അപ്പോഴാണ് കൂട്ടുകാരി റെക്കമെന്‍ഡ് ചെയ്തത്; മുറിവൈദ്യം ഉപയോഗിച്ച് മുഖം ചുക്കിച്ചുളിഞ്ഞു: ശാരദക്കുട്ടി
മുറി വൈദ്യന്മാരും വ്യാജ ചികിത്സകന്മാരും വാഴുന്ന നാടാണ് കേരളം. ആയുര്‍വേദത്തിന്റെ സാധ്യതകളെ വളച്ചൊടിച്ച് ആളുകളെ ചൂഷണം ചെയ്യുന്ന നിരവധി ആളുകള്‍ ഇന്ന് സജീവമാണ്. ക്യാന്‍സര്‍ മുതല്‍ നിപ്പ വൈറസ് വരെയുള്ളവയ്ക്ക് ഇത്തരക്കാരുടെ കയ്യില്‍ മരുന്നുണ്ടെന്നാണ് വാദം.
പ്രളയത്തിന് ശേഷം എലിപ്പനി വ്യാപകമായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തിരുന്നു. ഈ ഘട്ടത്തിലായിരുന്നു പ്രകൃതി ചികിത്സകന് എന്നവകാശപ്പെടുന്ന ജേക്കബ് വടക്കന്‍ചേരി എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്കെതിരെ രംഗത്ത് വരുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് മുറിവൈദ്യം ഉപയോഗിച്ചതിന്റെ പഴയൊരു അനുഭവം ശാരദക്കുട്ടി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ആ അനുഭവം ഇങ്ങനെ

പണ്ടൊരിക്കൽ
പണ്ടൊരിക്കൽ വലതു കവിളിൽ ഒരു വെളുത്ത പാടു കണ്ടപ്പോൾ എന്റെ കൂട്ടുകാരിയാണ് റെക്കമന്റ് ചെയ്തത് കൊന്നയില അരച്ച് തൈരിൽ ചാലിച്ച് പാടുള്ളയിടത്തു പുരട്ടാൻ.രണ്ടു നേരം പുരട്ടിയതേയുള്ളു തൊലി ചുക്കിച്ചുളിഞ്ഞ് കുരുങ്ങി അത്രയും ഭാഗം വികൃതമായി.

തൈരിനു കൈ വന്ന സംഹാരശേഷി
കൊന്നയിലയോട് ചേർന്നപ്പോൾ സ്വതേ സൗന്ദര്യ വർദ്ധക സിദ്ധിയുള്ള തൈരിനു കൈ വന്ന സംഹാരശേഷി ഭയപ്പെടുത്തിക്കളഞ്ഞു. പേടിയാണിപ്പോഴും കൊന്ന കാണുമ്പോൾ. കോളേജിൽ ചെന്ന എന്നെ കണ്ട കൂട്ടുകാരി ഭയന്നു പോയി.അവരാകെ അസ്വസ്ഥയായി.

ഡോക്ടറുടെ നിർദ്ദേശം
ഞങ്ങളൊരുമിച്ച് ഡോക്ടറുടെയടുത്തു പോയി. പിഗ്മെന്റേഷനുള്ള മരുന്നും വൈറ്റമിൻ ഡി ഗുളികയും മുഖത്ത് വെയിലടിക്കുന്ന സൈഡിലിരുന്ന് യാത്രയും ഡോക്ടർ നിർദ്ദേശിച്ചു.14 ദിവസം മരുന്നു പുരട്ടി വെയിൽ കൊണ്ടതോടെ മുഖം വൃത്തിയായി

പാഷൻ ഫ്രൂട്ടിന്റെ ഇല
അതിനു ശേഷം അശാസ്ത്രീയമായ ഒരു ചികിത്സയും എടുത്തിട്ടില്ല.തൊട്ടടുത്ത വീട്ടിലെ 80 വയസുള്ള അമ്മച്ചി ഇന്നലെ പാഷൻ ഫ്രൂട്ടിന്റെ ഇലക്കു വന്നു. അതിട്ടു വെള്ളം കുടിച്ചാൽ ഷുഗർ ലെവൽ താഴുമെന്ന് കേട്ടു വന്നതാണ്. എനിക്കു പഴയ ഓർമ്മ വന്നു.

നെല്ലിക്കയും മഞ്ഞളും
"ഇതു കഴിച്ച് വല്ല പാർശ്വഫലങ്ങളുമുണ്ടായാലോ? വയസ് ഇത്രയായില്ലേ, പാടില്ല." എന്നു പറഞ്ഞ് രിച്ചയച്ചു.നെല്ലിക്കയും മഞ്ഞളും ഭക്ഷണത്തിലുൾപ്പെടുത്തു, മറ്റൊന്നും ചെയ്യരുതെന്നു പറഞ്ഞു. ഇല കൊടുക്കാനുള്ള മടിയെന്ന് അമ്മച്ചിക്കു തോന്നിയിരിക്കും. സാരമില്ല.

ചെറിയ ഇലകൾക്കു പോലും ശക്തി
നമ്മൾ നിസ്സാരമെന്നു കരുതുന്ന ചെറിയ ഇലകൾക്കു പോലും ശക്തിയുള്ള ഔഷധ ഗുണമുണ്ടാകാം. അത്ര തന്നെ വിഷവുമുണ്ടാകാം. പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന അത്ഭുതങ്ങൾ നമുക്കു പരീക്ഷിക്കാനുള്ളവയല്ല.

ഇന്നും എന്നെ വിട്ടു മാറിയിട്ടില്ല
മുറിവൈദ്യം കേട്ട് അവയ്ക്കു പിന്നാലെ പോയതിന്റെ ഭയം മുഖത്തെ പാടെല്ലാം മാറിയിട്ടും ഇന്നും എന്നെ വിട്ടു മാറിയിട്ടില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് ശാരദക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്

ജേക്കബ് വടക്കന്‍ചേരി
എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്കെതിരെ പ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിരുന്നു. ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ജേക്കബ് വടക്കന്‍ചേരിയെ അറസ്റ്റ് ചെയ്തത്. ഈ ഘട്ടത്തിലാണ് ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് എന്നതാണ് ശ്രദ്ധേയം
ഫെയ്സ്ബുക്ക് പോസ്റ്റ്
ശാരദക്കുട്ടി
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications