കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരസമ്മയല്ല, ആക്ഷന്‍ ഹീറോയിന്‍ സരസമ്മ... ജീവന്‍ പണയം വച്ച് രക്ഷിച്ചത് മൂന്ന് പേരെ

  • By അക്ഷയ്‌
Google Oneindia Malayalam News

ആലപ്പുഴ: മാവേലിക്കര അച്ഛന്‍ കോവിലാറിലെ കുത്തൊഴുക്കില്‍പെട്ട് മൂന്ന് പേരെ രക്ഷപ്പെടുത്തിയ സരസമ്മ എന്ന വീട്ടമ്മ നാട്ടുകാര്‍ക്ക് ആക്ഷന്‍ ഹീറോയിന്‍ സരസമ്മയായി. അയല്‍വാസിയായ വിമുക്തഭടനും മൂന്നു പേരെ രക്ഷപ്പെടുത്താന്‍ സരസമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കൊട്ടാരക്കര സ്വദേശികളായ പവീഷ്, രാഹുല്‍, നഹാസ് എന്നിവരാണ് സരസമ്മയുടെ സമയോചിത ഇടപെടലിന്റെ ഭാഗമായി ജീവിതത്തിലേക്ക് തിരിച്ച് കയറിയിരിക്കുന്നത്.

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കൊട്ടാരക്കര സ്വദേശികളായ നാല്‌പേര്‍ ഒഴുക്കില്‍പെടുകയായിരുന്നു. ആറ്റില്‍ നിന്നും അലമുറ കേട്ട് വീട്ടമ്മ വീടിന് പുറത്ത് ഇറങ്ങി നോക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തി മൂന്ന് പേര്‍ ആറ്റില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. പിന്നീട് വീട്ടമ്മ യുവാക്കള്‍ക്ക് പിടിച്ച് കയറാനായി സാരി അഴിച്ച് ആറ്റിലേക്ക് എറിഞ്ഞു കൊടുത്തു. യുവാക്കള്‍ അതില്‍ പിടിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും കരയ്ക്ക് എത്താറാകുമ്പോള്‍ പിടിവിടുകയായിരുന്നു.

Alappuzha

ഉടന്‍ തന്നെ വീട്ടമ്മ വിളിച്ച് കൂവി. ശബ്ദം കേട്ട് ഓടിയെത്തിയ വിമുക്തഭടന്‍ ബാബു സാരിക്കൊപ്പം മുളങ്കൊമ്പ് കൂടി ആറ്റിലിടുകയും ഇതില്‍ പിടിച്ച് തൂങ്ങി കിടന്ന യൂവാക്കളെ പീന്നീട് ബാബു ആറ്റിലേക്ക് ഇറങ്ങി കരക്കെത്തിക്കുകയുമായിരുന്നു. എന്നാല്‍ നാല് പേരില്‍ ഒരാള്‍ മരണപ്പെട്ടു. കൊട്ടാരക്കര അയിനുംമൂട്ടില്‍ അനില്‍കുമാര്‍(27) ആണ് മരിച്ചത്. അഗ്നി ശമന സേനയുടെ തിരച്ചിലിനൊടുവിലാണ് അനിലിന്റെ മൃതദേഹം കിട്ടിയത്. മൂന്ന് ജീവന്‍ രക്ഷിച്ച സരസമ്മ വെണ്‍മണി കടവുകാര്‍ക്ക് ഇപ്പോള്‍ ഹീറോ
ആണ്.

English summary
Sarasamma saved life of three youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X