കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Saphalam 2020: എസ്എസ്എല്‍സി ഫലമറിയാനുള്ള പോര്‍ട്ടലും ആപ്പും തയ്യാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാ ഫലം ജൂണ്‍ 30 ന് പ്രസിദ്ധീകരിക്കും. പരീക്ഷാ ഫലം ഫലം വെബ് സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി അറിയാം. www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും 'സഫലം 2020 ' എന്ന മൊബൈല്‍ ആപ് വഴിയും എസ് എസ് എല്‍ സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയതായി കൈറ്റ് അധികൃതര്‍ അറിയിച്ചു.

ഓരോ വിദ്യാര്‍ത്ഥിയുടേയും ഫലത്തിന് പുറമെ സ്‌കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.

 cbse

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2020' എന്നു നല്‍കി ആപ് ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കാം. മൊബൈല്‍ ആപ് നേരത്തെതന്നെ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പമാക്കുമെന്ന് കെറ്റ് അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രതിസന്ധികള്‍ക്കിടെയായിരുന്ന് പരീക്ഷകള്‍ നടത്തിയത്. പരീക്ഷപേപ്പര്‍ മൂല്യനിര്‍ണ്ണയം ഈയാഴ്ച്ച പൂര്‍ത്തിയാക്കുമെന്നായികുന്നു വിവരം.

English summary
Saphalam 2020: Portal and app ready for checking sslc results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X