Get Updates
Get notified of breaking news, exclusive insights, and must-see stories!

അവര്‍ രാഹുല്‍ ഈശ്വറിനെ പോലെ ബുദ്ധിശൂന്യരായ കുട്ടികളെ തെരുവിലിറക്കും; തെറിവിളിയാണ് അവരുടെ ആയുധം

കണ്ണൂര്‍: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കാനെത്തിയ യുവതികള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമായിരുന്നു സന്നിധാനത്തും പരിസരപ്രദേശങ്ങളിലും അരങ്ങേറിയത്. കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കും നടതുറന്ന ദിവസങ്ങളില്‍ യുവതീ പ്രവേശനം സാധ്യമായിരുന്നില്ല.

സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധം പലപ്പോഴും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമമായി മാറുന്നതാണ് നാം കണ്ടത്. തെറിവിളികളും അക്രമവുമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ പല സ്ത്രീകളേയും നേരിട്ടത്. ഈ പശ്ചാത്തലത്തിലാണ് ശബരിമലയില്‍ നടന്ന അക്രമണങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരിയായ ശാരദ കുട്ടി രംഗത്ത് എത്തിയിരിക്കുന്നത്.

ശാരദക്കുട്ടി പറഞ്ഞത്

ശാരദക്കുട്ടി പറഞ്ഞത്

ഫാസിസ്റ്റ് വിരുദ്ധ മനോഭാവങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്നാണ് ശബരിമലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതെന്നാണ് ചിന്ത പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാസ്‌കാരിക സദസ്സില്‍ പങ്കെടുത്തുകൊണ്ട് ശാരദക്കുട്ടി പറഞ്ഞത്.

രാഹുല്‍ ഈശ്വറിനെപോലെ

രാഹുല്‍ ഈശ്വറിനെപോലെ

സാമൂഹ്യ പ്രതിബദ്ധതയിലേക്ക് സ്ത്രീകളെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ അവര്‍ രാഹുല്‍ ഈശ്വറിനെപോലെ ബുദ്ധിശൂന്യരായ കുട്ടികളെ തെരുവില്‍ ഇറക്കും. സ്ത്രീകളെ തെറിവിളിച്ചും കയ്യേറ്റം ചെയ്തുമാണ് അവര്‍ നേരിടുന്നത്.

സംഘപരിവാരങ്ങള്‍

സംഘപരിവാരങ്ങള്‍

ജനനീ പൂജ, പാദപൂജ എന്നിങ്ങനെ ഉരുവിടുന്ന സംഘപരിവാരങ്ങള്‍ അമ്മയാണെങ്കിലും തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ തെറിവിളാക്കാമെന്നാണ് ഇപ്പോള്‍ അവര്‍ സമൂഹത്തിന് കാണിച്ചുതരുന്നതെന്നും ശാരദക്കുട്ടി പറഞ്ഞു.

വിശ്വാസികളെ സൃഷ്ടിക്കുന്നത്

വിശ്വാസികളെ സൃഷ്ടിക്കുന്നത്

യുക്തിയും ചിന്തയുമില്ലാത്ത ഒരു കൂട്ടത്തെ ഉണ്ടാക്കി നുണകള്‍ പ്രചരിപ്പിച്ചാണ് അവര്‍ വിശ്വാസികളെ സൃഷ്ടിക്കുന്നത്. ഒരോ നുണപൊളിയുമ്പോഴും പുതിയ കള്ളത്തരവുമായി വരുന്നു. അവരുടെ പിന്നാലെ നടക്കുന്നവര്‍ അത് തിരിച്ചറിയുന്നില്ല എന്ന് ദുഃഖകരമാണ്.

തെരുവില്‍ കാണുന്നത്

തെരുവില്‍ കാണുന്നത്

കുറച്ചു കാലമായി വീടുകളേയും ക്ഷേത്രങ്ങളേയും കേന്ദ്രീകരിച്ച് കൃത്യമായ രൂപരേഖയോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ശബരിമലയുടെ പേരില്‍ തെരുവില്‍ കാണുന്നത്.

ആര്‍ത്തവം

ആര്‍ത്തവം

സ്ത്രീ പ്രത്യൂല്‍പാദനത്തിന് തയ്യാറായി എന്ന് തെളിയിക്കുന്ന ഒന്നാണ് ആര്‍ത്തവം. അത് അശുദ്ധിയാണെങ്കില്‍ അതില്ലാതെ എത്രയോ പെണ്‍കുട്ടികള്‍ വിവാഹം നടക്കാതെ നമ്മുടെ ഇടയിലുണ്ട്. അവരെ വിവാഹം കഴിക്കാന്‍ ഈ തെരുവിലറങ്ങുന്നവര്‍ തയ്യാറാകുമോയെന്നും ശാരദക്കുട്ടി ചോദിച്ചു.

'അടിച്ചു കൊല്ലടാ അവളെ'

'അടിച്ചു കൊല്ലടാ അവളെ'

സന്നിധാനത്ത് 52 വയസ്സുള്ള സ്ത്രീയെ കണ്ടപ്പോള്‍ 'അടിച്ചു കൊല്ലടാ അവളെ' എന്ന് അലറിയ പ്രതിഷേധക്കാര്‍ക്കെതിരേയും നേരത്തെ ശാരദക്കുട്ടി രംഗത്ത് വന്നിരുന്നു. അടിച്ചു കൊല്ലെടാ അവളെ എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയര്‍ന്നു കേള്‍ക്കുന്നത് ജനനീ ജന്മഭൂമിശ്ച എന്ന് പറയുന്നവരുടെ നാവുകൊണ്ട് തന്നെയാണെന്ന് ഓര്‍ക്കണമെന്നായിരുന്നു ശാരദക്കുട്ടി അഭിപ്രായപ്പെട്ടത്.

ആണത്തം

ആണത്തം

ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ വീടിനു കഴിയണം. അമ്മക്കും കഴിയണം. അവനോട് വിവിധ ഘട്ടങ്ങളില്‍ ഇടപെടുന്ന എല്ലാ സ്ത്രീകള്‍ക്കും കഴിയണമെന്നും അവര്‍ ഓര്‍മിപ്പിച്ചിരുന്നു.

കൊലക്കേസ് പ്രതി

കൊലക്കേസ് പ്രതി

അതേസമയം ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്ന ദിവസം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 52 വയസ്സുകാരിക്ക് നേരെ 'അടിച്ചു കൊല്ലടാ അവളെ' എന്ന് ആക്രോശിച്ചത് മലപ്പുറം സ്വദേശിയായ കൊലക്കേസ് പ്രതിയായ രതീശ് എന്ന കുട്ടനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വളഞ്ഞിട്ട് അക്രമിച്ചു

വളഞ്ഞിട്ട് അക്രമിച്ചു

ശബരിമലയില്‍ കൊച്ചുമകന്റെ ചോറൂണ് നടത്താനെത്തിയ എത്തിയ 52കാരിയായ ലളിതയെ സംഘപരിവാറിന്റെ നേതൃത്തില്‍ എത്തിയ പ്രതിഷേധക്കാര്‍ വളഞ്ഞിട്ട് അക്രമിക്കുയായിരുന്നു. അക്രമികളില്‍ നിന്ന് ലളിതയെ പോലീസ് രക്ഷപ്പെടുത്തി കൊണ്ടുപോവുമ്പോഴാണ് 'അടിച്ചു കൊല്ലെടാ അവളെ'യെന്ന് ആക്രോശിച്ച് ഇയാള്‍ ഓടിയടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+