Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കുലസ്ത്രീയിലൂടെ സ്ത്രീകള്‍ക്ക് ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നു.. ശശികലയെ പരിഹസിച്ച് കുറിപ്പ്

പോലീസ് നിയന്ത്രണം മറികടന്ന് ശബരിമലയിലേക്ക് പോകവേ ഇന്ന് പുലര്‍ച്ചേയാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. ശശികലയുടെ അറസ്റ്റിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംഘടനകള്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാല്‍ ശശികലയുടെ അറസ്റ്റിനേയും ഹര്‍ത്താലിനേയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അവര്‍ സംഭവത്തെ രൂക്ഷമായി പരിഹസിച്ചിരിക്കുന്നത്.

 ശശികലയുടെ അറസ്റ്റ്

ശശികലയുടെ അറസ്റ്റ്

ഇന്ന് പുലര്‍ച്ചേയാണ് ശശികലയും മൂന്ന് സ്ത്രീകളും ചേര്‍ന്ന് മരക്കൂട്ടത്ത് എത്തിയത്. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരോട് തിരിച്ചുപാകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ശശികല തിരിച്ചുപോകാന്‍ തയ്യാറായിരുന്നില്ല.

 റാന്നി സ്റ്റേഷനില്‍

റാന്നി സ്റ്റേഷനില്‍

തുടര്‍ന്നാണ് പോലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. അവര്‍ ഇപ്പോള്‍ റാന്നി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അവര്‍ സ്റ്റേഷനില്‍ ഉപവാസ സമരം തുടരുകയാണ്. ജാമ്യമെടുക്കാനും അവര്‍ വിസമ്മതിച്ചു.

 നാമജപ പ്രതിഷേധം

നാമജപ പ്രതിഷേധം

പോലീസ് സ്റ്റേഷന് പുറത്ത് നൂറുകണക്കിന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം തുടരുകയാണ്. ശശികലയെ മരക്കൂട്ടത്തേക്ക് തിരിച്ചെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.അതേസമയം മുഴുവന്‍ സംഭവത്തേയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദ കുട്ടി.

 ശശികലയെന്ന യുവതി

ശശികലയെന്ന യുവതി

എന്താ ഈ കേൾക്കുന്നത് ? യുവത്വം എവിടെ വരെയെന്ന് ആരാ തീരുമാനിക്കുക?രാത്രി 1.15 ഓടെ ശശികല എന്ന യുവതി മല കയറാനെത്തുന്നു. പോലീസവരെ തടയുന്നു. അറസ്റ്റു ചെയ്തു നീക്കുന്നു.

 പിടികിട്ടുന്നില്ല

പിടികിട്ടുന്നില്ല

യുവതി പ്രവേശിക്കരുത് എന്നു പറഞ്ഞു കുത്തിയിരുന്നു ശരണം വിളിച്ചവർ ഹർത്താൽ പ്രഖ്യാപിക്കുന്നു. അപ്പോൾ 'ഈ' യുവതിയെ കയറ്റാം, 'ആ' യുവതിയെ കയറ്റരുത് എന്നാണോ നയം? ഒന്നും പിടികിട്ടുന്നില്ലല്ലോ.

ഒന്നാലിചിച്ച് നോക്കണം

ഒന്നാലിചിച്ച് നോക്കണം

ശശികലയെന്ന യുവതി പടി കയറിപ്പോവുകയും നടയ്ക്കു നേരെ ചെന്നു നിൽക്കുകയും നെയ്യഭിഷേകം നടത്തുകയും ചെയ്തിരുന്നെങ്കിലോ? അതിന്റെ ഒരു ഫോട്ടോയും വീഡിയോയും കയ്യിൽ കിട്ടുകയും കൂടി ചെയ്തിരുന്നെങ്കിലോ? ഒന്നാലോചിച്ചു നോക്കണം...

 സുവര്‍ണാവസരം

സുവര്‍ണാവസരം

പി.എസ്.ശ്രീധരൻ പിള്ളയുടെ ഭാഷയിൽ പറഞ്ഞാൽ സർക്കാർ ഒരു "സുവർണ്ണാവസര"മല്ലേ പാഴാക്കിക്കളഞ്ഞത്?അങ്ങനെ അവരുടെ മാതൃകാ കുലസ്ത്രീയായ ശശികലയിലൂടെയെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശനം സാധ്യമാക്കാമായിരുന്നു.

 ആത്മാഭിമാനം

ആത്മാഭിമാനം

ആ 'കുലസ്ത്രീ' യിലൂടെയെങ്കിലും സ്ത്രീകൾക്ക് തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നു.
തോൽപ്പിച്ചു കളഞ്ഞല്ലോ ...തോൽക്കാനിനിയും സ്ത്രീജന്മം ബാക്കി.എസ്.ശാരദക്കുട്ടി
17.11.2018

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+