ശ്രീമതി ടീച്ചർക്കെതിരെ ആര്‍എസ്എസ് നുണപ്രചരണം; ഭീരുക്കളെന്നാകും കാലം നിങ്ങളെ അടയാളപ്പെടുത്തുക
ശബരിമല സ്ത്രീപ്രവേശവിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നതനിടെ സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചര്‍ ഹിന്ദുത്വത്തെ ആക്ഷേപിച്ചുവെന്ന പ്രചരണത്തിനെതിരെ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശാരദക്കുട്ടി രംഗത്ത്.
ശ്രീമതി ടീച്ചറുടെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല എന്നാല്‍ ചരിത്ര സൂചനകളുള്ള ഒരു പ്രസംഗത്തിലെ ഒറ്റവരി മാത്രം അടര്‍ത്തിയെടുത്തു അത് ഹിന്ദുത്വത്തെ അപമാനിക്കുതാണെന്ന രീതിയില്‍ ഉള്ള പ്രചരപ്പിക്കരുതെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അവരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഒരൊറ്റ വരി മാത്രം അടര്‍ത്തിയെടുത്ത്
പികെ ശ്രീമതി ടീച്ചര്‍ പറയുന്ന എല്ലാ കാര്യങ്ങളുമായും യോജിപ്പുള്ള ആളല്ല ഞാന്‍. എന്നാല്‍ ശ്രീമതി ടീച്ചറുടെ ചരിത്ര സൂചനകളുള്ള ഒരു പ്രസംഗത്തിലെ ഒരൊറ്റ വരി മാത്രം അടര്‍ത്തിയെടുത്ത് അത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന മട്ടില്‍ നടക്കുന്ന പ്രചരണത്തെ നിന്ദ്യമെന്നല്ലാതെ പറയാന്‍ വാക്കില്ല.

ഈറനുടുത്ത്
ക്ഷേത്ര ദര്‍ശന സമയത്തു പോലും മാറുമറയ്ക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു ചരിത്ര സന്ദര്‍ഭത്തെയാണവര്‍ കൃത്യമായി അടയാളപ്പെടുത്തിയത്. ഈറനുടുത്ത് ക്ഷേത്ര ദര്‍ശനത്തിനു പോകണമായിരുന്നു പണ്ട്.

ആരും ഉറഞ്ഞു തുള്ളാന്‍ വരില്ല
ക്ഷേത്രനടയില്‍ മാര്‍ച്ചേല വലിച്ചു കീറിയ സംഭവങ്ങളും ചരിത്രത്തിലുണ്ട്.അതു പറയുമ്പോള്‍, ചരിത്രം വായിച്ചിട്ടില്ലാത്തവരല്ലാതെ ആരും ഉറഞ്ഞു തുള്ളാന്‍ വരില്ല.

സംഘപരിവാറുകാരെ പ്രേരിപ്പിക്കുന്നത്
അജ്ഞത ഒരു കിരീടമാക്കി അതില്‍ അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്ര പുസ്തകങ്ങള്‍ വായിച്ചു പഠിക്കാന്‍ ശ്രമിക്കണം. സ്വന്തം മുന്‍ഗാമികളുടെ ചെയ്തികള്‍ വെളിപ്പെട്ടു പോകുമ്പോഴുള്ള അങ്കലാപ്പാണ് ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ക്ക് സംഘപരിവാറുകാരെ പ്രേരിപ്പിക്കുന്നത്.

കണക്കു ചോദിക്കാതിരിക്കില്ല
ചരിത്രത്തെ ഭയക്കുന്ന ഭീരുക്കളെന്നാകും നിങ്ങളെ കാലം അടയാളപ്പെടുത്തുക. അറിവില്ലായ്മകളുടെ മേല്‍ അടയിരുന്നു നുണകള്‍ വിരിയിച്ചെടുക്കുന്നതിന് കാലം നിങ്ങളോട് കണക്കു ചോദിക്കാതിരിക്കില്ല.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications