• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കിളിനക്കോട്ടെ സംഭവത്തിലെ പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് എന്നാണ് കേരളം കൈയ്യടിക്കുക! കുറിപ്പ്

 • By Aami Madhu
cmsvideo
  കിളിനക്കോട് സംഭവത്തിൽ ശാരദക്കുട്ടിയുടെ പോസ്റ്റ് | Oneindia Malayalam

  മലപ്പുറത്തെ വേങ്ങരയില്‍ കിളിനാക്കോട് എന്ന സ്ഥലത്ത് വിവാഹത്തിന് പങ്കെടുക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ പ്രദേശത്തെ യുവാക്കള്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ പരാതിയിലാണ് യുവാക്കള്‍ക്കെതിരെ കേസ്. വിവാഹ വീട്ടില്‍ വെച്ച് ഇതര മതസ്തരായ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തതോടെയാണ് 'കുരുപൊട്ടിയ പ്രദേശത്തെ ആങ്ങളമാര്‍' പെണ്‍കുട്ടികള്‍ക്കെതിരെ തിരിഞ്ഞത്. സംഭവത്തോടുള്ള അമര്‍ഷം പെണ്‍കുട്ടികള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ അവര്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. സംഭവത്തില്‍ എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

   സംഭവത്തിന് ശേഷം

  സംഭവത്തിന് ശേഷം

  കിളിനക്കോട് നേരം വെളുക്കാത്ത നാടാണെന്നും പ്രദേശത്തുള്ളവര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണെന്നുമായിരുന്നു വീഡിയോയില്‍ തമാശാ രൂപേണ പെണ്‍കുട്ടികള്‍ പറഞ്ഞത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രദേശത്തെ ഒരുകൂട്ടം യുവാക്കള്‍ പെണ്‍കുട്ടികള്‍ക്കെതിരെ അസഭ്യം പറയുന്ന വീഡിയോകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു.

   വീഡിയോ പ്രചരിപ്പിച്ചു

  വീഡിയോ പ്രചരിപ്പിച്ചു

  'മലപ്പുറം കിളിനാക്കോട് ഇന്നലെ കുറെ കുട്ടികൾ കല്യാണത്തിന് പോയി ചെക്കമ്മാരുടെ കൂടെ അവരുടെ അഴിഞ്ഞാട്ടം ചോദ്യം ചെയ്തതിന് എതിരെ ആയിരുന്നു ഈ വിഡിയോ എന്ന കുറിപ്പോടെയാണ് മലപ്പുറത്തെ പെണ്‍കുട്ടികളുടെ വീഡിയോ യുവാക്കള്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടികളെ ഇതാണോ വീട്ടുകാര്‍ പഠിപ്പിച്ചതെന്നായിരുന്നു യുവാക്കള്‍ വീഡിയോയില്‍ ആവര്‍ത്തിച്ചത്.

   അസഭ്യം വിളിച്ച് പറയുന്നു

  അസഭ്യം വിളിച്ച് പറയുന്നു

  കല്യാണത്തിന് വന്നാല്‍ നക്കീട്ട് പോവുക, നിന്‍റെയൊക്കെ തോന്നിയവാസം ഇവിടെ നടത്താന്‍ അനുവദിക്കില്ലെന്നും യുവാക്കള്‍ വീഡിയോയില്‍ പറയുന്നുണ്ട്.പീഡിപ്പിച്ചിട്ട് നീ ഇത്രം സന്തോഷിക്കുന്നോ, നീ ഉദ്ദേശിക്കുന്നത് പോലുള്ള ലോഡ്ജ് ഇല്ല, നിന്നെ ഒക്കെ ഇക്കിളിയിട്ടാണോ പീഡിപ്പിച്ചത് എന്നൊക്കെ യുവാക്കള്‍ വീഡിയോയില്‍ വിളിച്ച് പറയുന്നുണ്ട്.

   ആറ് പേര്‍ക്കെതിരെ കേസ്

  ആറ് പേര്‍ക്കെതിരെ കേസ്

  എന്നാല്‍ സംഭവത്തില്‍ പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കി.വ്യക്തിപരമായ അധിക്ഷേപത്തിനും സൈബര്‍ ആക്രമണത്തിനുമാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം നാടിനെ അധിക്ഷേപിച്ചതിന് പെണ്‍കുട്ടികളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെന്ന രീതിയിലും യുവാക്കള്‍ വീഡിയോയും പ്രചരിപ്പിച്ചിരുന്നു.

   അങ്ങനെയല്ല

  അങ്ങനെയല്ല

  എന്നാല്‍ അത്തരമൊരു സംഭവം ഉണ്ടായില്ലെന്നും പെണ്‍കുട്ടികളുടെ പരാതിയില്‍ ആറ് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.വിഷയത്തില്‍ ശാരദകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

   ആ രക്ഷിതാക്കളായിരുന്നില്ലേ

  ആ രക്ഷിതാക്കളായിരുന്നില്ലേ

  കിളിനക്കോട്ടെ പോലീസ് സ്റ്റേഷനിൽ ചെന്ന് മാപ്പു പറയേണ്ടിയിരുന്നത് ആണത്ത ഹുങ്കിലേക്ക് വളർന്നു മുറ്റിയ ആ ആൺകുട്ടികളും അവരുടെ രക്ഷിതാക്കളുമായിരുന്നില്ലേ? തങ്ങളുടെ മക്കൾ പെണ്ണുങ്ങളുടെ അധികാരികളല്ല എന്നവരെ പറഞ്ഞു നിരന്തരം ബോധ്യപ്പെടുത്തിയെടുക്കേണ്ടത് ആ രക്ഷിതാക്കളായിരുന്നില്ലേ?

   എന്താണ് കുറ്റബോധം തോന്നാത്തത്

  എന്താണ് കുറ്റബോധം തോന്നാത്തത്

  അത്തരം രക്ഷിതാക്കൾക്കെന്താണ് കുറ്റബോധം തോന്നാത്തത്? ആ പെൺകുഞ്ഞുങ്ങളോട് മാപ്പു പറയാൻ മക്കളെ പറഞ്ഞു വിടണ്ടേ?ഊർജ്ജം തുളുമ്പി, ചിരിച്ചു മറിഞ്ഞ് നർമ്മഭാഷണം പറഞ്ഞ് ആൺകുട്ടികളുടെ തലയിലെ വെളിച്ചമില്ലായ്മക്കു പരിഹാരം നിർദ്ദേശിക്കുന്ന തരത്തിൽ ചുണക്കുട്ടികളായി പെണ്മക്കളെ വളർത്തിയെടുത്ത അമ്മമാരെ അഭിനന്ദിക്കുന്ന ഒരു സമീപനം എന്നാണ് കേരളമെന്ന ഈ വലിയ കിളിനക്കോട്ടുകരയ്ക്ക് ഉണ്ടാവുക?

   അധികാര ധാര്‍ഷ്ട്യം

  അധികാര ധാര്‍ഷ്ട്യം

  ആൺമക്കളേ.. വെറുപ്പും അഹങ്കാരവും അധികാര ധാർഷ്ട്യവും നിങ്ങളെ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതാക്കുന്നതിനു മുൻപ്, പറന്നുയരുവാൻ ചിറകുകളാർജ്ജിച്ചു കഴിഞ്ഞ പെൺകൂട്ടുകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക. അവരുടെ ചിരിയും ഇളക്കങ്ങളും നിങ്ങളുടെയും ജീവിത പ്രേരണയാകട്ടെ.നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

  English summary
  saradhakutty facebook post about kilinakkod moral policing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X