Get Updates
Get notified of breaking news, exclusive insights, and must-see stories!

‘കരുണാകരന്റെ മകനു വേണ്ടി കെ.കെ രമ വോട്ടു ചോദിക്കും'! വിമര്‍ശനവുമായി കുറിപ്പ്

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപിച്ച ആര്‍എംപി നേതാവ് കെകെ രമയെ പരോക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി ശാദരക്കുട്ടി. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മണ്ഡലത്തില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തുടക്കത്തില്‍ പി ജയരാജനെതിരെ കെകെ രമ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്‍റേത്. പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന് പിന്തുണയുമായി കെകെ രമയെത്തിയത്. ശാരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം

kkramamuralidd-155306474

സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പിൽ. അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും.കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങൾ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. മങ്ങിയ മിഴികൾ പടിക്കലേക്ക് ചായ്ച്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ.

ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോർമ്മിപ്പിച്ചു കൊണ്ട്.ജീവിക്കുന്ന ജനതയോടും ജനിക്കാനിരിക്കുന്ന ജനതയോടും അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ആർക്കുമവർ സ്വസ്ഥത തരില്ല.എസ്.ശാരദക്കുട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+