കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദ്യം പികെ ശശിയെ പുറത്താക്കൂ...' വനിത മതിലിൽ പങ്കെടുക്കില്ലെന്ന് സാറാ ജോസഫ്!!

Google Oneindia Malayalam News

തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന വനിത മതിലിനെതിരെ എഴുത്തുകാരി സാറ ജോസഫ്. പികെ ശശിയെ പുറത്താക്കാതെ സിപിഎമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലലെന്ന് അവർ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലായിരുന്നു സാറ ജോസഫിന്റെ പ്രതികരണം.

<strong>കൽപ്പറ്റയിലെ വൈഷ്ണവിന്റെ ആത്മഹത്യ: 101 അംഗ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചു; ദുരൂഹത നീക്കണമെന്ന് ഭാരവാഹികള്‍</strong>കൽപ്പറ്റയിലെ വൈഷ്ണവിന്റെ ആത്മഹത്യ: 101 അംഗ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചു; ദുരൂഹത നീക്കണമെന്ന് ഭാരവാഹികള്‍

പികെ ശശി വിഷയത്തില്‍ സി.പി.എം നിയോഗിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് സാറ ജോസഫിന്റെ പ്രതികരണം. ശശിയെ പോലീസിന് കൈമാറണം. ശശി ചെയ്തത് തെറ്റല്ല എന്ന് പറയുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി.

Sara Joseph

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗം തീരുമാനിച്ചത്. ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികളും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന സമൂഹവും ഈ പരിപാടിയില്‍ അണിനിരക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

English summary
Sara Joseph against women wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X