Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജ് സ്ഥൂലരോഗപിണ്ഡം..തളയ്ക്കാന്‍ ആളില്ലാത്ത മദയാന...! മുഖത്തടിച്ച് ശാരദക്കുട്ടി..!

കോഴിക്കോട്: കൊച്ചിയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ മനുഷ്യത്തമുള്ളവരെല്ലാം പിന്തുണയ്ക്കുമ്പോള്‍ പിസി ജോര്‍ജ് അടക്കമുള്ള പ്രമുഖര്‍ നടിയെ അപമാനിക്കുന്ന നിലപാടുമായി രംഗത്ത് വരികയുണ്ടായി. ഏറെ വിമര്‍ശങ്ങള്‍ ഉയര്‍ന്നിട്ടും അക്കാര്യത്തില്‍ പിസി ജോര്‍ജ് പിന്നോട്ട് പോയില്ല. ഒടുവില്‍ പിസി ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുകയാണ്. നടിയെ നിരന്തരം അപമാനിക്കുന്ന പിസി ജോര്‍ജിനെ കടുത്ത ഭാഷയിലാണ് ഈ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നത്.

പിസി ജോർജിനെതിരെ

പിസി ജോർജിനെതിരെ

എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇതാണ്. ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയോട് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പോലീസിനോ കോടതിക്കോ ഒക്കെ പല തരം ചോദ്യങ്ങൾ ചോദിക്കേണ്ടി വരും.അത് ചിലപ്പോൾ അവൾക്കു ഒരിക്കൽ നേരിട്ട പീഡാനുഭവത്തെ മുഴുവൻ വീണ്ടും അനുഭവിക്കുന്ന അതേ വേദന ഉളവാക്കുകയും ചെയ്യും.

നിങ്ങൾക്ക് അവകാശമില്ല

നിങ്ങൾക്ക് അവകാശമില്ല

ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ധൈര്യത്തോടെ ഒരു പെൺകുട്ടി, കേസ് കൊടുക്കാൻ തയ്യാറായപ്പോൾ പ്രബുദ്ധമായ കേരളസമൂഹം അവൾക്കു സകല പിന്തുണയും കൊടുത്ത് കൂടെ നിന്നു. കോടതി ചോദിക്കേണ്ട ചോദ്യങ്ങൾ നിരന്തരം ഇങ്ങനെ ചോദിക്കാൻ, മിസ്റ്റർ പി സി ജോർജ്ജ്, നിങ്ങൾക്ക് അവകാശമില്ലെന്ന് ശാരദക്കുട്ടി പറയുന്നു.

സ്ഥൂലരോഗപിണ്ഡം

സ്ഥൂലരോഗപിണ്ഡം

പക്ഷെ, നിങ്ങൾക്ക് മാത്രം ഇതൊന്നും മനസ്സിലാകില്ല. കാരണം ഒരു ചികിത്സക്കും വശംവദമാകാൻ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സും ബോധവും. പറഞ്ഞിട്ട് കാര്യമില്ല, സ്വയം പ്രഖ്യാപിത കോടതിയാണല്ലോ നിങ്ങൾ. തളയ്ക്കാൻ ആരുമില്ലാത്ത മദയാനയെന്നും ശാരദക്കുട്ടി വിമർശിക്കുന്നു

അവൾ നൽകിയ സന്ദേശം

അവൾ നൽകിയ സന്ദേശം

തെറ്റ് ചെയ്തവർ ആരായാലും,നിയമപരമായി ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, അവൾ സമൂഹത്തിനു നൽകിയ ഒരു സന്ദേശം ഉണ്ട്. ഭാവിയിലെ പെൺകുട്ടികൾക്കും ഞങ്ങളെ പോലെ ഉള്ള മുതിർന്ന സ്ത്രീകൾക്കും പകർന്നു തന്ന ഒരു കരുത്തുണ്ട് എന്നും ശാരദക്കുട്ടി ഓർമ്മപ്പെടുത്തുന്നു.

വിഫലമീ യാത്ര

വിഫലമീ യാത്ര

അത് ഇത്രയും കാലത്തെ നിങ്ങളുടെ "പൊതുപ്രവർത്തന"ത്തിൽ നിന്ന് , അതിനു അവസരം തന്ന ജനതയോടുള്ള കടപ്പാടായി പോലും തിരികെ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വ്യർഥതയെ ആണ് അത് സൂചിപ്പിക്കുന്നത്.വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും, മിസ്റ്റർ പി സി ജോർജ് എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+