ഇനി എങ്കിലും നമ്മുടെ നാട്ടിൽ അവർ സമൂഹത്തിന്റെ നിന്ദകൾക്ക് പാത്രമാകരുതെന്ന് ശാരദക്കുട്ടി
സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കോടതി വിധി ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന് മത സംഘടനകള്‍ ആവര്‍ത്തിക്കുമ്പോഴും സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സ്വകാര്യതയും അനുവദിച്ച് നല്കിയ വിധിയെ ഏവരും സ്വാഗതം ചെയ്യുകയാണ്.
സുപ്രീം കോടതി വിധിയില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ഇനി എങ്കിലും നമ്മുടെ നാട്ടിൽ അവർ സമൂഹത്തിന്റെ നിന്ദകൾക്ക് പാത്രമാകരുതെന്ന് ശാരദക്കുട്ടി കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

എന്നാണ് അനുകൂലിച്ചത്
മത പൗരോഹിത്യം അല്ലെങ്കിൽത്തന്നെ എന്നാണ് മാനുഷിക നീതിക്കും പ്രേരണകൾക്കും അനുകൂലമായ നിലപാടെടുത്തിട്ടുള്ളത്? ധാർമ്മികതയുടെ കണ്ടുപിടുത്തക്കാരിൽ നിന്ന് ആരാണത് പ്രതീക്ഷിക്കുക? ജീവിതത്തെയോ മരണത്തെയോ അല്ല, മരണശേഷത്തെയല്ലേ അവർ ഭയക്കുന്നത്?

ദൈവിക പ്രേരണ
കവി, പ്രവാചകൻ, മിസ്റ്റിക്, പ്രണയി ഇവരുടെയെല്ലാം ഭ്രാന്തിന്റെ അടിസ്ഥാനം ഒരാന്തരിക ശക്തിയാണ്.അതിനെയാണ് പ്ലേറ്റോ ദൈവിക പ്രേരണ എന്നു വിളിച്ചത്. അത് സാമ്പ്രദായിക പൗരോഹിത്യത്തിന് പിശാചിന്റെ പ്രേരണയാണ്.

സാധ്യമാവില്ല
അയുക്തികമെന്നു ബാഹ്യലോകം വിധിക്കുന്നവയ്ക്കും ചില യുക്തികള്‍ ഉണ്ടെന്നിരിക്കെ നിയമപുസ്തകങ്ങള്ക്കോ കോടതിക്കോ മത പൗരോഹിത്യത്തിനോ അത്തരം താത്പര്യങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക സാധ്യമാവില്ല എന്നതിനു തെളിവാണ് ഇന്നലത്തെ സുപ്രീം കോടതി വിധി.

രണ്ട് വ്യക്തികള്‍
പരസ്പരം ഇഷ്ടത്തിലായ രണ്ടുപേര്‍ തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും ആനന്ദദായകമായ സ്ഥിതിയാണ് ലൈംഗികസുഖം. അത് കേവലം ശരീരപ്രക്രിയ അല്ല. രണ്ടു വ്യക്തികള്‍ക്ക് അവര്‍ പരസ്പരം വേറെയല്ല എന്ന് തോന്നുന്ന അവസ്ഥയാണ്.

തടസമാകില്ല
വ്യക്തിക്ക് പൂര്‍ണ്ണമായും സ്വന്തം തീരുമാനവും സ്വഭാവവും അനുസരിച്ച് തങ്ങള്‍ക്കു അടുപ്പമുള്ളവരെ ഇഷ്ടമുള്ള കാലത്തോളം സൂക്ഷിക്കാനുള്ള അധികാരമുണ്ട്. വയസ്സ്, വംശം, ലിംഗപദവി, മതം ഇതൊന്നും അതിനു തടസ്സമാകില്ല.

അധികാരം
ഏതെങ്കിലും തരം പീഡനമോ അടിച്ചമര്‍ത്തലോ ചൂഷണമോ നടക്കാത്തിടത്തോളം കാലം അവര്‍ക്കതിനുള്ള അധികാരമുണ്ട്.
പ്രാചീനഗ്രീക്ക്റോമൻ ചരിത്രപുസ്തകങ്ങളിലും തത്വചിന്തയിലും കവിതകളിലും എല്ലാം സ്വവർഗ്ഗ രതി എത്ര സമൃദ്ധമായും മനോഹരമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു!!

വിധിക്കപ്പെടരുത്
എല്ലാ പ്രേമത്തിനു പിന്നാലെ പോകുന്നവരെയും പോലെ, ഈ സാഹസികരെയും നയിക്കുന്നത് തടുക്കാൻ കഴിയാത്ത വികാരമായിരിക്കും. ഇനി നമ്മുടെ നാട്ടിൽ അവർ സമൂഹത്തിന്റെ നിന്ദകൾക്ക് പാത്രമാകരുത്.സ്വന്തം ശരീരത്തിന്റെ കാമനകളോട് സത്യസന്ധത പുലർത്തുന്നതിന്റെ പേരില്‍ അവർ ക്രിമിനലുകളായി വിധിക്കപ്പെടരുത്.

നേരിടേണ്ടി വരരുത്
അടഞ്ഞ ഒരു ലോകത്തിൽ സ്വന്തം ശരീരത്തിനെ തൃപ്തിപ്പെടുത്താൻ കഴിയാത്തതിന്റെ വേദനകളും അവർക്ക് നേരിടേണ്ടി വരരുത്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications