ആംആദ്മിയുടെ പുതിയ സംസ്ഥാന കണ്‍വീനര്‍ സാറാജോസഫ്
കൊച്ചി: ആംആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെ സംസ്ഥാന ഘടകത്തില്‍ അഴിച്ചുപണി. സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മനോജ് പത്മാനഭനെ മാറ്റി .സാറാ ജോസഫാണ് പുതിയ കണ്‍വീനര്‍. ചേരിതിരിവനെത്തുടര്‍ന്നാണ് സംസ്ഥാന ഘടകത്തില്‍ അഴിച്ചുപണി.
പാര്‍ട്ടിയുടെ സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് കെപി രതീഷിനെ നീക്കി. സിആര്‍ നീലകണ്ഥനാണ് ആപ്പിന്റെ പുതിയ സംസ്ഥാന വക്താവ്. എംഎന്‍ കാരശ്ശേരിയ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി. അനിത പ്രതാപിനെ ഒഴിവാക്കി.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ആപ്പ് സ്ഥാനാര്‍ത്ഥിയായിുന്ന അജിത് ജോയ്, മാവേലിക്കര സ്ഥാനാര്‍ത്ഥി എം സദാനനന്ദന്‍ എന്നിവരെയും രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി. പ്രൊഫ. കുസുമം ജോസഫാണ് സെക്രട്ടറി.












Click it and Unblock the Notifications