ആ 'തള്ള'യൊക്കെയാണ് നിങ്ങളുടെ വീടുകളിലെ കുലീന സ്ത്രീത്വങ്ങൾക്കു വേണ്ടി ഇത്രയും കാലം സമരം ചെയ്തത്;
കൊച്ചി: എഴുത്തുകാർക്കെതിരെ സംഘപരിവാർ നടത്തുന്ന നുണ പ്രചാരണങ്ങളെ ചോദ്യം ചെയ്ത് ശാരദക്കുട്ടി. താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും ചിന്തയും വകതിരിവും കൊണ്ടാണ് കേരളത്തിലെ എഴുത്തുകാർ നിങ്ങളോടു പൊരുതിക്കൊണ്ടിരിക്കുന്നത്. സാറാ ജോസഫ് നിങ്ങൾക്കിപ്പോൾ തള്ളയാണ്. 14 വയസ്സു മുതൽ മത-പൗരോഹിത്യ. പുരുഷാധികാരശക്തികളോട് സന്ധിയില്ലാതെ സമരം നയിക്കുന്ന ആ 'തള്ള'യൊക്കെയാണ് നിങ്ങളുടെയൊക്കെ വീടുകളിലെ കുലീന സ്ത്രീത്വങ്ങൾക്കു വേണ്ടി തെരുവിൽ ഇത്രയും കാലം സമരം ചെയ്തത്. നാമജപ സമരമല്ല, കേരളത്തിലെ ആദ്യത്തെ സ്ത്രീ സമരമെന്നറിയണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ശാരദക്കുട്ടി ഓർമിപ്പിക്കുന്നു.
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചവരാണ് എഴുത്തുകാരായ സാറാ ജോസഫും കെ ആർ മീരയും. ആർത്തവം അശുദ്ധമല്ല അതൊരു സുരക്ഷാ കവചമാണെന്നായിരുന്നു സാറാ ജോസഫിന്റെ നിലപാട്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ലിംഗനീതി ഉറപ്പാകില്ലെന്ന സുഗതകുമാരിയുടെ പ്രസ്താവനയെ ചോദ്യം ചെയ്തിരുന്നു കെ ആർ മീര. ആശയങ്ങളെ നുണപ്രചാരണങ്ങൾകൊണ്ട് തോൽപ്പിക്കുന്ന നിലപാടാണ് സംഘപരിവാർ സ്വീകരിക്കുന്നതെന്ന് ശാരദക്കുട്ടി കുറ്റപ്പെടുത്തുന്നു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ആരാണ് ആവേ മറിയ
ആവേ മറിയ, കെ ആർ മീര എഴുതിയ ഒരു കഥയുടെ പേരാണെന്നാണ് ഞങ്ങൾക്കറിയാവുന്നത്. സംഘ പരിവാറുകാർ പറയുന്നത്, മറിയ എന്ന ക്രിസ്ത്യാനിപ്പെണ്ണ്, മീര എന്ന കള്ളപ്പേരിൽ ഹിന്ദു ചമഞ്ഞ് പേരും പ്രശസ്തിയും അവാർഡുകളും നേടിയെടുക്കുന്നുവെന്നാണ്.

ക്രിസ്ത്യാനിക്ക് എന്ത് അവകാശം
ആവേ മറിയ യാണത്രേ മീരയുടെ ശരിയായ പേര്. മാത്രവുമല്ല, മീര താലിമാലയും ഇടാറില്ല. താലിയില്ലെങ്കിൽ ഹിന്ദു സ്ത്രീ ആകില്ല പോലും. താലിയില്ലാത്ത ക്രിസ്ത്യാനി എഴുത്തുകാരിക്ക് ശബരിമലയെക്കുറിച്ചു പറയാനെന്തു കാര്യം?

താലിയും സിന്ദൂരവും കൊണ്ടല്ല പൊരുതുന്നത്
അമൃതകുമാരി ടീച്ചറുടെയും ആർ സി പിള്ള സാറിന്റെയും മകളെ കേരളമറിയുന്നത് കെആർ മീര എന്നാണ്. ഹിന്ദു എഴുത്തുകാരിയെന്നോ ക്രിസ്ത്യൻ എഴുത്തുകാരിയെന്നോ അല്ല. അവരാണ് സംഘ പരിവാറിനെതിരെ കഥകളെഴുതിയിട്ടുള്ളത്. അവരാണ് ലിംഗനീതി പ്രശ്നത്തിൽ സുഗതകുമാരിയെ ഇന്നലെ വിമർശിച്ചത്. താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും ചിന്തയും വകതിരിവും കൊണ്ടാണ് കേരളത്തിലെ എഴുത്തുകാർ നിങ്ങളോടു പൊരുതിക്കൊണ്ടിരിക്കുന്നത്.

സാറാ ജോസഫ് ആരാണ്?
സാറാ ജോസഫ്, നിങ്ങൾക്ക് വെറുമൊരു 'തള്ള'യായി തോന്നുന്നു. 14 വയസ്സു മുതൽ മത-പൗരോഹിത്യ. പുരുഷാധികാരശക്തികളോട് സന്ധിയില്ലാതെ സമരം നയിക്കുന്ന ആ 'തള്ള'യൊക്കെയാണ് നിങ്ങളുടെയൊക്കെ വീടുകളിലെ കൂലീന സ്ത്രീത്വങ്ങൾക്കു വേണ്ടി തെരുവിൽ ഇത്രയും കാലം സമരം ചെയ്തത്. നാമജപ സമരമല്ല, കേരളത്തിലെ ആദ്യത്തെ സ്ത്രീ സമരമെന്നറിയണം. വകതിരിവില്ലായ്മക്ക് സംഘപരിവാറെന്നാണ് സംസ്കൃതം.

നേതൃത്വത്തോട് അപേക്ഷ
സംഘപരിവാർ നേതൃത്വത്തോട് ഒരപേക്ഷയുണ്ട്. വല്ലതുമൊക്കെ ഇടയ്ക്ക് ഒന്നെടുത്തു വായിച്ചതുകൊണ്ട് വലിയ ദോഷമൊന്നുമുണ്ടാകില്ലെന്ന് അണികളോടു പറയണം. സമൂഹത്തിലിങ്ങനെ നാണംകെടാനായി വിവരക്കേട് അലങ്കാരമാക്കി കൊണ്ടു നടക്കരുത്..
ഫേസ്ബുക്ക് പോസ്റ്റ്
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications