കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ഗൗരവപൊയ്മുഖങ്ങൾ അഴിഞ്ഞു വീഴട്ടെ, പിന്തുണയുമായി ശാരദക്കുട്ടി

Google Oneindia Malayalam News

കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ കേരളത്തിലെ ഏക വനിതാ സ്ഥാനാർത്ഥിയായിരുന്നു രമ്യാ ഹരിദാസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം രമ്യാ ഹരിദാസിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിലും പ്രചാരണം കൊഴുക്കുകയാണ്. ഇടതുകോട്ടയായ ആലത്തൂർ പിടിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രമ്യാ ഹരിദാസിന്റെ പ്രചാരണ രീതിയെ പരിഹസിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയത്.

കർണാടകയിൽ ബിജെപിയുടെ സർപ്രൈസ് ട്വിസ്റ്റ്; തേജസ്വിനിയെ തെറിപ്പിച്ച തേജസ്വി സൂര്യ ആരാണ്? കർണാടകയിൽ ബിജെപിയുടെ സർപ്രൈസ് ട്വിസ്റ്റ്; തേജസ്വിനിയെ തെറിപ്പിച്ച തേജസ്വി സൂര്യ ആരാണ്?

ഐഡിയ സ്റ്റാർ സിംഗർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നതെന്ന സാമാന്യ ബോധം വോട്ട് അഭ്യർത്ഥന നടത്തുമ്പോൾ പുലർത്തണമെന്നായിരുന്നു ദീപാ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. ദീപയുടെ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനിടെ രമ്യാ ഹരിദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

രമ്യാ ഹരിദാസ്

രമ്യാ ഹരിദാസ്

2013ലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദില്ലിയിൽ നടന്ന ടാലന്റ് ഹണ്ടിൽ രമ്യയുടെ നേതൃത്വ മികവ് ദേശിയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. 29ാം വയസിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രമ്യ. രാഷ്ട്രീയത്തിൽ മാത്രമല്ല കലാരംഗത്തും തിളങ്ങുന്ന രമ്യ പാട്ട് പാടിയും തീപ്പൊരി പ്രസംഗങ്ങൾ നടത്തിയുമെല്ലാമാണ് വോട്ടുതേടുന്നത്. പ്രചാരണത്തിനിടെ രമ്യ നടത്തിയ സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗത്തെയാണ് ദീപാ നിശാന്ത് വിമർശിച്ചത്.

 ജനാധിപത്യ പ്രക്രിയയിൽ

ജനാധിപത്യ പ്രക്രിയയിൽ

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടതെന്നാണ് ദീപാ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്.

വോട്ട് ചോദിക്കേണ്ടത് ഇങ്ങനെയല്ല

വോട്ട് ചോദിക്കേണ്ടത് ഇങ്ങനെയല്ല

ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്. ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടതെന്നാണ് ദീപാ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. ദീപയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് എംഎൽഎമാർ രംഗത്തെത്തുകയും ചെയ്തിരുന്നു.

പാടിയാലെന്താ കുഴപ്പം

പാടിയാലെന്താ കുഴപ്പം

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ശ്രീമതി ടീച്ചർ പണ്ട് നൃത്തം ചെയ്തപ്പോൾ പലരും കളിയാക്കിയിരുന്നു. അപ്പോൾ തോന്നിയതും ഇതു തന്നെ. ശ്രീമതി ടീച്ചറിനെന്താ നൃത്തം ചെയ്താൽ? സിഎസ് സുജാതയുടെ നേതൃത്വത്തിൽ വിപ്ലവക്കുമ്മി വന്നപ്പോഴും അതിനിപ്പോൾ എന്താ തകരാറ് എന്നേ തോന്നിയിട്ടുള്ളു.

 പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴട്ടെ

പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴട്ടെ

ആൾക്കൂട്ടത്തിനൊപ്പം വീണാ ജോർജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം. വലിയ രാഷ്ട്രീയ ഗൗരവപൊയ്മുഖങ്ങൾ ഒക്കെ അഴിഞ്ഞു വീഴട്ടെ.

പലതും ചെയ്യാനുണ്ട്

പലതും ചെയ്യാനുണ്ട്

സ്ത്രീകളുടെ പ്രകടനപത്രികകളിൽ സന്തോഷവും സമാധാനവും ആനന്ദവും ഉണർവും വീര്യവും നിറയട്ടെ. ഇതൊക്കെ തിരഞ്ഞെടുപ്പു കാലത്തു മാത്രമല്ല എല്ലായ്പോഴും സാധ്യമാകണം. ലോകസമാധാന പാലനത്തിൽ സ്ത്രീകൾക്ക് കാര്യമായി പലതും ചെയ്യാനാകും

 കോളേജിൽ ഉപേക്ഷിച്ച് പോരേണ്ടതല്ല

കോളേജിൽ ഉപേക്ഷിച്ച് പോരേണ്ടതല്ല

സ്ത്രീകൾ രംഗത്തു വരുമ്പോൾ രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾക്ക് കൂടുതലായ ഒരുണർവ്വുണ്ടാകട്ടെ. തെരുവുകൾ ആഹ്ലാദഭരിതമാകണം. പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ. പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ലെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ശാരദക്കുട്ടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
saradakkutty facebook post supporting ramya haridas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X