• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അപ്പോഴാണ് കൂട്ടുകാരി റെക്കമെന്‍ഡ് ചെയ്തത്; മുറിവൈദ്യം ഉപയോഗിച്ച് മുഖം ചുക്കിച്ചുളിഞ്ഞു: ശാരദക്കുട്ടി

മുറി വൈദ്യന്‍മാരും വ്യാജ ചികിത്സകന്‍മാരും വാഴുന്ന നാടാണ് കേരളം. ആയുര്‍വേദത്തിന്റെ സാധ്യതകളെ വളച്ചൊടിച്ച് ആളുകളെ ചൂഷണം ചെയ്യുന്ന നിരവധി ആളുകള്‍ ഇന്ന് സജീവമാണ്. ക്യാന്‍സര്‍ മുതല്‍ നിപ്പ വൈറസ് വരെയുള്ളവയ്ക്ക് ഇത്തരക്കാരുടെ കയ്യില്‍ മരുന്നുണ്ടെന്നാണ് വാദം.

പിസിക്ക് പണികിട്ടും; അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ പറയാനുള്ള അധികാരം, പുലിവാലായി കൈക്കൂലി ആരോപണവും

പ്രളയത്തിന് ശേഷം എലിപ്പനി വ്യാപകമായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തിരുന്നു. ഈ ഘട്ടത്തിലായിരുന്നു പ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കന്‍ചേരി എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്കെതിരെ രംഗത്ത് വരുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് മുറിവൈദ്യം ഉപയോഗിച്ചതിന്റെ പഴയൊരു അനുഭവം ശാരദക്കുട്ടി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ആ അനുഭവം ഇങ്ങനെ

ഇതെന്ത് കണക്ക് ജീ; ബിജെപിയുടെ തെറ്റിയ കണക്കുകള്‍ ശരിയാക്കി നല്‍കി പ്രതിപക്ഷം, വ്യാപക വിമര്‍ശനം

പണ്ടൊരിക്കൽ

പണ്ടൊരിക്കൽ

പണ്ടൊരിക്കൽ വലതു കവിളിൽ ഒരു വെളുത്ത പാടു കണ്ടപ്പോൾ എന്റെ കൂട്ടുകാരിയാണ് റെക്കമന്റ് ചെയ്തത് കൊന്നയില അരച്ച് തൈരിൽ ചാലിച്ച് പാടുള്ളയിടത്തു പുരട്ടാൻ.രണ്ടു നേരം പുരട്ടിയതേയുള്ളു തൊലി ചുക്കിച്ചുളിഞ്ഞ് കുരുങ്ങി അത്രയും ഭാഗം വികൃതമായി.

തൈരിനു കൈ വന്ന സംഹാരശേഷി

തൈരിനു കൈ വന്ന സംഹാരശേഷി

കൊന്നയിലയോട് ചേർന്നപ്പോൾ സ്വതേ സൗന്ദര്യ വർദ്ധക സിദ്ധിയുള്ള തൈരിനു കൈ വന്ന സംഹാരശേഷി ഭയപ്പെടുത്തിക്കളഞ്ഞു. പേടിയാണിപ്പോഴും കൊന്ന കാണുമ്പോൾ. കോളേജിൽ ചെന്ന എന്നെ കണ്ട കൂട്ടുകാരി ഭയന്നു പോയി.അവരാകെ അസ്വസ്ഥയായി.

ഡോക്ടറുടെ നിർദ്ദേശം

ഡോക്ടറുടെ നിർദ്ദേശം

ഞങ്ങളൊരുമിച്ച് ഡോക്ടറുടെയടുത്തു പോയി. പിഗ്മെന്റേഷനുള്ള മരുന്നും വൈറ്റമിൻ ഡി ഗുളികയും മുഖത്ത് വെയിലടിക്കുന്ന സൈഡിലിരുന്ന് യാത്രയും ഡോക്ടർ നിർദ്ദേശിച്ചു.14 ദിവസം മരുന്നു പുരട്ടി വെയിൽ കൊണ്ടതോടെ മുഖം വൃത്തിയായി

പാഷൻ ഫ്രൂട്ടിന്റെ ഇല

പാഷൻ ഫ്രൂട്ടിന്റെ ഇല

അതിനു ശേഷം അശാസ്ത്രീയമായ ഒരു ചികിത്സയും എടുത്തിട്ടില്ല.തൊട്ടടുത്ത വീട്ടിലെ 80 വയസുള്ള അമ്മച്ചി ഇന്നലെ പാഷൻ ഫ്രൂട്ടിന്റെ ഇലക്കു വന്നു. അതിട്ടു വെള്ളം കുടിച്ചാൽ ഷുഗർ ലെവൽ താഴുമെന്ന് കേട്ടു വന്നതാണ്. എനിക്കു പഴയ ഓർമ്മ വന്നു.

നെല്ലിക്കയും മഞ്ഞളും

നെല്ലിക്കയും മഞ്ഞളും

"ഇതു കഴിച്ച് വല്ല പാർശ്വഫലങ്ങളുമുണ്ടായാലോ? വയസ് ഇത്രയായില്ലേ, പാടില്ല." എന്നു പറഞ്ഞ് രിച്ചയച്ചു.നെല്ലിക്കയും മഞ്ഞളും ഭക്ഷണത്തിലുൾപ്പെടുത്തു, മറ്റൊന്നും ചെയ്യരുതെന്നു പറഞ്ഞു. ഇല കൊടുക്കാനുള്ള മടിയെന്ന് അമ്മച്ചിക്കു തോന്നിയിരിക്കും. സാരമില്ല.

ചെറിയ ഇലകൾക്കു പോലും ശക്തി

ചെറിയ ഇലകൾക്കു പോലും ശക്തി

നമ്മൾ നിസ്സാരമെന്നു കരുതുന്ന ചെറിയ ഇലകൾക്കു പോലും ശക്തിയുള്ള ഔഷധ ഗുണമുണ്ടാകാം. അത്ര തന്നെ വിഷവുമുണ്ടാകാം. പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന അത്ഭുതങ്ങൾ നമുക്കു പരീക്ഷിക്കാനുള്ളവയല്ല.

ഇന്നും എന്നെ വിട്ടു മാറിയിട്ടില്ല

ഇന്നും എന്നെ വിട്ടു മാറിയിട്ടില്ല

മുറിവൈദ്യം കേട്ട് അവയ്ക്കു പിന്നാലെ പോയതിന്റെ ഭയം മുഖത്തെ പാടെല്ലാം മാറിയിട്ടും ഇന്നും എന്നെ വിട്ടു മാറിയിട്ടില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് ശാരദക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്

 ജേക്കബ് വടക്കന്‍ചേരി

ജേക്കബ് വടക്കന്‍ചേരി

എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്കെതിരെ പ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിരുന്നു. ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ജേക്കബ് വടക്കന്‍ചേരിയെ അറസ്റ്റ് ചെയ്തത്. ഈ ഘട്ടത്തിലാണ് ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നതാണ് ശ്രദ്ധേയം

ഫെയ്സ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടി

English summary
Saradakutty Bharathikutty's facebook post against naturopath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X