പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്ന് വിളിക്കരുത്; ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ സ്വാതന്ത്രം വേണം
പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്ന് പറഞ്ഞാക്ഷേപിക്കരുതെന്ന് എഴുത്തുകാരി ശാരദകുട്ടി. ഇടതപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള ആവിഷ്‌കാര സ്വാതന്ത്രമാണ് തനിക്ക് വേണ്ടതെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബിഷപ്പിനെതിരെ നടപടിയെടുക്കാത്തിതില്‍ അവര്‍ സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ക്കെതിരെ എതിര്‍ പ്രചാരണങ്ങള്‍ ഉണ്ടായത്. ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.
ആശയപരമായി സി പി എമ്മിനെയോ സര്‍ക്കാരിനെയോ എതിര്‍ത്താലുടന്‍ സംഘിയാക്കല്ലേ. അതില്‍ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാല്‍ അതെനിക്കപമാനമാ.. അത്ര തന്നെ..
ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്.













Click it and Unblock the Notifications