കോടിയേരിയെ തെക്കോട്ടെടുത്ത' ശോഭാ സുരേന്ദ്രന് കിണ്ണം കാച്ചിയ മറുപടി!! തീപ്പൊരി നേതാവിന് തൃപ്തിയായി..

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കഴിഞ്ഞ ദിവസം കോട്ടയത്ത് വെച്ചാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ കൊലവിളി പ്രസംഗം നടത്തിയത്. കോടിയേരി ബാലകൃഷ്ണന് വയസ്സായില്ലേ, തെക്കോട്ടെടുക്കേണ്ടേ എന്നായിരുന്നു പ്രസംഗത്തിലെ വിവാദമായ ഒരു ഭാഗം. ഈ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി ശോഭാ സുരേന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നു.

സുരേന്ദ്രൻ പിന്നേം തേഞ്ഞു...ഇത്തവണ പണി വന്നത് മദനി വക...സുരു പൊങ്കാലക്കലം തന്നെ...!!

ദിലീപിന് ജയിലിൽ നേരിടേണ്ടി വരുന്നത്...!! കടുത്ത മനുഷ്യാവകാശ ലംഘനം...!! പോലീസ് ലക്ഷ്യം..??

ഇതാണോ ഭാരതീയ സംസ്ക്കാരം

ഇതാണോ ഭാരതീയ സംസ്ക്കാരം

വയസ്സായവരെ എല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്കാരം പഠിപ്പിക്കുന്നത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ശാരദക്കുട്ടി ശോഭാ സുരേന്ദ്രനോട് ചോദിച്ചിരിക്കുന്നത്. "കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ" എന്നൊക്കെയാണോ നിങ്ങൾ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അർഥമാക്കുന്നത് എന്നും ശാരദക്കുട്ടി ചോദിക്കുന്നു.

വിഷസർപ്പങ്ങൾ

വിഷസർപ്പങ്ങൾ

"വെളിവറ്റൊരഴുക്കു കുണ്ടിൽ വീണളിവു ദുർജ്ജന പാപ ചേതന" എന്ന് കുമാരനാശാൻ എഴുതിയത് ശോഭാസുരേന്ദ്രന്റെ വാക്കുകൾ കേട്ടപ്പോൾ സത്യമായി.വലിയ മാളങ്ങളിൽ നിന്നിറങ്ങി വന്നു വിഷസർപ്പങ്ങൾ വാ തുറന്നു വിഷം ചീറ്റിയിട്ടു തിരിയെ മാളങ്ങളിലേക്ക് പോകും.

വായയും മനസ്സും വൃത്തിയാക്കുക

വായയും മനസ്സും വൃത്തിയാക്കുക

സമീപവാസികൾ വിഷവായു ശ്വസിച്ചു ശ്വാസം മുട്ടനുഭവിക്കും.വീടും മുറ്റവും അടിച്ചു കഴുകി ചാണകം തളിച്ചത് കൊണ്ട് മാത്രം കാര്യമില്ല.സ്വന്തം വായയും മനസ്സും വൃത്തിയാക്കുവാൻ ഒരു ചൂല് ഉള്ളിൽ കരുതുന്നത് കൂടി നല്ലതാണ് എന്നും ശാരദക്കുട്ടി ശോഭാ സുരേന്ദ്രനെ ഉപദേശിക്കുന്നു.

കോടിയേരിക്ക് വെല്ലുവിളി

കോടിയേരിക്ക് വെല്ലുവിളി

കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് നടന്ന പരിപാടിയിലാണ് ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരെ വെല്ലുവിളിച്ചത്. ഇതാദ്യമായല്ല ശോഭാ സുരേന്ദ്രന്‍ ഇത്തരത്തില്‍ വിവാദം പ്രസംഗം നടത്തുന്നത്.

തെക്കോട്ട് എടുക്കണ്ടേ..വയസ്സെത്രയായി

തെക്കോട്ട് എടുക്കണ്ടേ..വയസ്സെത്രയായി

കോടിയേരി ബാലകൃഷ്ണന്‍ ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ആലോചിക്കണം. അങ്ങ് ഈ കലാപരിപാടിയൊക്കെ അവസാനിപ്പിക്കണം. കേരളത്തിന് പുറത്തോട്ടൊക്കെ സഞ്ചരിക്കേണ്ടേ എന്ന് ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ ഭീഷണി മുഴക്കുന്നു.തെക്കോട്ട് എടുക്കണ്ടേ..വയസ്സെത്രയായി എന്നും എന്ന് തുടങ്ങിയതാണീ കലാപരിപാടിയെന്നും ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ ചോദിക്കുന്നു.

നിയമം കയ്യിലെടുപ്പിക്കരുത്

നിയമം കയ്യിലെടുപ്പിക്കരുത്

മരിക്കേണ്ടേ..പ്രാര്‍ത്ഥിക്കുക..ഇനിയെങ്കിലും നേരാവണ്ണം ജീവിക്കുക എന്നും ശോഭാ സുരേന്ദ്രന്‍ ചോദിക്കുന്നു. ഇന്ന് കേരള പോലീസിനകത്ത് നരേന്ദ്ര മോദി ഫാന്‍സ് ആയിട്ടുള്ള പോലീസുകാരുണ്ട്. ആര്‍എസ്എസിനേയും ബിജെപിയേയും കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുതെന്നും ശോഭാ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു.

കളി വേണ്ട മോനേ ദിനേശാ

കളി വേണ്ട മോനേ ദിനേശാ

ഇന്ത്യ ഭരിക്കുന്നത് പിണറായി വിജയന്റെ വല്ല്യേട്ടനല്ല, അത് ആര്‍എസ്എസുകാരനായ നരേന്ദ്ര മോദിയാണ്. കളി വേണ്ട മോനേ ദിനേശാ. വഴി മാറുന്നതാണ് ക്രിമിനലുകള്‍ക്ക് നല്ലതെന്നും ശോഭാ സുരേന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു.

നായ തുടല്‍ പൊട്ടിച്ച് ഇറങ്ങി

നായ തുടല്‍ പൊട്ടിച്ച് ഇറങ്ങി

ഇത്തരം ക്രിമിനലുകളെ തങ്ങള്‍ വളഞ്ഞിട്ട് പിടിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ മണിക്കൂറുകള്‍ നീണ്ട് പ്രസംഗത്തില്‍ പറയുന്നു. കണ്ണൂരില്‍ നിന്നും ഒരു നായ തുടല്‍ പൊട്ടിച്ച് ഇറങ്ങിയിട്ടുണ്ടെന്നാണ് സുധീഷ് മിന്നിയെക്കുറിച്ച് നടത്തിയ പരാമര്‍ശം.

മിന്നിയുടെ പേരിടണം

മിന്നിയുടെ പേരിടണം

തങ്ങളുടെ വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പരമാവധി സുധീഷ് മിന്നിയുടെ പേരിടണമെന്നും ശോഭാ സുരേന്ദ്രന്‍ ആഹ്വാനം ചെയ്യുന്നു. നേരത്തെ സുധീഷ് മിന്നിയുടെ കരണം അടിച്ച് പൊട്ടിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ വെല്ലുവിളിച്ചിരുന്നു.

Sobha Surendran's neighbour uploads a post against her

ഫേസ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Saradakkutty's reply to BJP leader Shoba Surendran
Please Wait while comments are loading...