Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുല്‍ഖര്‍, പ്രണവ്, കാളിദാസ്.. ചലഞ്ച് ഫ്രം സനുഷ

കൊച്ചി: ഐസ് ബക്കറ്റ് ചലഞ്ചിനും റൈസ് ബക്കറ്റ് ചലഞ്ചിനും ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ തുറന്ന് വിട്ടതാണ് മൈ ട്രീ ചലഞ്ച്. ഷാറൂഖ് ഖാനേയും വിജയിനേയും ചലഞ്ച് ചെയ്തപ്പോള്‍ വിജയ് മാത്രം ആ ചലഞ്ച് ഏറ്റെടുത്തു. എന്നാലും ഫേസ്ബുക്കില്‍ സംഗതി വൈറലായി.

ബാലതാരമായി വന്ന് നായികയായി മാറിയ സനുഷ് സന്തോഷ് ഇപ്പോള്‍ മമ്മൂട്ടിയുടെ മകനിട്ട് തന്നെ ആ ചലഞ്ച് കൈമാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ മകന്‍ മാത്രമല്ല, മറ്റ് രണ്ട് സൂപ്പര്‍ താരങ്ങളുടെ മക്കളേയും സനുഷ ചലഞ്ച് ചെയ്തിരിക്കുകയാണ്.

Sanusha Tree Challenge

ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം... മൂന്ന് പേരെയാണ് സനുഷ ചലഞ്ച് ചെയ്തിരിക്കുന്നത്. എന്നാല്‍ ആരെങ്കിലും ഈ വെല്ലുവിളി ഏറ്റെടുത്തതായി വിവരമൊന്നും ഇല്ല.

വാപ്പയായി തൊടുത്തുവിട്ട ചലഞ്ചാണ് മൈ ട്രീ ചലഞ്ച്. ദുല്‍ഖര്‍ സല്‍മാന് അപ്പോള്‍ ആ വെല്ലുവിളി ഏറ്റെടുക്കാതെ നിര്‍വ്വാഹമില്ല. എന്നാല്‍ ഷൂട്ടിങ് തിരക്കിനിടെ അത് വല്ലതും നടക്കുമോ എന്നാണ് സംശയം.

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ഇപ്പോള്‍ സിനിമയുടെ തിരക്ിലാണ്. ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ സംവിധാന സഹായിയാണ് പ്രണവ്. ആ തിരക്കില്‍ മരം നടാനൊക്കെ സമയം കിട്ടുമോ ആവോ?

ജയറാമിന്റെ മകന്‍ കാളിദാസ് ഇപ്പോള്‍ സിനിമയിലേക്ക് നായകനായി പ്രവേശിക്കാനുള്ള തിരക്കിലാണ്. കാളിദാസിനും മരം നടാനുള്ള സമയം കിട്ടുമോ എന്നത് സംശയമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+