സാറ ജോസഫ് ആം ആദ്മിയുടെ തൃശൂര്‍ സ്ഥാനാര്‍ത്ഥി
കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കല്‍ തുടങ്ങി. 11 പേരാണ് ആദ്യ ഘട്ട പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ സാറ ജോസഫ് ആയിരിക്കും സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ തീരുമാനമായി. നേരത്തെ അപേക്ഷ നല്കിയവരില് നിന്ന് പ്രത്യേക സ്ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.

തിരുവനന്തപുരം, മാവേലിക്കര, കോട്ടയം, ചാലക്കുടി, തൃശൂര്‍, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്. കാസര്‍കോട്ടും തൃശൂരിലും മാവേലിക്കരയിലും ഓരോ സ്ഥാനാര്‍ത്ഥി വീതമേ ഉള്ളൂ. മറ്റിടങ്ങളില്‍ രണ്ടും മൂന്നും പേരൊക്കെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ആകെ 11 സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇവരെ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പൊതു ജനങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി കേരള ഘടകത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് രേഖപ്പെടുത്താവുന്നതാണ്. ഇമെയില്‍ വഴിയും ആക്ഷേപങ്ങള്‍ അറിയിക്കാം.
ഇടത് വിമര്‍ശകനായ എംഎന്‍ പിയേഴ്സണ്‍, എഴുത്തുകാരി ഒവി ഉഷ, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി രാജന് തുടങ്ങിയവരായിരുന്നു സ്ക്രീനിങ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കാണാം
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications