• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ; നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪'', കട്ട സപ്പോർട്ടുമായി പണ്ഡിറ്റ്

കൊച്ചി: കൊറോണയെന്ന മഹാമാരിക്കെതിരെ കേരളം ഒറ്റക്കെട്ടായി പൊരുതുകയാണ്. കല്യാണങ്ങളും ഉത്സവങ്ങളുമടക്കം ഒഴിവാക്കി നാട് കൊറോണയെ ചെറുക്കുകയാണ്. അതിനിടെ അതീവ ജാഗ്രത വേണ്ട വിമാനത്താവളത്തിൽ ബിഗ് ബാസ് താരം രജിത് കുമാറിന് സ്വീകരണം നൽകിയത് വലിയ വിവാദമായിരിക്കുകയാണ്.

രജിത് കുമാറിനെതിരെയടക്കം പോലീസ് കേസെടുത്തിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കണമെന്ന് പറയുന്ന സർക്കാർ എന്തുകൊണ്ട് ബിജറേജസ് അടക്കുന്നില്ല എന്നാണ് രജിത് ആരാധകർ ചോദിക്കുന്നത്. സന്തോഷ് പണ്ഡിറ്റും രജിത് കുമാറിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

അസൂയപ്പെട്ടിട്ട് കാര്യമില്ല

അസൂയപ്പെട്ടിട്ട് കാര്യമില്ല

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം എന്ന തലക്കെട്ടിലാണ് ഫേസ്ബുക്ക് പോസ്റ്റ്: '' Dr. രജിത്ത് കുമാ൪ സാറിന് കട്ട സപ്പോ൪ട്ടുണ്ടേ.. കേരളത്തിലെത്തിയ Dr Rajith sir ന് ആയിരകണക്കിന് ആരാധകരുടെ വക വമ്പ൯ സ്വീകരണം.. കൊറോണ ആയിട്ട് പോലും ആയിരങ്ങള് അദ്ദേഹത്തെ കാണാൻ വന്നിട്ടുണ്ടെങ്കിൽ ഊഹിക്കാമല്ലോ അദ്ദേഹത്തിൻ്റെ range എന്താണെന്ന്. ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല ട്ടോ..

കൊറോണ അമ്പലത്തിൽ പോകുമത്രേ...

കൊറോണ അമ്പലത്തിൽ പോകുമത്രേ...

പുറം ലോകവുമായി ഒരു ബന്ധം ഇല്ലാത്ത പ്രോഗ്രാമിൽ പങ്കെടുത്തിട്ടു , ലക്ഷകണക്കിന് ജനങ്ങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേക് വിടുമ്പോൾ അദ്ദേഹത്തിന്റെ ലക്ഷ കണക്കിന് ഫാൻസ്‌ അദ്ദേഹത്തെ സ്വീകരിക്കാൻ വരുന്നത് സ്വാഭാവികമല്ലേ? കൊറോണ Airportൽ പോകുമത്രേ. കൊറോണ സ്ക്കൂളിൽ പോകുമത്രേ..കൊറോണ പള്ളിയിൽ പോകുമത്രേ... കൊറോണ അമ്പലത്തിൽ പോകുമത്രേ...

കൊറോണ വെള്ളമടി നിർത്തി

കൊറോണ വെള്ളമടി നിർത്തി

കൊറോണ കല്യാണ വീട്ടിൽ പോകുമത്രേ.. കൊറോണ സിനിമാ തിയേറ്ററിൽ പോകുമത്രേ.. പക്ഷേ ..കൊറോണ ആയിരങ്ങള് ഒത്തുകൂടി ക്യൂ നില്കുന്ന ബിവറേജിലും ബാറിലും (മദ്യ ശാലകളില്) പോകില്ലത്രേ... കാരണം

കൊറോണ വെള്ളമടി നിർത്തി.....അതാണ്. മദ്യപാനികളെ കണ്ടാൽ പാവം കൊറോണക്ക് പേടിയാണ് പോലും..

ചുരുങ്ങിയ സമയം കൊണ്ട്

ചുരുങ്ങിയ സമയം കൊണ്ട്

വാൽ കഷ്ണം.. ചുരുങ്ങിയ സമയം കൊണ്ട് ഒരാൾക്കു പ്രശസ്തിയും, ലക്ഷ കണക്കിന് ആരാധകരും ഉണ്ടാകുമ്പോൾ ഉള്ള ചൊറിച്ചിൽ ആണ് ഇപ്പോൾ പലരിലും നാം കാണുന്നത്'' എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്. രജിത് കുമാർ ബിഗ് ബോസ്സിൽ നിന്ന് പുറത്തായതിന് പിന്നാലെയും സന്തോഷ് പണ്ഡിറ്റ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.

ടാസ്കിന്റെ ഭാഗമെന്ന് പറഞ്ഞ് വിട്ടു

ടാസ്കിന്റെ ഭാഗമെന്ന് പറഞ്ഞ് വിട്ടു

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' പണ്ഡിറ്റിന്ടെ "ബിഗ് ബോസ്സ്" നിരീക്ഷണ. പാവം Dr. രജിത് സാ൪ പരിപാടിയില് നിന്നും ഔട്ടായതില് വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്ന൪ ആകുമെന്നും flat അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ. സാറിനെ ഇടിച്ചവനെ ടാസ്കിന്ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്കിന്ടെ ഭാഗമാണെന്ന രീതിയിൽ വെറുതെ വിട്ടു.

തേജോവധം ചെയ്യേണ്ടിയിരുന്നില്ല

തേജോവധം ചെയ്യേണ്ടിയിരുന്നില്ല

എന്നാൽ സാറിന്ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോൾ ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്കിന്ടെ ഭാഗമെന്ന നീതി കിട്ടിയില്ല. രജിത് സർനു എന്തെല്ലാം പരുക്കുകൾ പറ്റിയതാണെന്ന് കൂടി ഓ൪ക്കണമായിരുന്നു. ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീർപ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല.

cmsvideo
  രജിത്തിനെ വാനോളം പുകഴ്ത്തി രാഹുൽ ഈശ്വർ
  ഒരേ ഒരു രാജാവ്

  ഒരേ ഒരു രാജാവ്

  വാല് കഷ്ണം.. അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്.... നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪''

  English summary
  Santrhosh Pandit supports Bigg Boss star Rajith Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X