കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാറാ ജോസഫിനെന്താ കൊമ്പുണ്ടോ?

Google Oneindia Malayalam News

തൃശ്ശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സാറാ ജോസഫിനെ ആം ആദ്മി പാര്‍ട്ടിക്കാര്‍ അഭിമുഖ പരീക്ഷ നടത്തിയത് ശരിയായില്ലെന്ന് എന്‍ എസ് മാധവന്‍. സാറാ ജോസഫിനെ ഇന്റര്‍വ്യൂ നടത്തിയത് അവരെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് എഴുത്തുകാരനും കോളമിസ്റ്റുമായ മാധവന്‍ പറയുന്നത്.

തങ്ങളുടെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ഏത് പാര്‍ട്ടിക്കും അവരുടേതായ രീതികള്‍ ഉണ്ടാകും എന്നിരിക്കെ ഇതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല എന്നതാണ് സത്യം. സാധാരണക്കാരുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ഒരു ആം ആദ്മി മാത്രമാണ് സാറാ ജോസഫ്. എഴുത്തുകാരിയാണ് എന്ന് കരുതി അവര്‍ നടപടി ക്രമങ്ങള്‍ക്ക് അതീതയാകുന്നില്ല.

അഭിമുഖം നടത്തി പാസാക്കാന്‍ ഇത് നഴ്‌സറി പരീക്ഷയല്ല എന്നാണ് എന്‍ എസ് മാധവന്റെ വാദം. എന്നാല്‍ മാധവന്റെ അഭിപ്രായത്തോട് സാറാ ജോസഫ് വളരെ പക്വമായാണ് പ്രതികരിച്ചത്.

സാറ ടീച്ചര്‍ എന്ന ആം ആദ്മി

സാറ ടീച്ചര്‍ എന്ന ആം ആദ്മി

എന്നും ജനപക്ഷത്ത് മാത്രം നില്‍ക്കുന്ന എഴുത്തുകാരിയാണ് മലയാളികള് സാറ ടീച്ചര്‍ എന്ന് വിളിക്കുന്ന എഴുത്തുകാരി സാറ ജോസഫ്. അറിയപ്പെടുന്ന പെണ്ണെഴുത്തുകാരി കൂടിയാണ് സാറാ ജോസഫ്

തൃശ്ശൂരായാലോ

തൃശ്ശൂരായാലോ

ആം ആദ്മി പാര്‍ട്ടിയുടെ ടിക്കറ്റില്‍ തൃശ്ശൂരില്‍ നിന്ന് സാറ ടീച്ചര്‍ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടും. തൃശ്ശൂരില്‍ അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ഥിയായി ടീച്ചറുടെ പേര് മാത്രമേ ഉളളൂ

വിവാദം ഇങ്ങനെ

വിവാദം ഇങ്ങനെ

സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ടീച്ചറെ ഇന്റര്‍വ്യൂ നടത്തിയതാണ് എഴുത്തുകാരന്‍ കൂടിയായ എന്‍ എസ് മാധവനെ ചൊടിപ്പിച്ചത്. അഭിമുഖം നടത്തി ആം ആദ്മി പാര്‍ട്ടി സാറാ ജോസഫിനെ അപമാനിച്ചത്രെ.

പ്രശ്‌നമില്ലെന്ന് ടീച്ചര്‍

പ്രശ്‌നമില്ലെന്ന് ടീച്ചര്‍

എന്നാല്‍ അഭിമുഖം നടത്തിയതില്‍ തെറ്റൊന്നുമില്ലെന്ന് സാറ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റില്ല എന്ന് മാത്രമല്ല വളരെ ക്രിയാത്മകമായിരുന്നു അഭിമുഖം എന്നും സാറ ടീച്ചര്‍ പറഞ്ഞു.

ബഹുമാനത്തിന് കുറവില്ല

ബഹുമാനത്തിന് കുറവില്ല

പൂര്‍ണ ബഹുമാനത്തോടെയാണ് സാറ ടീച്ചറുമായി അഭിമുഖം നടത്തിയത് എന്ന് പാനലില്‍ ഉണ്ടായിരുന്ന എഴുത്തുകാരി ഒ വി ഉഷയും പറയുന്നു. ഇവര്‍ക്കാര്‍ക്കും ഇതില്‍ പ്രശ്‌നമില്ല.

ഫെമിനിസം വഴി ആപ്പിലേക്ക്

ഫെമിനിസം വഴി ആപ്പിലേക്ക്

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താക്കളില്‍ ഒരാളാണ് സാറ ജോസഫ്. ഇവിടെ നിന്നാണ് ടീച്ചര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്.

പക്കാ തൃശ്ശൂരുകാരി

പക്കാ തൃശ്ശൂരുകാരി

1946 ല്‍ തൃശ്ശൂരിലാണ് സാറാ ജോസഫ് ജനിച്ചത്. സാഹിത്യ അക്കാദമി അംഗമായും അധ്യാപികയായും തിളങ്ങി.

ആലാഹയുടെ പെണ്‍മക്കള്‍

ആലാഹയുടെ പെണ്‍മക്കള്‍

ആലാഹയുടെ പെണ്‍മക്കള്‍, ഒതപ്പ്, ആതി , ഊരുകാവല്‍, മാറ്റാത്തി തുടങ്ങിയവയാണ് സാറാ ജോസഫിന്റെ പ്രധാന നോവലുകള്‍

ആപ്പ് അക്കൗണ്ട് തുറക്കുമോ

ആപ്പ് അക്കൗണ്ട് തുറക്കുമോ

സാറാ ജോസഫിലൂടെ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറക്കുമോ എന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന ചോദ്യം. ഉത്തരമറിയാന്‍ മെയ് 15 വരെ കാത്തിരുന്നേ പറ്റൂ.

English summary
Sara Joseph to contest from Thrissur in LS polls. APP did anything wrong by conducting an interview with her before finalizing her candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X