കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' സൈബര്‍ സംഘികള്‍ക്ക്' ചുട്ടമറുപടിയുമായി ശാരദക്കുട്ടി! ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സംഘടനയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറഞ്ഞതിനെതിരെയായിരുന്നു ശാരദക്കുട്ടിയുടെ കമന്‍റ്. എന്നാല്‍ ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ശാരദക്കുട്ടിക്കെതിരെ സംഘപരിവാറിന്‍റെ ശക്തമായ സൈബര്‍ ആക്രമണം നടന്നു. സീറ്റുകിട്ടാത്തതില്‍ ' സൈബര്‍ പോരാളിക്ക്' കെറുവാണെന്ന മട്ടിലുള്ളവയായിരുന്നു വിമര്‍ശനങ്ങള്‍.

<strong>കുമ്മനം കേരളത്തില്‍ എത്തി! അഭിപ്രായ വോട്ടെടുപ്പില്‍ തരൂരിനെക്കാള്‍ മുന്നില്‍</strong>കുമ്മനം കേരളത്തില്‍ എത്തി! അഭിപ്രായ വോട്ടെടുപ്പില്‍ തരൂരിനെക്കാള്‍ മുന്നില്‍

ഇതോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടിയുടെ വിമര്‍ശനം. പോസ്റ്റ് വായിക്കാം

 വലിയ പ്രതീക്ഷയായിരുന്നു

വലിയ പ്രതീക്ഷയായിരുന്നു

നാലു വോട്ടു കൂടുതല്‍ കിട്ടാന്‍ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരില്‍ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകള്‍ വളരെയേറെയുണ്ട്. നാലു വോട്ടു പോയാല്‍ പോട്ടെ എന്ന ആ ഉറപ്പ് വലിയ ആശയായിരുന്നു.

 ഒഴിവാക്കേണ്ടതായിരുന്നു

ഒഴിവാക്കേണ്ടതായിരുന്നു

മുന്നോട്ടു പോകുന്ന പാതയില്‍ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചു.പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റില്‍. ഒഴിവാക്കേണ്ടതായിരുന്നു.

 സിപിഎമ്മില്‍ ഇല്ലേ

സിപിഎമ്മില്‍ ഇല്ലേ

അവര്‍ക്കു പകരം വെക്കാന്‍ സത്യസന്ധരും കര്‍മ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി.പി.ഐ. എമ്മില്‍ ഇല്ലേ? മതില്‍ കെട്ടിയ പെണ്ണുങ്ങള്‍ക്ക് ഉശിരോടെ, അഭിമാനത്തോടെ നാട്ടാരോട് പറയാമായിരുന്നു നാലു വോട്ടിനു വേണ്ടി പെണ്ണുങ്ങളെ തള്ളിമാറ്റില്ല സി.പി..ഐ. എം എന്ന് എന്നായിരുന്നു ശാരദക്കുട്ടിയുടെ ആദ്യ ഫേസ്ബുക്ക് കുറിപ്പ്.

 സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

എന്നാല്‍ പോസ്റ്റിന് പിന്നാലെ ശാരദക്കുട്ടിക്കെതിരെ സൈബര്‍ ആക്രമണം കടുത്തു. സീറ്റ് കിട്ടാത്തതിലെ കെറുവാണെന്നായിരുന്നു സംഘപരിവാറിന്‍റെ വിമര്‍ശനം. ശാരദക്കുട്ടിക്കെതിരെ നേരത്തേയും സംഘപരിവാര്‍ രംഗത്തെത്തിയിട്ടുണ്ട്.

 സൈബര്‍ സംഘികള്‍ക്ക്

സൈബര്‍ സംഘികള്‍ക്ക്

സിപിഎമ്മിന്‍റെ സൈബര്‍ പോരാളിയാണ് ശാരദക്കുട്ടിയെന്നായിരുന്നു സംഘപരിവാര്‍ നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിനേയും ശാരദക്കുട്ടി വിമര്‍ശിച്ചതോടെ ' സൈബര്‍ സംഘികള്‍" ക്ക് സഹിച്ചില്ല. ഇതോടെ ശാരദക്കുട്ടിക്കെതിരെ വീണ്ടും തെറിവിളി തുടര്‍ന്നു.

 നിരാശയും കൊതിക്കെറുവും

നിരാശയും കൊതിക്കെറുവും

ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ചുട്ട മറുപടിയുമായി എഴുത്തുകാരി രംഗത്തെത്തിയത്. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-പിണറായി വിജയനെ അഭിനന്ദിച്ചാൽ അവാർഡിനു വേണ്ടി.

സ്ഥാനമാനങ്ങൾക്കു വേണ്ടി

സ്ഥാനമാനങ്ങൾക്കു വേണ്ടി

ഇടതു പക്ഷത്തെ പിന്തുണച്ചാൽ സ്ഥാനമാനങ്ങൾക്കു വേണ്ടി. ഇനി ഇടതിന്റെ തന്നെ തിരഞ്ഞെടുപ്പു പാനലിലെ സ്ത്രീ പ്രാതിനിധ്യമില്ലായ്മയെ വിമർശിച്ചാൽ അത് സ്ഥാനാർഥിത്വം കിട്ടാത്തതിലുള്ള നിരാശയും കൊതിക്കെറുവും .

 കമന്റ് പാറ്റേൺ

കമന്റ് പാറ്റേൺ

പിന്നെ മറ്റു വിഷയങ്ങളിലേക്കായി ഒരേ വാർപ്പു മാതൃകയിലുള്ള അശ്ലീലത്തെറികൾ വേറെയും.ഇതാണ് സംഘപരിവാർ അണികളുടെ കമന്റ് പാറ്റേൺ. കൊച്ചു കുഞ്ഞുങ്ങൾ സ്വന്തം മലത്തിൽ തല്ലി രസിക്കുന്നതു പോലെ ഇവരിങ്ങനെ ഒരേ പ്രവൃത്തിയിൽ അഭിരമിക്കുകയാണ്.

 അതാദ്യം മനസ്സിലാക്കണം

അതാദ്യം മനസ്സിലാക്കണം

ദുർഗന്ധവും അറിയുന്നില്ല. വൃത്തികേടും അറിയുന്നില്ല.പൊതുതാത്പര്യം എന്നത് രാഷ്ട്രീയത്തിൽ ഒരു വലിയ വാക്കാണ്. വലിയ അർഥങ്ങളുള്ള വാക്ക്. അതാദ്യം മനസ്സിലാക്കണം. അതിന്റെ അർഥവ്യാപ്തി മനസ്സിലാക്കണം.

 പാർട്ടിക്കും ശാപമാണ്

പാർട്ടിക്കും ശാപമാണ്

എല്ലാറ്റിനേയും വ്യക്തി താത്പര്യങ്ങളെന്നു മാത്രം ചുരുക്കിക്കാണുന്ന അണികൾ ഏതു പാർട്ടിക്കും ശാപമാണ്. കുഴി തോണ്ടി കുളം തോണ്ടി അവർ സ്വയം ഒടുങ്ങുകയേയുള്ളു.കക്കാട് എഴുതിയ പോത്ത് എന്ന കവിതയിലെ അവസാന വരികൾ ഇവിടെ സമർപ്പിക്കുന്നു.

 ഭാഗ്യ,മെന്തൊരു ഭാഗ്യം

ഭാഗ്യ,മെന്തൊരു ഭാഗ്യം

''വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച
മന്തൻ കണ്ണാൽ നോക്കി നീ
കണ്ടതും കാണാത്തതുമറിയാതെ
എത്ര തൃപ്തനായിക്കിടക്കുന്നു
നിന്റെ ജീവനിലഴുകിയ
ഭാഗ്യ,മെന്തൊരു ഭാഗ്യം"
എസ്.ശാരദക്കുട്ടി
11.3. 2019

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍​ണരൂപം

<strong>മോദിയുടെ ജന്‍മനാട്ടില്‍ അങ്കം കുറിക്കാന്‍ കോണ്‍ഗ്രസ്! രാഹുലും പ്രിയങ്കയും! പൊടിപാറും! 58 വര്‍ഷങ്ങള്‍</strong>മോദിയുടെ ജന്‍മനാട്ടില്‍ അങ്കം കുറിക്കാന്‍ കോണ്‍ഗ്രസ്! രാഹുലും പ്രിയങ്കയും! പൊടിപാറും! 58 വര്‍ഷങ്ങള്‍

<strong>ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്! സാധ്യത ഉള്ളത് ഇവര്‍ക്ക്</strong>ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്! സാധ്യത ഉള്ളത് ഇവര്‍ക്ക്

English summary
saradakuttys facebook post against cyber sangparivar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X