കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുകുമാരന് സിനിമാ ഡയലോഗായിരുന്നില്ല ജിവിതം'! പൃഥ്വിയെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി!

  • By
Google Oneindia Malayalam News

ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിനെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദകുട്ടി. സിനിമയില്‍ സ്തരീവിരുദ്ധം പറയില്ലെന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ, അല്ലാതെ താന്‍ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കുമെന്ന് പൃഥ്വി പറഞ്ഞിട്ടില്ലെന്ന് ശാരദകുട്ടി കുറിച്ചു.

വെറുതേ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണ് നിലപാടെങ്കിൽ എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ എന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഡബ്ല്യുസിസിയെ പിന്തുണച്ച് സംവിധായിക അഞ്ജലി മോനോന്‍ പറഞ്ഞിട്ടായിരുന്നുവെന്നും പൃഥ്വി പറഞ്ഞിരുന്നു. ഇതിനെയെല്ലാം ശാരദകുട്ടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പോസ്റ്റ് വായിക്കാം

 ആചാരങ്ങളില്‍ വിശ്വസിക്കണം

ആചാരങ്ങളില്‍ വിശ്വസിക്കണം

ക്ഷേത്രത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ അതിന്റെ ആചാരങ്ങളിലും വിശ്വസിക്കണം. അല്ലെങ്കിൽ അതിന്റെ പേരിൽ പ്രശ്നങ്ങൾക്കു നിൽക്കരുത്. ശബരിമലയിൽ ദർശനത്തിനായി പോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അതിൽ അഭിപ്രായം പറയാം.

 ബിദ്ധിമുട്ടുണ്ടാക്കരുത്

ബിദ്ധിമുട്ടുണ്ടാക്കരുത്

അതല്ലാതെ വെറുതേ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണ് നിലപാടെങ്കിൽ എനിക്ക് ഒന്നേ പറയാനുള്ളൂ... നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ... അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നായിരുന്നു നടന്‍റെ അഭിപ്രായം.

മലക്കം മറിഞ്ഞു

മലക്കം മറിഞ്ഞു

ഡബ്ല്യുസിസിയെ പിന്തുണച്ചതിന് പിന്നില്‍ സംവിധായിക അഞ്ജലി മേനോന്‍ ആണെന്നും പൃഥ്വി പറഞ്ഞിരുന്നു. അഞ്ജലി പറഞ്ഞിട്ടാണ് ഡബ്ല്യുസിസിക്ക് ആശംസ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. താരസംഘടനയായ എഎംഎംഎയില്‍ സ്ത്രീകള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്രമില്ലെന്നതിനെ കുറിച്ച് പറയാനില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു.

 ആജീവനാന്തം

ആജീവനാന്തം

പൃഥ്വിയുടെ നിലപാടിലെ മലക്കം മറച്ചിലിനെ രൂക്ഷമായ ഭാഷയിലാണ് ശാരദകുട്ടി വിമര്‍ശിച്ചത്. 'സിനിമ'യിൽ 'ഡയലോഗ്' പറയുമ്പോൾ, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താൻ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല.

 കരണകുറ്റിക്ക്

കരണകുറ്റിക്ക്

അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്കളങ്കരെല്ലാം പാവപ്പെട്ട നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്.ഡയലോഗ് പ്രസന്റേഷനിൽ ഞങ്ങളുടെ ചെറുപ്പകാലത്ത് സുകുമാരനെ കവിഞ്ഞൊരു നടനുണ്ടായിരുന്നില്ല.

 ഇരട്ടിപ്പിച്ചു

ഇരട്ടിപ്പിച്ചു

വലിയ ആരാധനയായിരുന്നു അദ്ദേഹത്തോട്. തിരക്കുള്ള, വലിയ വിലയും നിലയും ഇമേജുമുള്ള കാലത്ത്, തനിക്കിഷ്ടപ്പെട്ട മല്ലികയെന്ന സ്ത്രീയെ, ആരെന്തു പറയുമെന്നു ഭയക്കാതെ ജീവിതത്തിലേക്ക് സ്വീകരിച്ച് ആ ബഹുമാനം അദ്ദേഹം ഇരട്ടിപ്പിക്കുകയായിരുന്നു.

സ്ത്രീപക്ഷ ജീവിതം

സ്ത്രീപക്ഷ ജീവിതം

ജീവിതത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ മല്ലികയും ആരെയും ഭയന്നിരുന്നില്ല. സുകുമാരൻ ഞങ്ങൾക്കൊക്കെ അറിയാവുന്നിടത്തോളം മികച്ച സ്ത്രീപക്ഷ ജീവിതമാണ് ജീവിച്ചത്.

 കാഴ്ചപ്പാടുകള്‍

കാഴ്ചപ്പാടുകള്‍

സിനിമയിലെ ഡയലോഗായിരുന്നില്ല സുകുമാരന്റെ ജീവിതം. അമ്മ എന്ന സംഘടനയുടെ നിലപാടുകളോടൊക്കെ അന്നു തന്നെ സുകുമാരന് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

 താതനെ ഓര്‍മ്മിപ്പിച്ചു

താതനെ ഓര്‍മ്മിപ്പിച്ചു

അഞ്ജലി മേനോൻ പറഞ്ഞിട്ടാണ് wccക്ക് ഒപ്പം നിന്നതെന്നു പറഞ്ഞതും ശബരിമലയിൽ തന്നെ പോകണമെന്ന വാശി എന്തിനാണെന്നുചോദിച്ചതും പ്രിയ പൃഥ്വിരാജ്, ' മാനിയാം നിന്നുടെ താതനെ ' യോർമ്മിപ്പിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
saradhakutty against prithiviraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X