കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്തു പ്രഹസനമാ സജീ ഇത് '! മോദിയെ വിമര്‍ശിച്ച ശാരദക്കുട്ടിക്ക് ഫേസ്ബുക്കില്‍ പൊങ്കാല!

  • By
Google Oneindia Malayalam News

പെരിയയിലെ ഇരട്ടകൊലപാതകത്തില്‍ 'ഇടത് ഫേസ്ബുക്ക്' സാംസ്കാരിക നായകന്‍മാര്‍ മൗനത്തിലായിരുന്നുവെന്നാണ് വിടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ വിമര്‍ശനം.സാംസ്കാരിക നായകന്‍മാരെ മൗനം വെടിഞ്ഞ് പ്രതികരിക്കൂവെന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി നടത്തുക വരെ ചെയ്തിരുന്നു.

എഴുത്തുകാരി കെആര്‍ മീരയ്ക്കെതിരെ വിടി ബല്‍റാം എംഎല്‍എ നടത്തിയ വിമര്‍ശനങ്ങളും തുടര്‍ന്ന വന്ന ഫേസ്ബുക്ക് ചര്‍ച്ചകളും ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനിടെ കുംഭമേളയ്ക്ക് എത്തിയ തൊഴിലാളികളുടെ കാല് കാഴുകിയ പ്രധാനമന്ത്രി മോദിയുടെ ചിത്രത്തെ പരിഹസിച്ച് രംഗത്തെത്തിയ എഴുത്തുകാരി ശാദരദകുട്ടിക്ക് പൊങ്കാലയിടുകയാണ് സോഷ്യല്‍ മീഡിയ.

വിമര്‍ശനം

വിമര്‍ശനം

കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്നായിരുന്നു നടനും സംവിധായകനുമായ ജോയ് മാത്യു വിമർശനം ഉന്നയിച്ചത്. സാംസ്കാരിക പ്രവര്‍ത്തരുടെ മൗനത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ശാരദക്കുട്ടിക്ക് പൊങ്കാല

ശാരദക്കുട്ടിക്ക് പൊങ്കാല

അതിനിടെ മോദിയെ പരിഹസിച്ച് രംഗത്തെത്തിയ എഴുത്തുകാരി ശാരദക്കുട്ടിക്ക് ഫേസ്ബുക്കില്‍ പൊങ്കാലയിടുകയാണ് ചിലര്‍. ഉത്തര്‍പ്രദേശില്‍ തൊഴിലാളികളുടെ കാലുകഴുകുന്ന മോദിയുടെ ചിത്രം പങ്കുവെച്ചാണ് ശാരദക്കുട്ടി പരിഹസിച്ച് പോസ്റ്റിട്ടത്.

മോദിയെ ട്രോളി

മോദിയെ ട്രോളി

കുംഭമേളയ്ക്ക് എത്തിയ മോദി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പങ്കെടുത്ത പിന്നാലെ ശുചീകരണ തൊഴിലാളികളുടെ കാല് കഴുകി മോദി അവരെ ആദരിച്ചിരുന്നു. ഇതിനെയാണ് ശാരദക്കുട്ടി ട്രോളിയത്.

ഷോ... ഷോ...'

ഷോ... ഷോ...'

'എന്തു പ്രഹസനമാ സജീ ഇത് ''പ്രഹസനമെന്നു വെച്ചാലെന്താ''ഷോ... ഷോ...' എന്നായിരുന്നു ശാരദക്കുട്ടി കുറിച്ചത്. ഇതിന് താഴെ കനത്ത വിമര്‍ശനങ്ങളാണ് ശാരദക്കുട്ടിക്കെതിരെ ഉയരുന്നത്. ചില കമന്‍റുകള്‍ ഇങ്ങനെ

 എവിടെയായിരുന്നു

എവിടെയായിരുന്നു

കുറെ ദിവസമായി കാണാൻ ഇല്ലാരുന്നല്ലോ. രണ്ടു പിള്ളേരെ മുഖ്യന്റെ ആളുകൾ മാങ്ങാ പൂളും പോലെ പൂളിയപ്പോ സേച്ചി എവിടാരുന്നു... നിങ്ങക്കൊക്കെ ഓടിക്കേറാൻ മോദിയുടെ തലയെ കണ്ടുള്ളൂ. ആദ്യം കേരളത്തിൽ നടക്കുന്നതിനെതിരെ ശബ്ദമുയർത്ത്. പിന്നെ പോകാം മോടിയുടെ പിറകെ.

 സാംസ്കാരിക മാലിന്യങ്ങള്‍

സാംസ്കാരിക മാലിന്യങ്ങള്‍

ഇതേപോലെ കൊറേ സാംസ്കാരിക സാഹിത്യ മാലിന്യങ്ങൾ ഉണ്ട്. ഇവിടെ എന്തൊക്കെ നടക്കുന്നു. ഇടുക്കിയിൽ 5 കർഷകർ ആത്മഹത്യ ചെയ്തു. അതറിഞ്ഞാരുന്നോ...കണ്ണുതുറന്ന് ചുറ്റിനുമൊന്ന് നോക്ക്. ഒരുപാട് കാഴ്ചകൾ ഇവിടെ തന്നെയുണ്ട്.
ഒള്ള വില കളയാതെ.

 പണയത്തിലായിരുന്നു

പണയത്തിലായിരുന്നു

കഴിഞ്ഞ രണ്ടാഴ്ച്ചയായി ഈ സ്ത്രീയുടെ നാവ് പണയത്തിലായിരുന്നു.. എഴുതാനുള്ള മെറ്റീരിയൽസ് എ കെ ജി സെന്ററിൽ നിന്ന് ഇപ്പോഴാണ് കിട്ടിയത്. അതോണ്ട് രണ്ടു പിള്ളാരെ സഖാക്കള് കത്തി കേറ്റി കൊന്നപ്പോ മിണ്ടാതിരുന്നതിന് ഈ സ്ത്രീയെ ആരും കുറ്റം പറയരുത്..
Nb: ഒന്നും തോന്നരുത്.

 മൗനവ്രതം

മൗനവ്രതം

സത്യം! നിങ്ങളൊക്കെ ആ ഡബിൾ ചങ്കനു വേണ്ടി ചെയ്യുന്നത് നോക്കുമ്പോ ഇതൊക്കെ വെറും പ്രഹസനം, നിസ്സാരം, ചീള് കേസ് അല്ല്യോ' .'ഇന്ന് രാവിലെ വരെ ഈ കുട്ടിക്ക് മൗനവൃതമായിരുന്നു ..അല്ലാതെ നാവും പേനയും സിപിഎമ്മിനും കമ്മ്യൂണിസത്തിനും അടിയറവ് വെച്ചതല്ല'

 സെലക്റ്റീവ് ആയി

സെലക്റ്റീവ് ആയി

രണ്ട് യുവാക്കളെ പാർട്ടി ക്രിമിനലുകൾ വെട്ടിക്കൊന്നപ്പോൾ എവിടെയായിരുന്നു.മടിയിൽ കനമുള്ള എഴുത്തുകാർക്ക് പിന്നെ സെലക്ടിവായെ പറ്റൂ എന്നറിയാം. പക്ഷെ സാംസ്കാരിക നായകർ എന്ന പട്ടവും എടുത്തണിഞ്ഞ് മലയാളികളുടെ ശബ്ദമാവാൻ വന്നേക്കരുത് #വടക്ക്നോക്കിയന്ത്രം

 പാര്‍ട്ടി എഴുത്തുകാരി

പാര്‍ട്ടി എഴുത്തുകാരി

എന്തു പ്രഹസനം ആണ് ടീച്ചറെ ഇത്
കഷ്ടം നിങ്ങൾ ഇത്രയും തരം തഴാനോ
ഈ നാട്ടിൽ 2 യുവാക്കളെ കൊന്നപ്പോൾ ടീച്ചറെ വാ തുറന്നില്ലേ ഇത് പ്രഹസനം ആണ് എങ്കിൽ ടീച്ചറെ ഇതുപോലെ ചെയ്യുമോ ടീച്ചറിന്റെ സാഖോസ് ചെയ്യുമോ ഇല്യേ
ടീച്ചർ സാഹിത്യ കാരി ഒന്നുമല്ല
ഒരു പാർട്ടി എഴുത്തു കാരി

 പാര്‍ട്ടി കവിയത്രി

പാര്‍ട്ടി കവിയത്രി

നിങ്ങൾ ഇങ്ങനെ എഴുതിയിട്ട ന്തു കിട്ടാൻ ബംഗാൾ
ത്രിപുര കേരള ആയിരുന്നു നിങ്ങളുടെ കോട്ട അതും ഇപ്പോൾ ഇല്ല 2യിലും കഷ്ടം തന്നെ നിങ്ങൾ ഇറങ്ങി പ്രവർത്തിക് ഫേസ്ബുക്കിൽ പാർട്ടിക് വേണ്ടി എഴുതാതെ പാർട്ടി ക് വേണ്ടി പ്രവർത്തിക് പാർട്ടി ഗുണ്ട പാർട്ടി വക്കിൽ
എന്നൊക്കെ പറയുന്നു പോലെ
പാർട്ടി കവിയത്രി ശാരദ കുട്ടി ടീച്ചർ

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
saradhakutty against modi troll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X