കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ശരീരഭാഷ ഏത് സാംസ്കാരിക വകുപ്പിൽ പെടും? തേച്ചൊട്ടിച്ച് കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
യതീഷിനെക്കുറിച്ച് ശാരദക്കുട്ടിയുടെ പോസ്റ്റ് വൈറൽ | Oneindia Malayalam

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിനായെത്തിയപ്പോള്‍ നിലയ്ക്കലിന്‍റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ബിജെപി ആരോപിക്കുന്നത്. എല്ലാ വാഹനങ്ങളും ശബരിമലയിലേക്ക് കടത്തിവിടണമെന്ന മന്ത്രിയുടെ ചോദ്യവും തുടര്‍ന്ന് എസ്പി നല്‍കിയ മറുപടിയുമാണ് ബിജെപിയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍. മന്ത്രി കറുത്തവനായത് കൊണ്ടാണ് യതീഷ് അഹങ്കാരത്തോടെ അദ്ദേഹത്തോട് പെരുമാറിയത് എന്നായിരുന്നു മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

സംഘികളുടെ കണ്ണിലെ കരട്.. ശബരിമലയിലെ ' ആക്ഷന്‍ ഹീറോ'! ആരാണ് യതീഷ് ചന്ദ്ര ഐപിഎസ്സംഘികളുടെ കണ്ണിലെ കരട്.. ശബരിമലയിലെ ' ആക്ഷന്‍ ഹീറോ'! ആരാണ് യതീഷ് ചന്ദ്ര ഐപിഎസ്

യതീഷ് ചന്ദ്രയെ സസ്പെന്‍റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവും തുടങ്ങി കഴിഞ്ഞു. എന്നാല്‍ യതീഷ് ചന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയോ? യതീഷ് പ്രോട്ടോകോള്‍ ലംഘിച്ചോ? യതീഷിനെതിരെ ആഞ്ഞടിക്കുന്ന ബിജെപിക്കാര്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദകുട്ടി. ശാദരകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

 കേന്ദ്രമന്ത്രി എത്തി

കേന്ദ്രമന്ത്രി എത്തി

ബുധനാഴ്ച രാവിലെയാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിനായെത്തിയത്. അദ്ദേഹത്തിന്‍റെ ഒപ്പം വന്ന വാഹനങ്ങള്‍ ശബരിമലയിലേക്ക് കടത്തിവിടാനാകില്ലെന്നും പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര മന്ത്രിയെ അറിയിച്ചു.

 ഉത്തരവാദിത്തം ഏറ്റെടുക്കണം

ഉത്തരവാദിത്തം ഏറ്റെടുക്കണം

എന്തുകൊണ്ട് അനുവദിക്കില്ലെന്ന് മന്ത്രി ചോദിച്ചതോടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകുമെങ്കില്‍ താന്‍ ഗതാഗതം അനുവദിക്കാമെന്നായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി. എന്നാല്‍ തനിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവില്ലെന്ന് മന്ത്രി അറിയച്ചതോടെ തനിക്ക് തന്‍റെ ഡ്യൂട്ടി ചെയ്യേണ്ടതുണ്ടെന്നും യതീഷ് പറഞ്ഞു.

 ചോദ്യം ചെയ്യുന്നോ

ചോദ്യം ചെയ്യുന്നോ

ഇതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ യതീഷിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മന്ത്രിയെ ചോദ്യം ചെയ്യുന്നോ എന്നായിരുന്നു രാധാകൃഷ്ണന്‍ ചോദിച്ചത്. ഇതിനും തന്‍റെ ശരീരഭാഷയിലൂടെ യതീഷ് മറുപടി പറഞ്ഞിരുന്നു. യതീഷിന്‍റെ മറുപടിയില്‍ വഴങ്ങിയ മന്ത്രി ഒടുവില്‍ കെഎസ് ആര്‍ടിസി ബസില്‍ ശബരിമലയിലേക്ക് തിരിച്ചു.

 ആഘോഷമാക്കി

ആഘോഷമാക്കി

യതീഷിന്‍റെ നടപടിയെ സോഷ്യല്‍ മീഡിയ ആഘോഷമാക്കി. അതേസമയം മന്ത്രിയെ ചോദ്യം ചെയ്ത നടപടിയില്‍ യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി രംഗത്തെത്തി. പ്രോട്ടോകോള്‍ ലംഘിച്ച യതീഷിനെ സസ്പെന്‍റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ യതീഷിനെതിരെ തിരിഞ്ഞ ബിജെപിക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദകുട്ടി.

 മര്യാദകാണിക്കാത്ത ഓഫീസര്‍

മര്യാദകാണിക്കാത്ത ഓഫീസര്‍

പൊൻ രാധാകൃഷ്ണൻ ജനപ്രതിനിധിയായി പിന്നെ കേന്ദ്ര സഹമന്ത്രിയായ ആളാണ്.അദ്ദേഹത്തോട് ഒരു പോലീസുദ്യോഗസ്ഥൻ സാമാന്യ ത്തിലധികം വിനയം പുരണ്ട ഭാഷയിൽ ചോദ്യം ചോദിക്കുന്നത് നമ്മളെല്ലാം കണ്ടതാണ്. അത്ര മര്യാദ പൊതുജനത്തോട് കാണിക്കാത്ത ഉദ്യോഗസ്ഥനാണിദ്ദേഹമെന്ന് എല്ലാർക്കുമറിയാം. തെളിവായി വീഡിയോ ദൃശ്യങ്ങൾ നമ്മുടെ മുന്നിലുണ്ടുതാനും.

 നോക്കിയ നോട്ടം

നോക്കിയ നോട്ടം

ജനപ്രതിനിധി കൂടിയായ ഒരു സഹമന്ത്രിയോട് ചോദ്യം ചോദിക്കാൻ പോലീസിനെന്നല്ല, സാധാരണ ജനങ്ങൾക്കു കൂടി അവകാശമുണ്ടായിരിക്കേണ്ടതല്ലേ? ന്യായമായതല്ലാത്ത ഒരു ചോദ്യവും ഈ അവസരത്തിൽ യതീഷ് ചന്ദ്ര ചോദിക്കുന്നതുമില്ല. അദ്ദേഹത്തിന്റെ ധാർഷ്ട്യം കലർന്ന ശരീര ഭാഷക്ക് ചേരാത്ത മാതിരിയുള്ള വിനയമായിരുന്നു അതെന്ന് തൊട്ടിപ്പുറത്തു നിൽക്കുന്ന മന്ത്രിയല്ലാത്ത 'വെറും ' രാധാകൃഷ് ണനെ നോക്കിയ നോട്ടത്തിൽ നിന്നു വ്യക്തവുമാണ്.

 പ്രോട്ടോകോള്‍ ലംഘിച്ചു

പ്രോട്ടോകോള്‍ ലംഘിച്ചു

എവിടെയാണയാൾ പ്രോട്ടോക്കോൾ ലംഘിച്ചത്? പ്രോട്ടോക്കോൾ ലംഘിച്ചു എന്നലറുന്ന ഒരു വിദ്വാനെ നികേഷ് കുമാർ റിപ്പോർട്ടർ ചാനലിൽ നേരിടുന്നതും അയാൾ ബന്ധം വിഛേദിച്ചിറങ്ങിപ്പോകുന്നതും കണ്ടു. പ്രോട്ടോക്കോൾ എന്നത് ഏതവസരങ്ങളിലാണ് ജനപ്രതിനിധികൾക്ക് ബാധകമാകുന്നതെന്ന സാമാന്യ ജ്ഞാനമെങ്കിലുമുണ്ടായിരിക്കണം.

 മേക്കിട്ട് കയറുന്ന ഭാഷ

മേക്കിട്ട് കയറുന്ന ഭാഷ

പ്രോട്ടോക്കോൾ നിൽക്കട്ടെ. സുജന മര്യാദ, പ്രായത്തെ മാനിക്കൽ, സംസ്കാര സമ്പന്നത ഇതൊക്കെ നോക്കി വേണമായിരുന്നു പോലീസ് പെരുമാറേണ്ടത് എന്നാണ് നികേഷിനോട് BJP പ്രതിനിധിയുടെ ന്യായവാദം. ദൃശ്യങ്ങളിൽ കാണുന്ന മന്ത്രിയല്ലാത്ത രാധാകൃഷ്ണനോടും കൂടി ഈ വാക്കുകൾ പറഞ്ഞു കൊടുക്കണ്ടേ സുഹൃത്തേ.. പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ആ ഭാഷ ഇതിൽ ഏതു സാംസ്കാരിക വകുപ്പിൽ പെടും? അദ്ദേഹത്തിന്റെ പ്രായത്തിനോ 'സംസ്ക്കാര'ത്തിനോ ഇണങ്ങുന്നതായിരുന്നോ അത്?

 വായടക്കൂ

വായടക്കൂ

ജനങ്ങളാണെല്ലാവരും. അത് മന്ത്രിയോർക്കണം. പോലീസോർക്കണം. ജനവും ഓർക്കണം. മീഡിയ വൺചാനൽ ചർച്ചക്കു വന്നിരിക്കുമ്പോൾ മറ്റാരേയും മിണ്ടാനനുവദിക്കാതെ കോലാഹലമുണ്ടാക്കിക്കൊണ്ടിരുന്ന ശോഭാ സുരേന്ദ്രനോട് ജെ. ദേവിക പറയുന്നുണ്ടായിരുന്നു, 'ഇതു നിങ്ങളുടെ മൈതാനമല്ല, കുറച്ചു നേരം വായടച്ചിരിക്കൂ' എന്ന്. എന്നിട്ടും ചർച്ച തീരുന്നതു വരെ അവർ വായടച്ചില്ല.

 തോല്‍പ്പിക്കാമെന്ന് കരുതരുത്

തോല്‍പ്പിക്കാമെന്ന് കരുതരുത്

സുജന മര്യാദ, സംസ്കാരം, പരസ്പര ബഹുമാനം ഇ തൊക്കെ ഒരു ആന്തരിക ബലത്തിൽ നിന്നു മാത്രമുണ്ടാകുന്നതാണ്. മുഷ്കും മെയ്ക്കരുത്തു പ്രയോഗവും ആന്തരിക ശക്തിയില്ലായ്മയുടെ അടയാളങ്ങൾ മാത്രമാണ്. അതു കൊണ്ട് കേരളത്തെ തോൽപ്പിക്കാമെന്നു കരുതരുത്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വാഹനങ്ങള്‍ വിടാത്തത് ചോദ്യം ചെയ്ത് കേന്ദ്ര മന്ത്രി.. വീണ്ടും കൊലമാസ് മറുപടിയുമായി എസ്പി യതീഷ് ചന്ദ്രവാഹനങ്ങള്‍ വിടാത്തത് ചോദ്യം ചെയ്ത് കേന്ദ്ര മന്ത്രി.. വീണ്ടും കൊലമാസ് മറുപടിയുമായി എസ്പി യതീഷ് ചന്ദ്ര

യതീഷ് ചന്ദ്രയെ ആഘോഷമാക്കി സോഷ്യല്‍ മീഡിയ.. 'ലൗ' നിറച്ച് ഫോട്ടോകള്‍.. ഡയലോഗും ഹിറ്റ്!യതീഷ് ചന്ദ്രയെ ആഘോഷമാക്കി സോഷ്യല്‍ മീഡിയ.. 'ലൗ' നിറച്ച് ഫോട്ടോകള്‍.. ഡയലോഗും ഹിറ്റ്!

English summary
പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ശരീരഭാഷ ഏത് സാംസ്കാരിക വകുപ്പിൽ പെടും? തേച്ചൊട്ടിച്ച് കുറിപ്പ്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X