കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീമതി ടീച്ചർക്കെതിരെ ആര്‍എസ്എസ് നുണപ്രചരണം; ഭീരുക്കളെന്നാകും കാലം നിങ്ങളെ അടയാളപ്പെടുത്തുക

Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശവിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നതനിടെ സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചര്‍ ഹിന്ദുത്വത്തെ ആക്ഷേപിച്ചുവെന്ന പ്രചരണത്തിനെതിരെ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശാരദക്കുട്ടി രംഗത്ത്.

<strong>ഇത്തവണ യഥാര്‍ത്ഥ ചാണക്യന്‍ രാഹുല്‍ തന്നെ; മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു</strong>ഇത്തവണ യഥാര്‍ത്ഥ ചാണക്യന്‍ രാഹുല്‍ തന്നെ; മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

ശ്രീമതി ടീച്ചറുടെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല എന്നാല്‍ ചരിത്ര സൂചനകളുള്ള ഒരു പ്രസംഗത്തിലെ ഒറ്റവരി മാത്രം അടര്‍ത്തിയെടുത്തു അത് ഹിന്ദുത്വത്തെ അപമാനിക്കുതാണെന്ന രീതിയില്‍ ഉള്ള പ്രചരപ്പിക്കരുതെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അവരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഒരൊറ്റ വരി മാത്രം അടര്‍ത്തിയെടുത്ത്

ഒരൊറ്റ വരി മാത്രം അടര്‍ത്തിയെടുത്ത്

പികെ ശ്രീമതി ടീച്ചര്‍ പറയുന്ന എല്ലാ കാര്യങ്ങളുമായും യോജിപ്പുള്ള ആളല്ല ഞാന്‍. എന്നാല്‍ ശ്രീമതി ടീച്ചറുടെ ചരിത്ര സൂചനകളുള്ള ഒരു പ്രസംഗത്തിലെ ഒരൊറ്റ വരി മാത്രം അടര്‍ത്തിയെടുത്ത് അത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന മട്ടില്‍ നടക്കുന്ന പ്രചരണത്തെ നിന്ദ്യമെന്നല്ലാതെ പറയാന്‍ വാക്കില്ല.

ഈറനുടുത്ത്

ഈറനുടുത്ത്

ക്ഷേത്ര ദര്‍ശന സമയത്തു പോലും മാറുമറയ്ക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു ചരിത്ര സന്ദര്‍ഭത്തെയാണവര്‍ കൃത്യമായി അടയാളപ്പെടുത്തിയത്. ഈറനുടുത്ത് ക്ഷേത്ര ദര്‍ശനത്തിനു പോകണമായിരുന്നു പണ്ട്.

ആരും ഉറഞ്ഞു തുള്ളാന്‍ വരില്ല

ആരും ഉറഞ്ഞു തുള്ളാന്‍ വരില്ല

ക്ഷേത്രനടയില്‍ മാര്‍ച്ചേല വലിച്ചു കീറിയ സംഭവങ്ങളും ചരിത്രത്തിലുണ്ട്.അതു പറയുമ്പോള്‍, ചരിത്രം വായിച്ചിട്ടില്ലാത്തവരല്ലാതെ ആരും ഉറഞ്ഞു തുള്ളാന്‍ വരില്ല.

സംഘപരിവാറുകാരെ പ്രേരിപ്പിക്കുന്നത്

സംഘപരിവാറുകാരെ പ്രേരിപ്പിക്കുന്നത്

അജ്ഞത ഒരു കിരീടമാക്കി അതില്‍ അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്ര പുസ്തകങ്ങള്‍ വായിച്ചു പഠിക്കാന്‍ ശ്രമിക്കണം. സ്വന്തം മുന്‍ഗാമികളുടെ ചെയ്തികള്‍ വെളിപ്പെട്ടു പോകുമ്പോഴുള്ള അങ്കലാപ്പാണ് ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ക്ക് സംഘപരിവാറുകാരെ പ്രേരിപ്പിക്കുന്നത്.

കണക്കു ചോദിക്കാതിരിക്കില്ല

കണക്കു ചോദിക്കാതിരിക്കില്ല

ചരിത്രത്തെ ഭയക്കുന്ന ഭീരുക്കളെന്നാകും നിങ്ങളെ കാലം അടയാളപ്പെടുത്തുക. അറിവില്ലായ്മകളുടെ മേല്‍ അടയിരുന്നു നുണകള്‍ വിരിയിച്ചെടുക്കുന്നതിന് കാലം നിങ്ങളോട് കണക്കു ചോദിക്കാതിരിക്കില്ല.

English summary
saradakutty's facebook post about sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X