'പെണ്ണുങ്ങളെകൊണ്ട് അതിക്രമങ്ങൾ ചെയ്യിക്കരുത്' പിസി ജോർജിന് ശാരദക്കുട്ടിയുടെ രൂക്ഷ മറുപടി!
തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരായ പിസി ജോർജ് എംഎൽഎയുടെ പരാമർശത്തിന് എഴുത്തുകാരി ശാരദക്കുട്ടിയുടെ ചുട്ട മറുപടി. വിലപ്പെട്ട നാവു പൂട്ടിവയ്ക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്ന് ശാരദകുട്ടി പറഞ്ഞു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ പിസി ജോര്‍ജ് നിരന്തരം പരാമര്‍ശം നടത്തുന്ന പശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ അഭിപ്രായ പ്രകടനം.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടെങ്കില്‍ പിറ്റേന്ന് എങ്ങനെയാണ് നടി സിനിമയില്‍ അഭിനയിക്കാന്‍ പോയത് എന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം. ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയതെന്നും ജോര്‍ജ് ചോദിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. വനിത സംഘടനകൾ ഇതിനെതിരെ പ്രതചിഷേധവുമായി രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലും പിസി ജോർജിനെതിരെ പ്രതിഷേധമയർന്നിരുന്നു.

സിനിമ മേഖലയിലെ വനിത സംഘടനയായ വിമൺ ഇൻ സിനിമ കലക്ടീവ് പിസി ജോർജിനെതിരെ നടപടി എടുക്കണമെന്ന് സ്പീക്കറോട് അഭ്യർത്ഥിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സംഘടന പ്രതിഷേധം രേഖപ്പെടുത്തിയത്. പൂഞ്ഞാറിലോ പരിസരത്തോ ആണോ ആരുടെയോ നാവു കടിച്ചു പറിച്ചെടുത്തു പോലീസ് സ്‌റ്റേഷനില്‍ കൊണ്ട് കൊടുത്ത സ്ത്രീ എന്നാണ് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
പെണ്ണുങ്ങളെ കൊണ്ട് അതിക്രമങ്ങള്‍ ചെയ്യിക്കല്ലേ 'നേതാവേ'.. ആ വിലപ്പെട്ട നാവ് പൂട്ടിക്കെട്ടി വെക്കുന്നതാ ആരോഗ്യത്തിനു നല്ലത് എന്നും കുറിപ്പില്‍ പറയുന്നു. ഈ മനുഷ്യനെ എല്ലാ മാധ്യമങ്ങളും തമസ്‌കരിക്കേണ്ട കാലം കഴിഞ്ഞെന്ന് ശാരദക്കുട്ടിയുടെ പോസ്റ്റിനുതാഴെ കഥാകൃത്ത് അഷ്ടമൂര്‍ത്തി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications