• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെകെ രമയെ വിമര്‍ശിച്ച സികെ ഗുപ്തനെതിരെ ആഞ്ഞടിച്ച് ശാരദകുട്ടി

  • By Desk

ആര്‍എംപി നേതാവും കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയുമായ കെക രമയ്ക്കെതിരെ സിപിഎം സൈബര്‍ പോരാളികള്‍ വ്യാപക ആക്രമങ്ങളാണ് അഴിച്ചുവിടുന്നത്. 51 വെട്ടിന് ഭര്‍ത്താവിനെ കൊന്ന് തള്ളിയിട്ടും മതിയാകാതെ മാനസീകമായും കായികമായും രമയെ ദ്രോഹിക്കാന്‍ ഉന്നം വെച്ചുള്ള കമന്‍റുകളാണ് കഴിഞ്ഞ ദിവസങ്ങളായി ഈ ന്യായീകരണ തൊഴിലാകള്‍ സോഷ്യല്‍ മീഡിയയില്‍ പടച്ചുവിടുന്നത്. കണ്ണൂര്‍ ശുഹൈബ് വധക്കേസില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതാണ് ഇപ്പോള്‍ രമയ്ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കെകെ രമ... എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്നത് സിപിഎം രീതി

രമയെ വിമര്‍ശിക്കുകയും കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്ത ഈ സിപിഎം ന്യായീകരണ തൊഴിലാളികള്‍ക്കൊപ്പം കൊലപാതകത്തെ ന്യായീകരിച്ചും രമയെ വിമര്‍ശിച്ചും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മുൻ പ്രസിഡന്‍റും ഇഎംഎസിന്‍റെ മരുമകനുമായ സികെ ഗുപ്തനും പോസ്റ്റിട്ടിരുന്നു. ഇതിനെരിതെ കടുത്ത വിമര്‍ശനമാണ് കെ ശരാദകുട്ടി ഉയര്‍ത്തിയിരിക്കുന്നത്.

നിങ്ങളുടേത് അല്ലാത്ത സ്ത്രീയെ വെറുതേ വിട്ടൂടേ

നിങ്ങളുടേത് അല്ലാത്ത സ്ത്രീയെ വെറുതേ വിട്ടൂടേ

എന്താണ് നിങ്ങള്‍ ആണുങ്ങള്‍ക്ക്? നിങ്ങളുടേതല്ലാത്ത ഒരു സ്ത്രീയെ എന്തുകൊണ്ട് നിങ്ങള്‍ക്ക് വെറുതെവിട്ടുകൂടാ? എല്ലാം നശിപ്പിക്കുന്ന ഒരു പിശാച് നിങ്ങളോരോരുത്തരുടേയും ഉള്ളിലുണ്ട്. വൃക്ഷങ്ങളെയും പക്ഷികളെയും സ്ത്രീകളെയും നിങ്ങള്‍ വെറുതെ വിടില്ല." എന്ന്.

പക്ഷെ ഇഎംഎസിന്‍റെ മരുമകനേ

പക്ഷെ ഇഎംഎസിന്‍റെ മരുമകനേ

സാമൂഹ്യബോധമില്ലാത്ത സൈബര്‍ ഗുണ്ടകള്‍ പറയുന്ന ഭാഷ, പക്ഷേ ഇ എം എസിന്‍റെ മരുമകന്‍ അതും സര്‍ക്കാര്‍ നിയമിച്ച വനിതാ കമ്മീഷന്‍ അംഗത്തിന്റെ ജീവിത സഖാവ് പറയുമ്പോള്‍ ലജ്ജ കൊണ്ട് തല കുനിയുന്നു അവര്‍ കുറിച്ചു. വനിതാ കമ്മീഷന്‍ അംഗം ഇ രാധയുടെ ഭര്‍ത്താവാണ് സികെ ഗുപ്തന്‍.

വെറും ആണുങ്ങള്‍

വെറും ആണുങ്ങള്‍

സഖാവേ, ഇതൊക്കെ ഏതു സമയത്തും തിരിച്ചടിക്കാനിടയുള്ള ഭാഷാപ്രയോഗങ്ങളാണ്. കാരണം നിങ്ങളുടെ ചുറ്റിലും ഇന്ന് കൂടി നില്‍ക്കുന്നവരും ഇതേപോലെ തന്നെ ദുഷിച്ച മനസ്സും നാവുമുള്ള വെറും ആണുങ്ങള്‍ തന്നെയാണ്.

പെണ്ണിന്‍റെ കാര്യം വരുമ്പോള്‍

പെണ്ണിന്‍റെ കാര്യം വരുമ്പോള്‍

അന്യ പെണ്ണിന്‍റെ മൂക്കും മുലയും ചെത്തും, സ്വന്തം പെണ്ണിനെ തീയില്‍ പിടിച്ചിടും. സ്വന്തമെന്നോ അന്യമെന്നോ ഭേദമില്ലാതെ എല്ലാറ്റിനേം പുലഭ്യം പറയും. മതഭേദമില്ല, രാഷ്ട്രീയ ഭേദമില്ല, സാമുദായിക ഭേദമില്ല. പെണ്ണിന്‍റെ കാര്യം വരുമ്പോള്‍ ശരിയാ നിങ്ങള്‍ പാടുന്നത് ‘ഞങ്ങളിലില്ലാ നിറഭേദം ഞങ്ങളിലില്ലാ കൊടിഭേദം'. ശാരദക്കുട്ടി പറയുന്നു.

സ്ത്രീയുടെ ചാണക്കുഴി മനസ്

സ്ത്രീയുടെ ചാണക്കുഴി മനസ്

മട്ടന്നൂരിൽ കൊല്ലപ്പെട്ടയാൾ കെ സുധാകരന്‍റെ സ്വന്തം ആളാണെന്നും, അദ്ദേഹത്തിനൊപ്പം എപ്പോഴും നടക്കുന്നയാളാണെന്നും സികെ ഗുപ്തൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ശുഹൈബ് കണ്ണൂരിൽ ഗുണ്ടായിസം നടത്തുന്നയാളാണെന്നും ഇദ്ദേഹം ആരോപിച്ചിട്ടുണ്ട്. ടി പി ചന്ദ്രശേഖരനെ കൊല്ലാൻ ശ്രമിച്ചവർ തിരശീലക്കു പിന്നിലാണ് . ആർ എം പി തന്നെയാണോ ടി പി കൊലക്കേസിൽ എന്ന് അന്വേഷിക്കേണ്ടത്. സ്വന്തം ഭർത്താവ് മരിച്ചാലും സി പി ഐഎമ്മിന് ഒരടികൊടുക്കണം എന്നാലോചിക്കുന്ന സ്ത്രീയുടെ മനസ്സ് ചാണകക്കുഴിയെക്കാൾ വൃത്തികെട്ടതാണെന്നായിരുന്നു രമയെ വിമര്‍ശിച്ച് ഗുപ്തന്‍ പറഞ്ഞത്.

English summary
saradhakutty against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X