവും, സമാധാനവും തകർക്കാൻ ശ്രമിക്കുന്ന വരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തുക തന്നെവേണം.

santosh pandit

പൊതുമുതൽ നശിപ്പിക്കുന്ന സമരം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല മാതൃകാപരമായ സഹന സമരമാണ് പ്രതിഷേധക്കാർ സ്വീകരിക്കേണ്ടത്... ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും ഇന്നും സംഘർഷം ഉണ്ടായി. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇതിന് പിന്നിൽ ബംഗ്ലാദേശ് നിന്നും വന്നിട്ടുള്ള ആളുകൾ ആണോ എന്ന് പോലീസ് അന്വേഷിക്കണം. പ്രതിഷേധക്കാർ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു...

മമതയുടെ സംസ്ഥാന സര്ക്കാര് ഈ വിഷയത്തിൽ നിലവിൽ ആക്രമങ്ങൾ തടയുവാൻ വലിയ പരാജയമാണ്.. ഇത് മനസ്സിലാക്കി ഉടനെ കേന്ദ്ര സര്ക്കാര് മിലിറ്ററിയെ അവിടെ ഇറക്കി സമാധാനം പുന സ്ഥാപിക്കണം... പാർലമെൻറ് പാസാക്കിയ ഒരു നിയമം തന്റെ സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് മമത പറഞ്ഞതോടെ ആണ് അക്രമങ്ങൾ തുടങ്ങിയത്. മുമ്പു മണിപ്പൂരിന് വേണ്ടി മോങ്ങിയ സാംസ്‌കാരിക "നായകർ" മുർഷിദബാദ് ആക്രമണം അറിഞ്ഞ മട്ടില്ല.

Take a Poll

(വാൽ കഷ്ണം.... ഈ വാർത്ത അറിഞ്ഞ ചില ഇന്ത്യ വിരുദ്ധ പ്രൊപ്പഗണ്ട സിനിമ എടുക്കാറുള്ള ചില സംവിധായകരും, ചില നടന്മാരും വളരെ ഹാപ്പി ആണെന്ന് കേട്ട്.. മുർഷിദാബാദിൽ ആയിരങ്ങൾ കൊല്ലപ്പെടണേ എന്നവർ പ്രാർത്ഥിക്കുകയാണ്.. അങ്ങനെ സംഭവിച്ചാൽ ഉടനെ ചില വിദേശ സംഘടനകളിൽ നിന്നും പണം വാങ്ങി ഇന്ത്യ വിരുദ്ധ മലയാള മാസ്സ് പടം പ്രതീക്ഷിക്കാം.. അതിലൂടെ ജനങ്ങളെ തമ്മിലടിപ്പിച്ച് 300 കോടി ചിലർ ഉണ്ടാക്കും.. നോക്കിക്കോ...)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+