സാറാ ജോസഫിനെന്താ കൊമ്പുണ്ടോ?
തൃശ്ശൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സാറാ ജോസഫിനെ ആം ആദ്മി പാര്ട്ടിക്കാര് അഭിമുഖ പരീക്ഷ നടത്തിയത് ശരിയായില്ലെന്ന് എന്‍ എസ് മാധവന്. സാറാ ജോസഫിനെ ഇന്റര്‍വ്യൂ നടത്തിയത് അവരെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് എഴുത്തുകാരനും കോളമിസ്റ്റുമായ മാധവന് പറയുന്നത്.
തങ്ങളുടെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ഏത് പാര്‍ട്ടിക്കും അവരുടേതായ രീതികള്‍ ഉണ്ടാകും എന്നിരിക്കെ ഇതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല എന്നതാണ് സത്യം. സാധാരണക്കാരുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ഒരു ആം ആദ്മി മാത്രമാണ് സാറാ ജോസഫ്. എഴുത്തുകാരിയാണ് എന്ന് കരുതി അവര്‍ നടപടി ക്രമങ്ങള്‍ക്ക് അതീതയാകുന്നില്ല.
അഭിമുഖം നടത്തി പാസാക്കാന്‍ ഇത് നഴ്സറി പരീക്ഷയല്ല എന്നാണ് എന്‍ എസ് മാധവന്റെ വാദം. എന്നാല്‍ മാധവന്റെ അഭിപ്രായത്തോട് സാറാ ജോസഫ് വളരെ പക്വമായാണ് പ്രതികരിച്ചത്.

സാറ ടീച്ചര്‍ എന്ന ആം ആദ്മി
എന്നും ജനപക്ഷത്ത് മാത്രം നില്ക്കുന്ന എഴുത്തുകാരിയാണ് മലയാളികള്‍ സാറ ടീച്ചര്‍ എന്ന് വിളിക്കുന്ന എഴുത്തുകാരി സാറ ജോസഫ്. അറിയപ്പെടുന്ന പെണ്ണെഴുത്തുകാരി കൂടിയാണ് സാറാ ജോസഫ്

തൃശ്ശൂരായാലോ
ആം ആദ്മി പാര്‍ട്ടിയുടെ ടിക്കറ്റില്‍ തൃശ്ശൂരില്‍ നിന്ന് സാറ ടീച്ചര്‍ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടും. തൃശ്ശൂരില്‍ അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ഥിയായി ടീച്ചറുടെ പേര് മാത്രമേ ഉളളൂ

വിവാദം ഇങ്ങനെ
സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ടീച്ചറെ ഇന്റര്‍വ്യൂ നടത്തിയതാണ് എഴുത്തുകാരന് കൂടിയായ എന്‍ എസ് മാധവനെ ചൊടിപ്പിച്ചത്. അഭിമുഖം നടത്തി ആം ആദ്മി പാര്‍ട്ടി സാറാ ജോസഫിനെ അപമാനിച്ചത്രെ.

പ്രശ്നമില്ലെന്ന് ടീച്ചര്‍
എന്നാല്‍ അഭിമുഖം നടത്തിയതില്‍ തെറ്റൊന്നുമില്ലെന്ന് സാറ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റില്ല എന്ന് മാത്രമല്ല വളരെ ക്രിയാത്മകമായിരുന്നു അഭിമുഖം എന്നും സാറ ടീച്ചര്‍ പറഞ്ഞു.

ബഹുമാനത്തിന് കുറവില്ല
പൂര്‍ണ ബഹുമാനത്തോടെയാണ് സാറ ടീച്ചറുമായി അഭിമുഖം നടത്തിയത് എന്ന് പാനലില്‍ ഉണ്ടായിരുന്ന എഴുത്തുകാരി ഒ വി ഉഷയും പറയുന്നു. ഇവര്‍ക്കാര്‍ക്കും ഇതില്‍ പ്രശ്നമില്ല.

ഫെമിനിസം വഴി ആപ്പിലേക്ക്
കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താക്കളില്‍ ഒരാളാണ് സാറ ജോസഫ്. ഇവിടെ നിന്നാണ് ടീച്ചര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്.

പക്കാ തൃശ്ശൂരുകാരി
1946 ല്‍ തൃശ്ശൂരിലാണ് സാറാ ജോസഫ് ജനിച്ചത്. സാഹിത്യ അക്കാദമി അംഗമായും അധ്യാപികയായും തിളങ്ങി.

ആലാഹയുടെ പെണ്മക്കള്
ആലാഹയുടെ പെണ്മക്കള്, ഒതപ്പ്, ആതി , ഊരുകാവല്‍, മാറ്റാത്തി തുടങ്ങിയവയാണ് സാറാ ജോസഫിന്റെ പ്രധാന നോവലുകള്‍

ആപ്പ് അക്കൗണ്ട് തുറക്കുമോ
സാറാ ജോസഫിലൂടെ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറക്കുമോ എന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന ചോദ്യം. ഉത്തരമറിയാന്‍ മെയ് 15 വരെ കാത്തിരുന്നേ പറ്റൂ.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ്












Click it and Unblock the Notifications